"ഓസ്ട്രനേഷ്യൻ ജനവിഭാഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[തെക്കുകിഴക്കൻ ഏഷ്യ]], [[ഓഷ്യാനിയ]], [[കിഴക്കനാഫ്രിക്ക]] എന്നിവിടങ്ങളിൽ വസിക്കുന്ന [[ഓസ്ട്രനേഷ്യൻ ഭാഷകൾ]] സംസാരിക്കുന്ന ജനവിഭാഗമാണ് '''ഓസ്ട്രനേഷ്യൻ ജനത''' ({{lang-en|Austronesian peoples}}) അഥവാ '''ഓസ്ട്രനേഷ്യൻ ഭാഷികൾ'''.
 
മനുഷ്യചരിത്രത്തിൽ ആദ്യമായി കടൽ കടന്ന് പുതിയ ഇടങ്ങളിൽ വാസമുറപ്പിക്കുന്നതിൽ വിജയം വരിച്ചവരാണ് ഇവർ. ബിസി 3500 മുതൽ എഡി 500 വരെയുള്ള കാലയളവിൽ [[തായ്വാൻ|തായ്വാനിൽ]] നിന്ന് ആരംഭിച്ച ഇവരുടെ സമുദ്രാന്തരവ്യാപനം, പടിഞ്ഞാറ് [[മഡഗാസ്കർ]] മുതൽ കിഴക്ക് [[ഈസ്റ്റർ ദ്വീപുകൾ]] വരെ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഭൂഗോളത്തിൻ്റെ പകുതിയിലധികം പ്രദേശത്ത് എത്തിച്ചേർന്നു. [[ഓസ്ട്രനേഷ്യ]] എന്നത്, ഓസ്ട്രനേഷ്യൻ ഭാഷികളുടെ പരമ്പരാഗത ആവാസപ്രദേശങ്ങളെ മൊത്തത്തിൽ പരാമർശിക്കുന്നതിന് ഉപയോഗിക്കുന്ന പേരാണ്.
 
തായ്വാനിലെ ആദിവാസികൾ, [[ഫിലിപ്പൈൻസ്]], [[കിഴക്കൻ തിമോർ]], [[ഇന്തോനേഷ്യ]], [[മലേഷ്യ]], [[ബ്രൂണെ]], കോക്കോക്[[കോക്കോസ് (കീലിങ്) ദ്വീപുകൾ]], [[പോളിനേഷ്യ]], [[മൈക്രോനേഷ്യ]], മഡഗാസ്കർ എന്നിവിടങ്ങളിലെ ഭൂരിപക്ഷ ജനത, [[സിംഗപ്പൂർ|സിംഗപ്പൂരിലെ]] മലയ് വിഭാഗം, [[ന്യൂസീലൻഡ്|ന്യൂസിലാൻഡിലെയും]] [[ഹവായ്|ഹവായിലേയും]] പോളിനേഷ്യക്കാർ, [[മെലനേഷ്യ|മെലനേഷ്യയിലെ]] പാപ്വൻ-ഇതര വിഭാഗക്കാർ തുടങ്ങിയവർ ഓസ്ട്രനേഷ്യൻ ജനവിഭാഗങ്ങളിലുൾപ്പെടുന്നു. [[തായ്ലൻഡ്|തെക്കൻ തായ്ലൻഡ്]], [[വിയറ്റ്നാം|വിയറ്റ്നാമിലെ]] ചാം പ്രദേശങ്ങൾ, [[കംബോഡിയ]], ചൈനയിലെ [[ഹൈനൻ ദ്വീപ് പ്രവിശ്യ]], [[ശ്രീലങ്ക|ശ്രീലങ്കയുടെ]] ചില ഭാഗങ്ങൾ, തെക്കൻ [[മ്യാൻമർ]], [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയുടെ]] തെക്കൻ മുനമ്പ്, [[സുറിനാം]], [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാനിലെ]] ചില ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം ഇവരുടെ സാന്നിദ്ധ്യമുണ്ട്. ഇതിനും പുറമേ ആധുനിക കുടിയേറ്റങ്ങൾ ഓസ്ട്രനേഷ്യൻ ഭാഷികളെ യുഎസ്, ക്യാനഡ, ഓസ്ട്രേലിയ, യുകെ, നെതർലാൻഡ്സ്, സ്പെയിൻ, പോർച്ചുകൾ, ഹോങ് കോങ്, മകാവ്, മൗറീഷ്യസ്, പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും എത്തിച്ചിട്ടുണ്ട്. [[മാലദ്വീപ്]] വംശജർക്കും ഓസ്ട്രനേഷ്യൻ ഭാഷാവിഭാഗങ്ങളുമായി ജനിതകബന്ധമുണ്ട്.
[[വർഗ്ഗം:ജനവിഭാഗങ്ങൾ]]
"https://ml.wikipedia.org/wiki/ഓസ്ട്രനേഷ്യൻ_ജനവിഭാഗങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്