"പ്രതാപ് കെ. പോത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
}}
ഒരു ഇന്ത്യൻ ചലച്ചിത്രനടനും സം‌വിധായകനും രചയിതാവും നിർമ്മാതാവുമാണ്‌‌ '''പ്രതാപ്.കെ പോത്തൻ''' (തമിഴ്: பிரதாப் போத்தன்‍) പ്രതാപ് പോത്തൻ എന്നപേരിലാണ്‌ അദ്ദേഹം പ്രശസ്തൻ. [[മലയാളം]],[[തമിഴ്]],[[കന്നട]],[[തെലുഗു]], [[ഹിന്ദി]] എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേതംഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം ചെയ്തു.
 
==ജീവിതരേഖ==
1952ൽ തിരുവനന്തപുരത്ത് ഒരു ബിസിനസ്സ് കുടുംബത്തിലാണ്‌ പ്രതാപ് പോത്തന്റെ ജനനം. [[ഹരിപോത്തൻ]] മൂത്ത സഹോദരൻ ആണ്. [[ഊട്ടി|ഊട്ടിയിലെ]] ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് ക്രിസ്ത്യൻ കോളേജിൽ]] നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
 
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട [[ഭരതൻ (ചലച്ചിത്രസംവിധായകൻ)|ഭരതൻ‌]] തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു<ref>{{cite news|title = മദ്രാസ് മെയിൽ|url = http://www.madhyamam.com/weekly/362|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 685|date = 2011 ഏപ്രിൽ 11|accessdate = 2013 മാർച്ച് 12|language = [[മലയാളം]]}}</ref>. പിന്നീട് [[തകര (ചലച്ചിത്രം)|തകര]], [[ചാമരം]], ലോറി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സം‌വിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ്‌ ഇവയിൽ അവിസ്മരണീയമായത്.
 
==പരസ്യ രംഗത്ത്==
"https://ml.wikipedia.org/wiki/പ്രതാപ്_കെ._പോത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്