"അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] കിഴക്കൻ ഭാഗത്ത് നടന്ന ആദ്യ യൂറോപ്യൻ - വടക്കേ അമേരിക്കൻ ഇന്ത്യൻ പോരാട്ടമായിരുന്നു ഡി സോട്ടോ പര്യവേക്ഷണം. ഫ്ലോറിഡയിൽ നിന്ന് പുറപ്പെട്ട പര്യവേക്ഷണ സംഘം [[ജോർജിയ]], കരോലിനകൾ എന്നിവയിലൂടെ സഞ്ചരിച്ച് മിസിസിപ്പി നദി കടന്ന് ടെക്സാസിലെത്തി.ഡി സോട്ടോ തന്റെ ഏറ്റവും വലിയ പോരാട്ടം അഭിമുഖീകരിച്ചത് 1540 ഒക്ടോബർ 18ന് ഇന്നത്തെ അലബാമയിലെ കോട്ടയാൽ ചുറ്റപ്പെട്ട പട്ടണമായ മലീബയിലായിരുന്നു. സ്പാനിഷ് സംഘത്തിലെ 22 പേർ വധിക്കപ്പെടുകയും 148 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്പെയിന്കാർ അവകാശപ്പെട്ടത് 2500 റെഡ് ഇന്ത്യൻസ് കൊല്ലപ്പെട്ടു എന്നാണ്. ഇത് ശരിയാണെങ്കിൽ മലീബയിലെ യുദ്ധമാണ് റെഡ് ഇന്ത്യൻസും വെള്ളക്കാരും തമ്മിൽ നടന്നതിൽ വെച്ച് ഏറ്റവും രക്തരൂഷിതമായത്.
 
മറ്റു യൂറോപ്യൻ ശക്തികളും അമേരിക്കകളിൽ കോളനികൾ സ്ഥാപിച്ചു. ഫ്രാൻസ് വടക്കേ അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങളിലും ചില കരീബിയൻ ദ്വീപുകളിലും തെക്കേ അമേരിക്കയുടെ ചില തീരപ്രദേശങ്ങളിലും കോളനികൾ ഉണ്ടാക്കി. പോർച്ചുഗൽ ബ്രസീൽ കോളനിവത്കരിച്ചു. കാനഡയുടെ കിഴക്കൻ തീരങ്ങൾ കീഴടക്കാനും അവർ ശ്രമിച്ചു. കണ്ടുപിടുത്തങ്ങളുടെ യുഗം പല യൂറോപ്യൻ രാജ്യങ്ങളുടെയും സാമ്രാജ്യ വിപുലീകരണത്തിന് തുടക്കമിട്ട കാലഘട്ടമായിരുന്നു. യൂറോപ്പ് അതു വരെ ആഭ്യന്തര കലഹങ്ങളിൽ വ്യാപൃതമായിരുന്നു. ബ്ലാക്ക് ഡെത്ത് മൂലമുണ്ടായ ജനസംഖ്യാശോഷണത്തിൽ നിന്ന് കരകയറി വരുന്ന സമയവുമായിരുന്നു അത്. അതുകൊണ്ട് തന്നെ യൂറോപ്പിന്റെ സമ്പത്തിലും ശക്തിയിലുമുള്ള അഭൂതപൂർണമായ വർധന പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചിന്തിക്കാനാവുമായിരുന്നില്ല.