"നിർദ്ദിഷ്ട ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'മദ്ധ്യ തിരുവതാംകൂറിൽ കോട്ടയം...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:47, 10 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മദ്ധ്യ തിരുവതാംകൂറിൽ കോട്ടയം ജില്ലയിൽ എരുമേലിക്ക് സമീപം കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റിൽ പ്രധാനമായി ശബരിമല തീർത്ഥാടകർക്കു പ്രയോജനം ലഭിക്കുന്നരീതിയിൽ നിർമ്മിക്കുവാനുദ്ദേശിക്കുന്ന വിമാനത്താവളമാണ് ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം. കേരള സർക്കാരും കേന്ദ്രഗവൺമെന്റും ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമ്മിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. വിപുലീകരണത്തിന് അനന്തമായ സാധ്യതകളുള്ള ഒരു ടേബിൾ ടോപ്പ് പീഠഭൂമി വിമാനത്താവളമാണ് ഇത്. ഇ പ്രദേശത്തെ ഉറച്ച മണ്ണും ഭൂപ്രകൃതിപരമായ അനുകൂല ഘടകങ്ങളും വിമാനത്താവളത്തിന് കുറഞ്ഞ മൂലധനവും പരിപാലനച്ചെലവും മതിയാകുമെന്നു വിലയിരുത്തപ്പെടുന്നു.