"ഒടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
{{Orphan|date=നവംബർ 2010}}{{Infobox Greek deity||Image=|Caption=ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലുന്നവൻ|Name=ഒടിയൻ|God_of=|Abode=|Symbol=സാധാരണയായി കാള, പോത്ത്, കുറുനരി എന്നിവ|Consort=|Parents=|Siblings=|Children=|Mount=|Roman_equivalent=}}'''ഒടിയൻ''' എന്ന പദം പഴയകാലത്ത് [[കേരളം|കേരളത്തിലെ]] നാട്ടിൻപുറങ്ങളിൽ [[ഒടിവിദ്യ]] ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുണ്ടായിരുന്നുവെന്ന് വാദിക്കുന്ന ഒരു വിഭാഗം ആളുകളെ നിർവ്വചിക്കുവാനാണ് ഉപയോഗിച്ചിരുന്നത്. [[ഐതിഹ്യം|ഐതിഹ്യവും]] [[ചരിത്രം|ചരിത്രവും]] ഇഴപിരിഞ്ഞു കിടക്കുന്ന ഒരു കഥാപാത്രമാണ് ഒടിയൻ. പറഞ്ഞുകേട്ട മുത്തശ്ശിക്കഥകളിൽനിന്നു സത്യമേത്, മിഥ്യയേത് എന്നതു വേർതിരിച്ചറിയാൻ പ്രയാസമാണ്. പഴങ്കഥകളിലെ ഒടിയൻ, അന്ധകാരം കട്ടപിടിച്ചു കിടക്കുന്ന ഇടവഴികളിൽ പതിയിരിക്കുന്ന പാതി മനുഷ്യൻ പാതി മൃഗം എന്നതു പോലെയാണ്. ചില പ്രത്യേക പച്ചമരുന്നുകൾ ശരീരത്തിൻറെ പ്രത്യേക ഭാഗങ്ങളിൽ പുരട്ടി മന്ത്രമുഛരിക്കുന്നതനുസരിച്ച് ഒടിയൻ ഒടിമറിഞ്ഞ് കാള, [[പോത്ത്]], [[നരി]] അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന രൂപം ഏതാണോ അതിലേയ്ക്കു സന്നിവേശിക്കുന്നതായി പറയപ്പെടുന്നു.<ref>{{Cite web|url=https://valluvanadtimes.com/2009/12/25/odiyan/|title=ODIYAN|access-date=|last=|first=|date=|website=|publisher=}}</ref> വിവസ്ത്രനായി ശുദ്ധിയോടെ ചെയ്താലാണ് ഈ പ്രവൃത്തിക്കു പൂർ‌ണ്ണമായ ഫലപ്രാപ്തി കൈവരുന്നതെന്ന് ഒടിമറിയുന്നവർ വിശ്വസിച്ചിരുന്നു.
 
[[പാണൻ]], [[പറയർ|പറയൻ]] സമുദായങ്ങളിൽപ്പെട്ടവരായിരുന്നുവത്രേ ഒടിയൻമാരായി സേവനം അനുഷ്ഠിച്ചിരുന്നത്. ശാസ്ത്രീയമായ അടിസ്ഥാനങ്ങളും തെളിവുകളും ഇതിന്നില്ലെങ്കിലും, ഒരുകാലത്ത് [[നാടോടിക്കഥകൾ|നടോടിക്കഥകളുടെയും]], [[അന്ധവിശ്വാസങ്ങൾ|അന്ധവിശ്വാസങ്ങളുടെയും]] അവിഭാജ്യ ഘടകമായിരുന്നു ഇക്കൂട്ടർ. നിലാവുള്ള രാത്രികളിൽ ഇവർ രൂപം മാറി [[പോത്ത്|പോത്തായോ]] കല്ലായോ നരിയായോ കാളകളായോ ഒക്കെ നടക്കുമെന്നും, അപ്പോൾ ഇവരെ കണ്ടുമുട്ടുന്നവർ ഭയപ്പെട്ട് രോഗാതുരരായി മാറുമെന്നും കഥകൾ പ്രചരിച്ചിരുന്നു. ഒടിവിദ്യ എന്ന മിത്ത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന വിശ്വസിക്കുന്നു. ഇത് പ്രയോഗിക്കുന്ന ആൾ ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുകയാണ് ചെയ്തിരുന്നത്.
 
== ആമുഖം ==
പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ ഇരുളിൻറെ മറവിൽ ഒടിവിദ്യ പ്രയോഗിച്ച് ആളുകളെ അപായപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നവരാണ് ഒടിയന്മാർ. ഒടിവിദ്യ സ്വായത്തമാക്കിയ ഏതു സമുദായത്തിൽപ്പെട്ടവർ‌ക്കും ഇതു ചെയ്യാൻ സാധിക്കുമെങ്കിലും സർവ്വസാധാരണയായി [[പാണൻ]], [[പറയർ|പറയ]] സമുദായങ്ങളിൽപ്പെട്ടവരാണ് ഈ സേവനം അനുഷ്ടിക്കാറുണ്ടായിരുന്നത്. ഒടിയൻറെ അസ്തിത്വത്തിന് ഉപോദ്ബലകമായ ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. [[നാടോടിക്കഥകൾ|നാടോടിക്കഥകളും]] [[അന്ധവിശ്വാസങ്ങൾ|അന്ധവിശ്വാസങ്ങ]]<nowiki/>ളും രൂഢമൂലമായിരുന്ന പഴയ കാലഘട്ടത്തിലെ [[വാമൊഴി]]<nowiki/>കളിലൂടെയുമാണ് ഒടിയൻറ കഥ പ്രചുര പ്രചാരം നേടിയത്. [[മറുത]], [[മാടൻ]], [[യക്ഷി]] എന്നിവരൊക്കെ മനുഷ്യമനസിൽ ഭീതി സൃഷ്ടിച്ചിരുന്ന അതേ കാലഘട്ടത്തിലാണ് മനുഷ്യ കുലത്തിൽ നിന്നൊരു ഭീകരൻ ജനമനസുകളിൽ ഭയത്തിൻറെ തരംഗങ്ങൾ സൃഷ്ടിക്കുന്നത്. മാടൻ , [[മറുത]] , [[കുട്ടിച്ചാത്തൻ]], [[പിശാച്]] എന്നിവയൊക്കെ പോലെ ദുര്മന്ത്രവാദത്തിന്റെ ഒരു വേറിട്ട മുഖമാണ് ഒടിയനെന്നു നിസംശയം പറയാവുന്നതാണ്.
 
ഒടിയൻമാർ പ്രയോഗിക്കുന്ന അതിശക്തമായ മാന്ത്രികവിദ്യ ശരിയായി ഫലിക്കണമെങ്കിൽ എതിരാളി ജനിച്ച വർഷം, ദിനം, ജൻമനക്ഷത്രം തുടങ്ങിയ കാര്യങ്ങൾ ഒടിവിദ്യ ചെയ്യുന്നവർ മനസ്സിലാക്കിയിരിക്കമെന്നാണ്. ഇക്കാര്യങ്ങൾ മനസിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ഒരു [[ചുള്ളിക്കമ്പ്]] ഒടിച്ചാൽ എതിരാളിയുടെ നട്ടെല്ലു തകർന്ന് അയാൾ മരിക്കുമെന്നാണ് ഒടിവിദ്യയുടെ ഒരു പ്രത്യേകതയായി പറയപ്പെടുന്നത്.
"https://ml.wikipedia.org/wiki/ഒടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്