"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 78:
*ഭയങ്കരമായ കൊലക്കളം എന്ന നിലയിൽ, (അതായത് [[സാമൂതിരി|സാമൂതിരിയും]] [[കൊച്ചി രാജ്യം|കൊച്ചീരാജാവും]] തമ്മിൽ) 'കൊടുംകൊലൈയൂർ' എന്ന തമിഴ് വാക്കിൽ നിന്നുമാണെന്ന് മറ്റൊരു വിശ്വാസം. <ref> വിശ്വവിജ്ഞാനകോശം, വാല്യം 6, ഏട്, 790. എൻ.ബി.എസ്. </ref>
*പ്രാചീന സമുദ്രസഞ്ചാരികളുടെ വർഗ്ഗമായ കോളുകൾ ഇവിടെ ധാരാളമായി കുടിയേറി പാർത്തിരുന്നു, അങ്ങനെ കൊടും കോളൂർ കൊടുങ്ങല്ലൂർ ആയി പരിണമിച്ചു. <ref> പ്രൊഫ. എസ്. വെങ്കിടേശ്വരയ്യർ, The ramavarma Research institute bullettin. vol. 1, no:1, 1930 page 35. പ്രതിപാദിച്ചിരിക്കുന്നത്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992. </ref>.
*എന്നാൽ ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ [[കണ്ണകി|കണ്ണകിയുടെ]] പ്രതിഷ്ഠ നടത്താൻ ചേരൻ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയിൽ നിന്നോ, [[ജൈനമതം|ജൈനക്ഷേത്രങ്ങൾക്ക്]] പൊതുവേ പറയുന്ന കല്ല് എന്ന വാക്കിൽ നിന്നോ ആയിരിക്കണം(കല്ല് എന്നാൽ ക്ഷേത്രം- ജൈന ക്ഷേത്രങ്ങളിൽ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂർ ഉണ്ടായത്. <ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= [[തൃശൂർ]]‍|isbn= 81-7690-051-6}} </ref>
* നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടി ലിംഗപുരം എന്ന് പേരുണ്ടായിരുന്നു. അത് ലോപിച്ചാണ്‌ കൊടുങ്ങല്ലൂരായത്
* ചേരമാൻ രാജാവായിരുന്ന ചെല്‌വക്കൊടുംകോയുടെ പേരിൽ കൊടുങ്കോനല്ലൂർ എന്നും പേരുണ്ടായിരുന്നുവെന്നും അത് ലോപിച്ചാണ് കൊടുങ്ങല്ലൂർ ആയതെന്നും ചിലർ വാദിക്കുന്നു.
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്