"അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
പാശ്ചാത്യ യൂറോപ്യൻ ശക്തികൾ അമേരിക്കൻ വൻകരകളിൽ താവളമുറപ്പിച്ചതിന്റെയും ക്രമേണ തദ്ദേശീയർക്കുമേൽ അധികാരം സ്ഥാപിച്ചതിന്റെയും ചരിത്രമാണ് '''അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം''' പറയുന്നത്.1492 ലാണ് ക്രമാനുഗതമായ യൂറോപ്യൻ കോളനിവത്കരണം ആരംഭിക്കുന്നത്, ഇറ്റാലിയൻ പര്യവേക്ഷകനായ [[ക്രിസ്റ്റഫർ കൊളംബസ്|ക്രിസ്റ്റഫർ കൊളംബസിന്റെ]] നേതൃത്വത്തിൽ [[പൂർവേഷ്യ|പൂർവേഷ്യയിലേക്ക്]] പുതിയ വ്യാപാരപാത കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ച സംഘം അബദ്ധത്തിൽ അമേരിക്കൻ വന്കരകളിലെത്തിയപ്പോൾ. 1492 ഡിസംബർ 5 നാണ് അവർ ഹിസ്പാനിയോള ദ്വീപിന്റെ വടക്കുഭാഗത്ത് വന്നിറങ്ങിയത്. അമേരിക്കകളിലെ ആദ്യത്തെ യൂറോപ്യൻ താവളമായി അത് മാറി. പശ്ചിമ യൂറോപ്പിന്റെ വൻകിട പര്യവേക്ഷണങ്ങളും, പടയോട്ടങ്ങളും കോളനിവത്കരണവും വൈകാതെ വന്നെത്തി. കൊളംബസിന്റെ ആദ്യ രണ്ടു യാത്രകളിൽ ബഹാമാസും അനേകം കരീബിയൻ ദ്വീപുകളും അവർ സന്ദർശിച്ചു. ഇതിൽ [[പ്യൂർട്ടോ റിക്കോ|പ്യുർട്ടോ റിക്കോ]], [[ക്യൂബ]] എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു. 1497 ഇറ്റാലിയൻ പര്യവേക്ഷകൻ തന്നെയായ [[ജോൺ കാബട്ട്]] ഇംഗ്ലണ്ടിന് വേണ്ടി വടക്കേ അമേരിക്കൻ തീരത്ത് കാലുകുത്തി.ഒരു വർഷത്തിന് ശേഷം കൊളംബസിന്റെ മൂന്നാം യാത്രയിൽ അവർ തെക്കേ അമേരിക്കയിൽ എത്തിച്ചേർന്നു. കൊളംബസിന്റെ യാത്രകൾക്ക് പണം മുടക്കിയ സ്പെയിൻ ആയിരുന്നു അമേരിക്കകളിലെ വലിയ ഭാഗങ്ങൾ കോളനിവത്കരിച്ച ആദ്യ യൂറോപ്യൻ ശക്തി. വടക്കേ അമേരിക്കയും കരീബിയൻ ദ്വീപുകളും തൊട്ട് തെക്കേ അമേരിക്കയുടെ തെക്കേ അറ്റം വരെ അവരുടെ സ്വാധീനത്തിലായിരുന്നു.
 
ക്യൂബ, പ്യുർട്ടോറിക്കോ, [[ഹിസ്പാനിയോള]] മുതലായ ദ്വീപുകൾ ഉപയോഗിച്ച് കരീബിയനിൽ സ്പെയിൻകാർ അവരുടെ സാമ്രാജ്യത്തിന് വിത്തുപാകി. കോൺക്വിസ്റ്റഡോർ എന്ന് വിളിക്കപ്പെടുന്ന സൈനിക പര്യവേക്ഷണ സംഘത്തിന്റെ പടയോട്ടത്തിൽ വടക്കും തെക്കും അമേരിക്കകളുടെ പ്രധാന ഭാഗങ്ങൾ കീഴടങ്ങി. ഇതിൽ തദ്ദേശീയരായ 8 ദശലക്ഷം ജനങ്ങൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. 1513 ൽ ജുവാൻ പോൺസി ഡി ലിയോൺ [[ഫ്ലോറിഡ]] കീഴടക്കി. 1519 മുതൽ 1521 വരെ ഹെർണാൻ കോർറ്റെസ് [[ആസ്ടെക്|ആസ്ടെക് സാമ്രാജ്യത്തിനെതിരെ ]] പടനയിച്ചു. ആസ്ടെക് തലസ്ഥാനമായിരുന്ന റ്റെനോക്റ്റിലിയൻ [[മെക്സിക്കോ സിറ്റി|മെക്സിക്കോ സിറ്റിയായി]] മാറി. സ്പെയിന്കാർ പുതിയ സ്‌പെയിൻ എന്ന് വിളിച്ചിരുന്ന പ്രദേശങ്ങളുടെ പ്രധാന പട്ടണമായി അത് മാറി.240000 ആസ്ടെക് ജനങ്ങൾ റ്റെനോക്റ്റിലിയൻ പിടിച്ചെടുക്കാനുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. പിന്നീട് മറ്റ് കോൺക്വിസ്റ്റഡോറുകൾ ഇന്നത്തെ [[കാലിഫോർണിയ]], [[അരിസോണ]], [[ന്യൂ മെക്സിക്കോ]], [[കൊളറാഡോ]], [[ടെക്സാസ്]], [[മിസോറി]], [[ലൂയിസിയാന]], [[അലബാമ]] എന്നീ പ്രദേശങ്ങൾ കീഴടക്കി.ഫ്രാൻസിസ്‌കോ പിസാറോ 1530 കളിൽ [[ഇൻക സാമ്രാജ്യം|ഇൻകാ സാമ്ര്യാജ്യത്തെ]] കീഴടക്കി.[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] കിഴക്കൻ ഭാഗത്ത് നടന്ന ആദ്യ യൂറോപ്യൻ - വടക്കേ അമേരിക്കൻ ഇന്ത്യൻ പോരാട്ടമായിരുന്നു ഡി സോട്ടോ പര്യവേക്ഷണം. ഫ്ലോറിഡയിൽ നിന്ന് പുറപ്പെട്ട പര്യവേക്ഷണ സംഘം [[ജോർജിയ]], കരോലിനകൾ എന്നിവയിലൂടെ സഞ്ചരിച്ച് മിസിസിപ്പി നദി കടന്ന് ടെക്സാസിലെത്തി.