"ഹെബെയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സമ്പദ്ഘടന
വരി 77:
 
==ഗതാഗതം==
ഹെബെയ് പ്രവിശ്യ ബെയ്ജിങ്, ടിയാൻജിൻ നഗരങ്ങളെ ചുറ്റിയാണ് കിടക്കുന്നത്. അതിനാൽ ഈ നഗരങ്ങളിൽനിന്നും പുറത്തേക്കുള്ള എല്ലാ പാതകളും ഹെബേയിലൂടെയാണ് പോകുന്നത്. ബെയ്ജിങ്ങിൽനിന്നും [[ഗ്വാങ്ജോ]], [[ഷാങ്ഹായ്]], [[ഹാർബീൻ]], ചെങ്ദെ തുടങ്ങിയ നഗരങ്ങളിലേക്കുള്ള തീവണ്ടി പാതകളും, ഷാങ്ഹായ്, ഷിജിയാസുവാങ്, ഗ്വാങ്ജോ എന്നീ നഗരങ്ങളിലേക്കുള്ള [[അതിവേഗ റെയിൽ ഗതാഗതം|അതിവേഗ തീവണ്ടീ]] പാതകളും ഇതിൽ ഉൾപ്പെടുന്നു. 2013-ൽ 160 തീവണ്ടീനിലയങ്ങളാണ് ഹെബെയിൽ ഉണ്ടായിരുന്നത്. പതിനൊന്നാമത്തെ അഞ്ചു വർഷ പദ്ധതികാലത്തിൽ ഹെബെയിൽ 844 കിലോമീറ്റർ തീവണ്ടിപ്പാത നിർമ്മിക്കാനും ഇപ്പോഴുള്ള പാതകൾ മണിക്കൂറിൽ 160-200 കിലോമീറ്റർ വരെ വേഗത്തിൽ തീവണ്ടികൾ സഞ്ചരിക്കാനായി ബലപ്പെടുത്തുവാനും പദ്ധതിയുണ്ട്.
 
2,000 കിലോമീറ്റർ അതിവേഗ പാതകൾ ഉൾപ്പെടെ 40,000 കിലോമീറ്റർ പ്രധാന റോഡുകൾ ഹെബെയിലുണ്ട്. ചൈനയിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ ചരക്കുനീക്കമുള്ള കിൻഹുവാങ്ദാവോ ഉൾപ്പെടെ നിരവധി തുറമുഖങ്ങൾ കടലോര ഹെബെയിൽ ഉണ്ട്. ഷിജിയാസുവാങിലെ സെങ്ദിങ് വിമാനത്താവളമാണ് പ്രവിശ്യയിലെ ആകാശ ഗതാഗതത്തിന്റെ കേന്ദ്രം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹെബെയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്