"പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
== പൂവിന്റെ പ്രധാന ഭാഗങ്ങൾ ==
[[Image:Mature flower diagram.ml.svg|thumb|600px|left|പൂർണ്ണമായും വളർച്ചയെത്തിയ ഒരു പൂവിന്റെ പ്രധാന ഭാഗങ്ങൾ]]
 
 
 
Line 25 ⟶ 26:
ചില സസ്യവർഗ്ഗങ്ങൾക്കു് ഏകലിംഗപുഷ്പങ്ങൾ (Unisexual flowers) ആണുണ്ടാവുക. മത്തൻ, ജാതി തുടങ്ങിയവ ഇതിനുദാഹരണമാണു്. ഇത്തരം പുഷ്പങ്ങളിൽ ഒന്നുകിൽ കേസരപുടങ്ങൾ മാത്രമോ അല്ലെങ്കിൽ ജനിപുടങ്ങൾ മാത്രമോ ആയിരിക്കും രൂപപ്പെടുക. ഒരേ പുഷ്പത്തിനുള്ളിൽ സ്വപരാഗണം ഇല്ലാതാക്കി ജനിതകശുദ്ധീകരണം മെച്ചപ്പെടുത്തുക എന്നതാണു് ഇതുകൊണ്ടുള്ള നേട്ടം. പ്രതികൂലസാഹചര്യങ്ങളിൽ(എതിർലിംഗത്തിലുള്ള പൂവുകളുടെ അഭാവത്തിൽ)പ്രത്യുല്പാദനനിരക്കു കുറയും എന്നുള്ള ദോഷവും ഇവയ്ക്കുണ്ടു്.
 
മിക്ക പുഷ്പങ്ങളിലും വിജയകരമായ [[പരാഗണം|പരാഗണത്തിനും]] ബീജസങ്കലനത്തിനും ശേഷം കായ് അല്ലെങ്കിൽ ഫലം രൂപം പ്രാപിക്കും. ബീജസങ്കലനം നടന്ന അണ്ഡകോശങ്ങളിൽ നിന്നും തുടങ്ങുന്ന ജനിപുടത്തിന്റെ വികാസമാണു് ഫലങ്ങളായി രൂപം പ്രാപിക്കുന്നതു്. ഇവ ഓരോ ജാതി സസ്യങ്ങളിലും വ്യത്യസ്ത എണ്ണത്തിലും വിധത്തിലുമാവാം. യഥാർത്ഥത്തിൽ കാർപ്പലുകൾ എന്നറിയപ്പെടുന്ന ഒന്നോ അതിലധികമോ ഭാഗങ്ങൾ കൂടിച്ചേർന്നതാണു് പൂവിന്റെ ജനിപുടങ്ങൾ. ഈ കാർപ്പലുകളാണു് പിന്നീട് ഫലങ്ങളുടെ രൂപത്തിൽ ഒന്നോ (simple fruit) അനേകമോ(aggregate fruit) വിത്തുകൾ ഉൾക്കൊള്ളുന്ന കായ് ആയി മാറുന്നതു്. ചില ഇനങ്ങളിൽ വെവ്വേറെയുള്ള അനേകം പൂക്കൾ ബീജസങ്കലനാനന്തരം രൂപാന്തരം പ്രാപിച്ച് ഒരുമിച്ചുചേർന്നു് ഒരൊറ്റ ഫലമായി കാണപ്പെടും. ഇവയെ സംയുക്തഫലങ്ങൾ (Compund fruits)എന്നു വിളിക്കും. ചക്ക അതിനൊരുദാഹരണമാണു്.
 
പൂവിന്റെ ദലങ്ങൾ (Petals or corolla) അഥവാ ഇതളുകൾ ജനിപുടത്തേയും കേസരപുടത്തേയും സംരക്ഷിച്ചുകൊണ്ട് പൊതിഞ്ഞുനിൽക്കുന്നു. എന്നാൽ, അതിലുപരി അവ പൂവിനു് വർണ്ണശബളിമ, രൂപവിശേഷം, ഗന്ധവിശേഷം എന്നീ ഗുണങ്ങളെക്കൊണ്ട് ആകർഷണീയത നൽകുന്നു. പരാഗവാഹികളായ ഷഡ്പദങ്ങളേയും മറ്റും പ്രലോഭിപ്പിക്കാൻ ഈ ആകർഷണീയതയും അതിനൊപ്പം പുഷ്പാസനത്തിൽ അടങ്ങിയിട്ടുള്ള പൂന്തേനും അവശ്യമാണു്.
Line 31 ⟶ 32:
പൂഞെട്ടിൽനിന്നും പൂവിനെ ഭാഗികമായി പൊതിഞ്ഞുനിൽക്കുന്ന പച്ച നിറത്തിലുള്ള വിദളങ്ങൾ (Sepals or Calyx) പൂവിന്റെ മൊത്തത്തിലുള്ള ഘടനാസ്ഥിരതയും ആകൃതിയും നിലനിർത്താൻ സഹായിക്കുന്നു. കാണ്ഡം വഴി കടന്നുവരുന്ന കീടങ്ങളിൽനിന്നും പൂവിനെ സംരക്ഷിക്കുക എന്ന പ്രധാനമായ ഒരു ധർമ്മം കൂടി വിദളങ്ങൾക്കുണ്ടു്. (വിദളങ്ങൾ ഇല്ലാത്ത പൂക്കളിൽ ഇതിനുപകരം വിഷാംശമുള്ള പദാർത്ഥങ്ങൾ പ്രതിരോധകമായി ചിലപ്പോൾ കാണാം.) ഇതിനു പുറമേ, മൊട്ടായിരിക്കുമ്പോൾ ഇളംപൂവിനെ പൊതിഞ്ഞു സംരക്ഷിക്കുന്നതും വിദളങ്ങളാണു്.
 
വിദളങ്ങളും ദളങ്ങളും മൊത്തം ഒരുമിച്ചു ചേർത്തു് പുഷ്പവൃന്തം(Perianth) എന്നറിയപ്പെടുന്നു. (പുഷ്പവൃന്ദം എന്നാൽ ഒന്നിലധികം പൂക്കൾ ചേർന്ന പൂങ്കുലയാണു് [inflorescence]). ദളങ്ങളും വിദളങ്ങളും യഥാർത്ഥത്തിൽ, പ്രത്യേകരീതിയിൽ രൂപാന്തരം പ്രാപിച്ച ഇലകൾ തന്നെയാണു്. പുൽ‌വർഗ്ഗത്തിൽ പെട്ട ചില ചെടികളെപ്പോലെ, ചിലപ്പോൾ ഇതളുകളും വിദളങ്ങളും തീരെ ചെറുതായി ജനിപുടവും കേസരപുടവും മാത്രം പ്രത്യക്ഷമായ രീതിയിലും പൂക്കൾ പതിവുണ്ടു്.
ദളങ്ങളും വിദളങ്ങളും യഥാർത്ഥത്തിൽ, പ്രത്യേകരീതിയിൽ രൂപാന്തരം പ്രാപിച്ച ഇലകൾ തന്നെയാണു്. പുൽ‌വർഗ്ഗത്തിൽ പെട്ട ചില ചെടികളെപ്പോലെ, ചിലപ്പോൾ ഇതളുകളും വിദളങ്ങളും തീരെ ചെറുതായി ജനിപുടവും കേസരപുടവും മാത്രം പ്രത്യക്ഷമായ രീതിയിലും പൂക്കൾ പതിവുണ്ടു്.
 
==ചിത്ര സഞ്ചയം==
"https://ml.wikipedia.org/wiki/പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്