"സ്വതന്ത്രസമുദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
കേരളീയ സാമൂഹ്യ നവോത്ഥാനത്തിന് ആശയപരമായ കരുത്തുപകർന്ന പുസ്തകങ്ങളിൽ ഒന്നാണ് [[ഇ. മാധവൻ|ഇ. മാധവന്റെ]] '''സ്വതന്ത്രസമുദായം'''. [[വെള്ളൂർ]] സ്വദേശിയായ ഇ.മാധവനാണ് രചയിതാവ്. സവർണ ചിന്തകളെ ചോദ്യം ചെയ്യുന്ന ഈ പുസ്തകം [[സി.പി. രാമസ്വാമി അയ്യർ|സർ സി.പി.യുടെ]] കാലത്ത് നിരോധിക്കപ്പെടുകയുണ്ടായി.<ref>http://lsgkerala.in/velloorpanchayat/history/</ref> 1934ൽ [[പട്ടണക്കാട്]] നടന്ന [[അഖില തിരുവിതാംകൂർ ഈഴവ യുവജനസമാജം]] സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ഇ. മാധവനായിരുന്നു. അന്ന് അദ്ദേഹം നടത്തിയ അധ്യക്ഷ പ്രസംഗമാണ് 'സ്വതന്ത്രസമുദായം' എന്ന പുസ്തകമായത്. മതേതര ജീവിതത്തെക്കുറിച്ച് ഈ പുസ്തകം തീവ്രമായ ആലോചനകൾ ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നുണ്ട്.<ref>{{cite news|last=അശോകൻ ചരുവിൽ കടപ്പാട്:|title=സ്വതന്ത്രസമുദായം വായിച്ചവർ|url=http://workersforum.blogspot.in/2010/12/blog-post_4347.html|accessdate=2 മെയ് 2013|newspaper=ദേശാഭിമാനി വാരാന്തപ്പതിപ്പ്|date=December 9, 2010}}</ref>
 
ഒന്നാം പതിപ്പിന് തീയ്യരുടെ സ്വതന്ത്രസമുദായ നില എന്ന തലക്കെട്ടിൽ ഡി. കൃഷ്ണനായിരുന്നു അവതാരിക എഴുതിയത്. 1979 ൽ പ്രഭാത് ബുക്ക് ഹൗസ് രണ്ടാമത് പതിപ്പിൽ എം കെ കുമാരന്റെതായിരുന്നു അവതാരിക. [[കേരള സാഹിത്യ അക്കാദമി]] ഇപ്പോൾ2011 ൽ മൂന്നാമത് പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്പ്രസിദ്ധീകരിച്ചെങ്കിലും പിൻവലിച്ചു. എസ്.എൻ. ട്രസ്റ്റ് അംഗം കിളിമാനൂർ സ്വദേശി വിജേന്ദ്രകുമാർ ഇപ്പോൾ ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.. മുംബൈ റാഷണലിസ്റ്റ് അസോസിയേഷൻ കേരളത്തിന് പുറത്ത് പുസ്തകം വിതരണം ചെയ്യുന്നു. .
==നിരോധനം==
1934 ഒക്‌ടോബറിൽ സ്വതന്ത്രസമുദായത്തിന്റെ പ്രഥമ പതിപ്പ് പ്രസിദ്ധീകരിച്ചത്. തിരുവിതാംകൂർ സർക്കാർ സ്വതന്ത്ര സമുദായത്തിന്റെ കോപ്പികൾ കണ്ടുകെട്ടി. കൊച്ചി മദ്രാസ് ഗവൺമെന്റുകളും നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചു.<ref>{{cite news|title=വീണ്ടും 'സ്വതന്ത്രസമുദായം'|url=http://www.janayugomonline.com/php/newsDetails.php?nid=1012722|accessdate=2 മെയ് 2013|newspaper=ജനയുഗം|date=2012-03-20}}</ref> നിരോധിക്കപ്പെട്ട സ്വതന്ത്രസമുദായത്തിന്റെ കോപ്പികൾ പൊലീസിന് പിടികൊടുക്കാതെ, പകർപ്പ് എടുത്തുള്ള കൈമാറ്റത്തിലൂടെയും വായനയിലൂടെയും പ്രചരിപ്പിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/സ്വതന്ത്രസമുദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്