"അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പാശ്ചാത്യ യൂറോപ്യൻ ശക്തികൾ അമേരിക്കൻ വൻകരകളിൽ താവളമുറപ്പിച്ചതിന്റെയും ക്രമേണ തദ്ദേശീയർക്കുമേൽ അധികാരം സ്ഥാപിച്ചതിന്റെയും ചരിത്രമാണ് '''അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം''' പറയുന്നത്.
 
1492 ലാണ് ക്രമാനുഗതമായ യൂറോപ്യൻ കോളനിവത്കരണം ആരംഭിക്കുന്നത്, ഇറ്റാലിയൻ പര്യവേക്ഷകനായ [[ക്രിസ്റ്റഫർ കൊളംബസ്|ക്രിസ്റ്റഫർ കൊളംബസിന്റെ]] നേതൃത്വത്തിൽ [[പൂർവേഷ്യ|പൂർവേഷ്യയിലേക്ക്]] പുതിയ വ്യാപാരപാത കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ച സംഘം അബദ്ധത്തിൽ അമേരിക്കൻ വന്കരകളിലെത്തിയപ്പോൾ. 1492 ഡിസംബർ 5 നാണ് അവർ ഹിസ്പാനിയോള ദ്വീപിന്റെ വടക്കുഭാഗത്ത് വന്നിറങ്ങിയത്. അമേരിക്കകളിലെ ആദ്യത്തെ യൂറോപ്യൻ താവളമായി അത് മാറി. പശ്ചിമ യൂറോപ്പിന്റെ വൻകിട പര്യവേക്ഷണങ്ങളും, പടയോട്ടങ്ങളും കോളനിവത്കരണവും വൈകാതെ വന്നെത്തി. കൊളംബസിന്റെ ആദ്യ രണ്ടു യാത്രകളിൽ ബഹാമാസും അനേകം കരീബിയൻ ദ്വീപുകളും അവർ സന്ദർശിച്ചു. ഇതിൽ [[പ്യൂർട്ടോ റിക്കോ|പ്യുർട്ടോ റിക്കോ]], [[ക്യൂബ]] എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു. 1497 ഇറ്റാലിയൻ പര്യവേക്ഷകൻ തന്നെയായ [[ജോൺ കാബട്ട്]] ഇംഗ്ലണ്ടിന് വേണ്ടി വടക്കേ അമേരിക്കൻ തീരത്ത് കാലുകുത്തി.ഒരു വർഷത്തിന് ശേഷം കൊളംബസിന്റെ മൂന്നാം യാത്രയിൽ അവർ തെക്കേ അമേരിക്കയിൽ എത്തിച്ചേർന്നു. കൊളംബസിന്റെ യാത്രകൾക്ക് പണം മുടക്കിയ സ്പെയിൻ ആയിരുന്നു അമേരിക്കകളിലെ വലിയ ഭാഗങ്ങൾ കോളനിവത്കരിച്ച ആദ്യ യൂറോപ്യൻ ശക്തി. വടക്കേ അമേരിക്കയും കരീബിയൻ ദ്വീപുകളും തൊട്ട് തെക്കേ അമേരിക്കയുടെ തെക്കേ അറ്റം വരെ അവരുടെ സ്വാധീനത്തിലായിരുന്നു.