"കുബിലായ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
|birth_date=23 സെപ്റ്റെംബർ 1215
|death_date=18 ഫെബ്രുവരി 1294 (78-ആം വയസ്സിൽ)
|death_place= ഖാൻബാലിക്, ദാദൂ([[ബെയ്ജിങ്]]), യുവാൻ സാമ്രാജ്യം
|place of burial= ബുർഖാൻ ഖാൽഡുൺ
|religion = ടിബറ്റൻ ബുദ്ധ മതം
വരി 32:
 
മതപരമായ വിഷയങ്ങളിൽ അത്ര കർക്കശക്കാരനായിരുന്നില്ല കുബിലായ് ഖാൻ. പന്ത്രണ്ട് പ്രവിഷ്യകളിൽ എട്ടെണ്ണത്തിന്റെ ഗവർണ്ണർമാർ ഇസ്ലാം മത വിശ്വാസികൾ ആയിരുന്നു. [[മധുര]]യിൽനിന്നുമുള്ള സംഘ എന്ന ബുദ്ധ സന്യാസിയെ ധനകാര്യ വകുപ്പ് ഏൽപ്പിച്ചു. കുബിലായുടെ ഭരണകാലത്ത് [[മാർക്കോ പോളോ]] ഉൾപ്പെടെ നിരവധി യൂറോപ്യൻ സഞ്ചാരികൾ ചൈന സന്ദർശിച്ചു.
 
==ജീവചരിത്രം==
[[ജെങ്കിസ് ഖാൻ|ചിങ്ഗിസ് ഖാന്റെ]] മകനായ [[ടോളൂയീ ഖാൻ|ടോളൂയീ ഖാന്റെയും]] കേരായി നേതാവ് ജാഖയുടെ മകളായ സോർഘാഘ്താനീ ബേകീയുടെയും നാലാമത്തെ മകനായിരുന്നു കുബിലായ്. അദ്ദേഹത്തിന് പന്ത്രണ്ട് വയസ്സുള്ളപ്പോൾ ചിങ്ഗിസ് ഖാൻ മരണമടയുകയും ടോളൂയീ രണ്ട് വർഷത്തേക്ക് രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു. 1229-ൽ ഒഗെദേയ് ഖാൻ മംഗോൽ ചക്രവർത്തിയായി. 1236-ൽ മംഗോളുകൾ വടക്കൻ ചൈനയിലെ ജിൻ സാമ്രാജ്യം പിടിച്ചടക്കി. 1232-ൽ മരണമടഞ്ഞ ടോളൂയീയുടെ കുടുംബത്തിന് [[ഹെബെയ്]] പ്രവിശ്യ പാരിതോഷികമായി ലഭിച്ചു. ഇതിൽ 10,000 വീടുകളുടെ ചുമതല കുബിലായിക്കായിരുന്നു. ചെറുപ്പക്കാരനായ കുബിലായിക്ക് ഭരണം നടത്താനുള്ള പരിചയ സമ്പത്ത് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെ അഴിമതിയും അന്യായമായ നികുതികളും കാരണം ഈ പ്രദേശത്തെ കർഷകർ പലായനം ചെയ്തു. ഇതറിഞ്ഞ കുബിലായ് നേരിട്ട് ഹെബെയിൽ ചെല്ലുകയും സോർഘാഘ്താനീ ബേകീയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. ചെറുപ്രായത്തിൽ തന്നെ ചീന ജീവിതരീതികളും ഭരണസിദ്ധാന്തങ്ങളും കുബിലായ് പഠിച്ചു. താവോ / ബുദ്ധ സന്യാസിയായ ലിയൂ ബിങ്സോങ്, ഷാൻസി പണ്ഡിതനായ സാവോ ബീ എന്നിവരെ തന്റെ ഉപദേശകരായി നിയമിച്ച കുബിലായ് എല്ലാ ജനവിഭാഗങ്ങളിൽ നിന്നുള്ളവർക്കും അവസരങ്ങൾ നൽകാൻ ശ്രദ്ധിച്ചു.
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:മംഗോളിയൻ ചക്രവർത്തിമാർ]]
"https://ml.wikipedia.org/wiki/കുബിലായ്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്