"ചൈനീസ് കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
===സൗരകണ്ടറുകൾ===
[[File:Five Phases and Four Seasons Calendar.png|thumb|alt=See caption|5 ഘട്ടങ്ങളും 4 കാൽഭാഗങ്ങളുമുള്ള കലണ്ടർ]]
ക്രി.മു. 771-476 കാലഘട്ടത്തിൽ കിഴക്കൻ ഷൗ രാജവംശത്തിന്റെ വസന്തത്തിന്റെയും ശരത്കാലത്തിന്റെയും ഘട്ടത്തിലാണ് പരമ്പരാഗത ചൈനീസ് കലണ്ടർ വികസിപ്പിച്ചെടുത്തത്. ഷൗ രാജവംശത്തിനു മുൻപ് സൗര കലണ്ടറുകളാണ് ഉപയോഗിച്ചിരുന്നത്.
 
വു സിങിൽ നിന്ന് ആവിർഭവിച്ച അഞ്ച് ഘട്ട കലണ്ടറായിരുന്നു സൗരോർജ്ജ കലണ്ടറിലെ ഒരു പതിപ്പ്. 365-ദിവസങ്ങളുള്ള ഒരു വർഷത്തെ 73 ദിവസങ്ങളുള്ള അഞ്ച് ഘട്ടങ്ങളായി വിഭജിച്ചിരുന്നു, ഓരോ ഘട്ടവും വു സിങിന്റെ ഒരു ഘടകത്തെ പ്രതിനീധീകരിച്ചു. ഒരോ ഘട്ടവും ആരംഭിക്കുന്നത് ഒരു അധികാര ദിവസത്തോടെയാണ്. തുടർന്ന് 12 ദിവസങ്ങളുള്ള ആറ് ആഴ്ചകൾ. ഓരോ ഘട്ടത്തിലും രണ്ടോ മൂന്നോ ആഴ്ചകൾ ചേർന്ന മാസങ്ങളും ഒരു വർഷത്തിൽ ആകെ 10 മാസങ്ങളും. ജിയാസി ദിനത്തിലാണ് വർഷാരംഭം. തുടർന്ന് 72 ദിവസം നീണ്ടുനില്ക്കുന്ന തടി ഘട്ടം. തടി ഘട്ടത്തിന് ശേഷം ബിംഗ്സി ദിവസവും 72 ദിവസം നീണ്ടു നില്ക്കുന്ന അഗ്നി ഘട്ടവും. തുടർന്ന് വൂസി ദിനവും 72 ദിവസം നീണ്ടു നില്ക്കുന്ന ഭൂമി ഘട്ടവും, ഗെംഗ്സി ദിനവും 72 ദിവസം നീണ്ടു നില്ക്കുന്ന ലോഹ ഘട്ടവും, റെൻസി ദിനവും 72 ദിവസം നീണ്ടു നില്ക്കുന്ന ജല ഘട്ടവും.
 
==സാംസ്കാരിക സ്വാധീനം==
"https://ml.wikipedia.org/wiki/ചൈനീസ്_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്