"എം. ഗംഗാധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
| notableworks =
}}
 
കേരളത്തിലെ ഒരു ചരിത്രപണ്ഡിതനും സാംസ്കാരിക വിമർശകനും ഗ്രന്ഥകാരനുമാണ് '''ഡോ. എം. ഗംഗാധരൻ'''‍. ഏറ്റവും നല്ല വിവർത്തക കൃതിക്കുള്ള 1999 ലെ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിന്‌]] അർഹനായിട്ടുണ്ട്.<ref>[http://www.keralasahityaakademi.org/ml_aw9.htm സാഹിത്യ അക്കാഡമി ഔദ്യോഗിക വെബ്സൈറ്റ്]</ref> മലബാർ കലാപത്തെ കുറിച്ചു കാലികറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്.ഡി നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി.
 
==ജീവിതരേഖ==
പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] [[പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്|പരപ്പനങ്ങാടിയിൽ]] 1933 ൽ ജനനം. 1954 ൽ [[മദ്രാസ് യൂണിവേഴ്സിറ്റി|മദ്രാസ് യൂനിവേഴ്സിറ്റിയിൽ]] നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ൽ [[മലബാർ കലാപം|മലബാർ കലാപത്തെ]] കുറിച്ച പ്രബന്ധത്തിനു [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലികറ്റ് സർ‌വകലാശാലയിൽ]] നിന്ന് പി.എച്ച്.ഡി. ആറുവർഷക്കാലം [[കോട്ടയം]], കൊല്ലം സർ‌വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ടിച്ചു.<ref name='mgang=1'/> 1970 മുതൽ 75 വരെ [[തവനൂർ]] റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്തു. 1975 മുതൽ 88 വരെ കോഴിക്കോട് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായിരുന്നു.
ആനുകാലികങ്ങളിൽ ചരിത്രം,സംസ്കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എഴുതാറുണ്ട്.<ref name='mgang=1'>മലബാർ കലാപം,നാലാം ലോക കേരളീയത-എം. ഗംഗാധരനുമായി എം.എൻ കാരശ്ശേരി നടത്തിയ ആശയസം‌വാദം- പ്രസാധകർ:കറന്റ് ബുക്സ്-2005</ref>. ഇപ്പോൾ പരപ്പനങ്ങാടിയിലെ 'കൈലാസ'ത്തിൽ താമസം. ചരിത്രപണ്ഡിതനായ [[എം.ജി.എസ്. നാരായണൻ]] ഗംഗാധരന്റെ സഹോദരിയുടെ മകനാണ്‌.
 
"https://ml.wikipedia.org/wiki/എം._ഗംഗാധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്