"ആഫ്രിക്കക്കുവേണ്ടിയുള്ള മത്സരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'പുതിയ സാമ്രാജ്യത്വത്തിന്റെ കാലത്ത് 1881 മുതൽ 1914...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:28, 7 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയ സാമ്രാജ്യത്വത്തിന്റെ കാലത്ത് 1881 മുതൽ 1914 വരെ ആഫ്രിക്കൻ ഭൂഭാഗങ്ങൾ കൈവശപ്പെടുത്താനും വിഭജിക്കാനും കോളനിവത്കരിക്കാനും വേണ്ടി യൂറോപ്യൻ ശക്തികൾ തമ്മിൽ നടന്ന മത്സരമാണ് ആഫ്രിക്കക്കുവേണ്ടിയുള്ള മത്സരം എന്ന് ചരിത്രത്തിൽ കുറിക്കപ്പെട്ടിരിക്കുന്നത്. ആഫ്രിക്കയുടെ വിഭജനം എന്നും ആഫ്രിക്കയുടെ പിടിച്ചടക്കൽ എന്നും ചിലർ ഇതിനെ വിശേഷിപ്പിക്കുന്നു. 1870 ആഫ്രിക്കയുടെ 10 % മാത്രം കയ്യാളിയിരുന്ന യൂറോപ്യൻ ശക്തികൾ 1914 ആയപ്പോൾ ആഫ്രിക്കയുടെ 90 % ഭാഗവും അവരുടെ കീഴിലാക്കിയിരുന്നു. അബിസീനിയ, ലൈബീരിയ എന്നീ രാജ്യങ്ങൾ മാത്രമേ സ്വതന്ത്രരായി നിന്നിരുന്നുള്ളൂ.