"താരതമ്യ ഭാഷാശാസ്ത്രപഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 5:
[[ഭാഷ|ഭാഷകളുടെ]] ഉദ്ഭവ-വികാസ-പരിണാമങ്ങളെ ആസ്പദമാക്കി വർഗീകരണവും പരസ്പരബന്ധവും നിർണയിക്കുന്ന ഭാഷാശാസ്ത്രപഠനം. 19-ാം ശ.-ത്തിന്റെ ഉത്തരാർധത്തിലാണ് താരതമ്യപഠനം വളർച്ച പ്രാപിക്കാൻ തുടങ്ങിയത്. പ്രാചീന വൈയാകരണന്മാർ ഓരോ ഭാഷയേയും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്തിരുന്നു. യൂറോപ്യൻ ഭാഷാഗവേഷകരുടെ പരിശ്രമഫലമായിട്ടാണ് താരതമ്യ ഭാഷാശാസ്ത്രപഠനം ആരംഭിച്ചത്. 20-ാം ശ.-ത്തിൽ വ്യാകരണത്തിൽ നിന്നും ഭാഷാപഠനത്തിൽ നിന്നും വ്യത്യസ്തമായി ഭാഷാശാസ്ത്രം എന്ന ഭാഷാപഗ്രഥന രീതി ഉണ്ടായി. ഭാഷാപഠനം താരതമ്യ പഠനത്തിലും ഭാഷാചരിത്രത്തിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു.
 
ഭാഷകളെ ജൈവബന്ധത്തിന്റെ അടിസ്ഥാനത്തിൽ പല ഭാഷാ കുടുംബങ്ങളായി വിഭജിക്കാമെന്ന് മനസ്സിലായതോടെ ഇന്ത്യയിലെ[[ഇന്ത്യ]]യിലെ നാനൂറിലധികം വരുന്ന ഭാഷകളെ ഇന്തോ-ആര്യൻ, മുണ്ഡ, ദ്രാവിഡം, സിനോ-തിബത്തൻ എന്നിങ്ങനെ വിഭജിച്ചു. വ്യാകരണപരമായ സാദൃശ്യങ്ങൾ കണക്കിലെടുത്ത് [[സംസ്കൃതം]], [[ലത്തീൻ]], [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]], അൽബേനിയൻ, [[പേർഷ്യൻ ഭാഷ|പേർഷ്യൻ]], ലിഥോ-ലെറ്റിഷ്, അർമേനിയൻ, കെൽറ്റിക് എന്നിവയെ ഇന്തോ-യൂറോപ്യൻ ഗോത്ര ഭാഷകളായും കണക്കാക്കി. കൽക്കട്ട ഹൈക്കോടതിയിലെ ഒരു ന്യായാധിപനായിരുന്ന സർ വില്യം ജോൺസ് സംസ്കൃതത്തിന് ലത്തീൻ, ഗ്രീക്ക് തുടങ്ങിയ പാശ്ചാത്യ ഭാഷകളോട് ബന്ധമുണ്ടെന്ന് (1786) ചൂണ്ടിക്കാണിച്ചു. ചരിത്രാതീതകാലത്തു തന്നെ, പിൻഗാമികളായ വിവിധ ഭാഷകൾക്കു വഴിമാറിക്കൊടുത്ത് പ്രചാരലുപ്തമായിപ്പോയതിനാൽ പില്ക്കാല ഗവേഷകർക്കുപോലും സങ്കല്പത്തിൽ മാത്രം കാണാൻ കഴിയുന്ന പൊതുവായ ഒരു ഉദ്ഭവസ്ഥാനമെന്ന് കരുതാവുന്ന ഒരു മൂലഭാഷയെപ്പറ്റി ഇദ്ദേഹം പ്രസ്താവിച്ചു. 19-ാം ശ.-ത്തിലെ താരതമ്യാത്മകവും ചരിത്രപരവുമായ എല്ലാ ഭാഷാപഠനങ്ങൾക്കും വഴിതെളിച്ചത് [[വില്യം ജോൺസ്|വില്യം ജോൺസിന്റെ]] മർമസ്പർശിയായ ഈ ദർശനമാണ്. അങ്ങനെയാണ് താരതമ്യ ഭാഷാശാസ്ത്രപഠനത്തിന്റെ ഈറ്റില്ലം ഇന്ത്യയായി മാറിയത്. ഫ്രൻസ് ബോപ്പ്, റാസ്മസ് റാസ്ക്, ജേക്കബ് ഗ്രിം, കാൽഡ്വെൽ ആദിയായവർ ഈ രംഗം പുഷ്ടിപ്പെടുത്താൻ അക്ഷീണം യത്നിച്ചവരത്രേ. ജൈവബന്ധമുള്ള ഭാഷാസമൂഹങ്ങളെ അപഗ്രഥിക്കാനും അവയ്ക്കിടയിലുള്ള സാജാത്യ-വൈജാത്യങ്ങളെ എടുത്തുകാണിക്കാനുമാണ് ഭാഷാ വിജ്ഞാനീയ പണ്ഡിതന്മാർ ശ്രമിച്ചത്. ലോകത്തിലെ ഭാഷകളെയെല്ലാം ജൈവബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു. പൊതുസ്വഭാവമുള്ള അനേകം അംഗങ്ങളുള്ള ഒരു വിഭാഗത്തെ, അംഗങ്ങളുടെ പൊതു സ്വഭാവങ്ങൾക്ക് പുറമേയുള്ള പ്രത്യേക സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങളായി തരംതിരിക്കുന്നു. ഇപ്രകാരം ഭാഷകളേയും ഓരോ പ്രത്യേക സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങളായി വിഭജിക്കാം.
 
ഒരു ഭാഷയിൽ വിവിധ കാലഘട്ടങ്ങളിലായി പല പരിണാമങ്ങൾ ഉണ്ടാകുന്നു. വിവിധ കാലയളവിലെ ലിഖിതങ്ങൾ പഠന വിധേയമാക്കുമ്പോൾ ഭാഷാപരിണാമ ചരിത്രത്തിന്റെ ഏകദേശരൂപം മനസ്സിലാക്കാൻ കഴിയും. വ്യത്യസ്ത മാനദണ്ഡങ്ങളെ ആസ്പദമാക്കി പഠനം നടത്തിയാൽ ഓരോ ഭാഷയ്ക്കും എപ്രകാരം അനവധി ഭേദങ്ങൾ ഉണ്ടാകുന്നുവെന്നും ഒരു ഭാഷയുടെ തന്നെ വ്യത്യസ്ത കാലയളവുകളിലെ ലിഖിതങ്ങൾ താരതമ്യപഠന വിധേയമാക്കുമ്പോൾ കാലം എപ്രകാരം ഭാഷയിൽ ഭേദഗതികൾ സൃഷ്ടിക്കുന്നുവെന്നും വ്യക്തമാകുന്നു. കാലാന്തരത്തിൽ ഭാഷയിൽ സംഭവിക്കുന്ന പരിണാമങ്ങൾ ഭാഷാ പരിണാമ ശാസ്ത്രത്തിൽ പഠനവിധേയമാക്കുന്നു.
"https://ml.wikipedia.org/wiki/താരതമ്യ_ഭാഷാശാസ്ത്രപഠനം" എന്ന താളിൽനിന്ന് ശേഖരിച്ചത്