"ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40:
 
[[അബുദാബി]]യിലെ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻറെയും ഷേക്ക ഹസ്സ ബെന്റ് മൊഹമ്മദ് ബിൻ ഖലീഫ അൽ നാഹ്യാൻറെയും മൂത്ത പുത്രനായി <ref name="Crown Prince Court">{{cite web|title=The UAE President|url=https://www.cpc.gov.ae/en-us/thepresident/Pages/president.aspx|website=Crown Prince Court|accessdate=18 October 2017|language=en-us}}</ref>1948-ൽ [[അൽ ഐൻ|അൽ ഐനിൽ]], ഖസ്ർ അൽ മുവൈജിയിൽ.<ref>{{cite web|title=Sheikha Hessa, mother of Sheikh Khalifa, dies|url=https://www.thenational.ae/uae/government/sheikha-hessa-mother-of-sheikh-khalifa-dies-1.699374|website=The National|accessdate=28 January 2018|language=en}}</ref>,ശൈഖ് ഖലീഫ ജനിച്ചു. <ref>{{Cite web|url=https://looklex.com/e.o/trucial_states.htm|title=Trucial States - LookLex Encyclopaedia|last=Kjeilen|first=Tore|website=looklex.com|access-date=2018-06-02}}</ref>) റോയൽ മിലിട്ടറി അക്കാദമി സന്ധുർസ്റ്റിൽ നിന്നും അദ്ദേഹം ബിരുദമെടുത്തു. [[അൽ ഐൻ|അൽ ഐനിലെ]], [[ഖസ്ർ അൽ മുവൈജി]]<nowiki/>യിലാണ് അദ്ദേഹം ജനിച്ചത്
 
=== 1966–1971 വരെ ===
അദ്ദേഹത്തിന്റെ പിതാവ് ശൈഖ് സായിദ് അബുദാബിയിലെ അമീർ ആയിത്തീർന്നപ്പോൾ അദ്ദേഹത്തെ അബുദാബിയുടെ കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായി (മേയർ) നിയമിക്കുകയും 1966 ൽ അൽ ഐനിൽ നീതിന്യായ വകുപ്പിന്റെ തലവനായി നിയമിക്കപ്പെടുകയും ചെയ്തു. അബുദാബി അമീർ ആയിത്തീരുന്നതിനു മുൻപ് സയീദ് കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ ഒരു പ്രതിനിധിയായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം ഈ സ്ഥാനം തഹ്നൂൺ ബിൻ മുഹമ്മദ് അൽ നഹിയാനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.
 
1969 ഫെബ്രുവരി 1 ന് ശൈഖ് ഖലീഫ അബുദാബിയുടെ കിരീടാവകാശിയായി നാമനിർദ്ദേശം ചെയ്യപ്പെടുകയും പിറ്റേദിവസം അബുദാബി ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ തലവനായി നിയമിതനാകുകയും ചെയ്തു. ഈ സ്ഥാനത്തിരുന്നുകൊണ്ട് അബുദാബി ഡിഫൻസ് ഫോഴ്സ് കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം മേൽനോട്ടം വഹിക്കുകയും 1971 ൽ ഇത് യു.എ.ഇ സായുധസേനയുടെ ഉൾക്കാമ്പായി മാറുകയും ചെയ്തു.
 
=== 1971 ലെ സ്വാതന്ത്ര്യം ===
1971 ൽ യു.എ.ഇ. യുടെ സ്ഥാപനത്തേത്തുടർന്ന് ശൈഖ് ഖലീഫ അബുദാബിയിൽ പ്രധാനമന്ത്രി, പിതാവിന്റെ കീഴിൽ അബുദാബി കാബിനറ്റ് തലവൻ, പ്രതിരോധ മന്ത്രി, ധനമന്ത്രി എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിക്കുകയുണ്ടായി. യു.എ.ഇ. ക്യാബിനറ്റിന്റെ പുനർനിർമ്മാണത്തെത്തുടർന്ന്, അബുദാബി കാബിനറ്റ് നിർത്തലാക്കുകയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സ്ഥാപിക്കുകയും ചെയ്തതോടെ അദ്ദേഹം 1973 ഡിസംബർ 23 ന് ഐക്യ അരബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ ഉപപ്രധാനമന്ത്രിയായി മാറുകയും ശേഷം 1974 ജനുവരി 20 ന് പിതാവിന്റെ കീഴിൽ അബൂദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ സ്ഥാനത്തേയ്ക്കു നിർദ്ദേശിക്കപ്പെടുകയും ചെയ്തു.
 
1976 മേയ് മാസത്തിൽ രാഷ്ട്രപതിയുടെ കീഴിൽ യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി കമാൻഡറായി നിയമിതനായി. 1980 കളുടെ ഒടുവിൽ സുപ്രീം പെട്രോളിയം കൗൺസിലിന്റെ തലവനായ അദ്ദേഹം ഈ സ്ഥാനത്തു തുടരുകയും ഇത് ഊർജ്ജ കാര്യങ്ങളിൽ ഇദ്ദേഹത്തിന് വിശാലമായ അധികാരങ്ങൾ കയ്യാളുന്നതിനു സഹായകമാകുകയും ചെയ്തു.  പരിസ്ഥിതി ഗവേഷണം, വന്യജീവി വികസന ഏജൻസി എന്നിവയുടെ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം.
 
=== പ്രസിഡന്റ് പദവി (2004–ഇതുവരെ) ===
പിതാവിന്റെ മരണത്തിനു തൊട്ടടുത്ത ദിവസം 2004 നവംബർ 3 ന് അദ്ദേഹം അബൂദാബി അമീർ, ഐക്യ അറബ് എമിറേറ്റ്സ് (യു.എ.ഇ.) പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് ഉയർത്തപ്പെട്ടു. പിതാവ് അസുഖ ബാധിതനായതിനെത്തുടർന്ന് അദ്ദേഹം താൽക്കാലിക പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നു.
 
2005 ഡിസംബർ 1 ന് ഫെഡറൽ നാഷണൽ കൗൺസിൽ (FNC) എന്നറിയപ്പെടുന്ന പ്രസിഡണ്ടിന്റെ ഒരു ഉപദേശക സമിതിയിലെ പകുതി അംഗങ്ങളെ പരോക്ഷമായി തിരഞ്ഞെടുക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, സമിതിയിലെ പകുതി അംഗങ്ങളെ ഇപ്പോഴും എമിറേറ്റുകളിലെ നേതാക്കന്മാർ  നിയമിക്കേണ്ടതുണ്ട്.
 
== അവലംബം ==
<br />
[[വർഗ്ഗം:1948-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
"https://ml.wikipedia.org/wiki/ഖലീഫ_ബിൻ_സായിദ്_അൽ_നഹ്_യാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്