"സ്റ്റോൺഹെൻജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 60:
 
ബി.സി.ഇ. 3000നും ബി.സി.ഇ.2000നും ഇടയിലയിരിക്കും ഇതിന്റെ നിർമ്മിതി എന്ന് [[പുരാവസ്തുശാസ്ത്രം|പുരാവസ്തുഗവേഷകർ]] കരുതുന്നു. [[കാർബൺ പഴക്കനിർണ്ണയം|റേഡിയോ കാർബൺ പഴക്ക നിർണ്ണയ]] പ്രകാരം ഇവയിൽ ചില കല്ലുകൾ ബി.സി.ഇ. 3000-ത്തിൽ തന്നെ ഈ പ്രദേശത്തെത്തിയതായും 24000 നും ബി.സി.ഇ. 22000 ഇടയിലായി ഇവ നാട്ടിയതായും അനുമാനിക്കുന്നു.
 
സ്‌റ്റോൺഹെൻജ് ആരു നിർമ്മിച്ചു എന്നോ എന്തിനു വേണ്ടി നിർമ്മിച്ചു എന്നോ എത്രകാലം ഇവിടെ മനുഷ്യവാസം നിലനിന്നിരുന്നു എന്നോ ഗവേഷകർക്ക് ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാൽ കരുതപ്പെടുംപോലെ സ്‌റ്റോൺഹെൻജ് ഒരു പ്രാചീന ജ്യോതിശാസ്ത്ര ഘടികാരമോ നിരീക്ഷണാലയമോ അല്ല, അതൊരു ശ്മശാനമായിരുന്നുവെന്നും പിന്നീട് വലിയൊരു ഉത്സവമേളയുടെ വേദിയാവുകയും ചെയ്തുവെന്ന് പുതിയ പഠനങ്ങൾ പറയുന്നു.
 
ബ്രിട്ടൺറന്റെ സാംസ്കാരിക മുദ്രകളിലൊന്നായി ഗണിക്കപ്പെടുന്ന സ്റ്റോൺഹെൻജിനെ ഇംഗ്ലണ്ട് 1882 മുതൽ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു പോരുന്നു. 1986 മുതൽ [[യുനെസ്കോ]] സ്റ്റോൺഹെൻജും ചുറ്റുപാടും [[ലോകപൈതൃകസ്ഥാനം|ലോകപൈതൃകസ്ഥാനങ്ങളുടെ]] പട്ടികയിൽ ഉൾപ്പെടുത്തി.
"https://ml.wikipedia.org/wiki/സ്റ്റോൺഹെൻജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്