"മാതരാം (നഗരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 73:
 
 
ഒരു പ്രവിശ്യാ തലസ്ഥാനമായി സേവനമനുഷ്ഠിക്കുന്നതുകൂടാതെ, സർക്കാർ, [[വിദ്യാഭ്യാസം]], [[വ്യാപാരം|വാണിജ്യം]], വ്യവസായം, മറ്റു സേവനങ്ങൾ എന്നിവയുടേയും ഒരു കേന്ദ്രം കൂടിയാണ് മാതരാം. പടിഞ്ഞാറു മുതൽ കിഴക്കുവരെ സമീപസ്ഥങ്ങളായ മൂന്നു നഗരങ്ങൾ സംഘടിപ്പിക്കപ്പെട്ടാണ് മാതരാം പ്രദേശം രൂപപ്പെടുന്നത്. [[അംബെനാൻ]], മാതരാം, [[കക്രാനെഗാര]] എന്നിവയാണ് ഈ നഗരങ്ങൾ. ഇവ വിഭിന്നങ്ങളായ നഗരങ്ങളാണെങ്കിലും യോജിച്ചു പ്രവർത്തിക്കുന്നു. വിശാലമായ അർത്ഥത്തിൽ, അംബെനാൻ ഒരു തുറമുഖ തുറമുഖ നഗരവും, മാതരാം നഗരം പ്രവിശ്യയുടെ ഭരണകൂട സംബന്ധിയായ വിഷയങ്ങളുടേയും കാര്യാലയങ്ങളുടെയും കേന്ദ്രവും കക്രനെഗാര നഗരം ദ്വീപിലെ പ്രധാന വ്യാപാര കേന്ദ്രവുമാണ്. നഗരം ഭരണപരമായി ആറ് ജില്ലകളായി (കെക്കമാതൻ) വിഭജിക്കപ്പെട്ടിരിക്കുന്നു. [[അമ്പെനാൻ]], [[കക്രനെഗാര]], മാതരാം, [[പെജാൻഗ്ഗിക്]], [[സെലാപരാങ്]], [[സെക്കർബെല]] എന്നിവയാണ് ഈ 6 ജില്ലകൾ. മാതരാം പ്രദേശത്ത് 50 കാംപുങുകളും (ഗ്രാമങ്ങൾ / അയൽപക്കങ്ങൾ), 297 (RT) കാംപുങ് ഉപവിഭാഗങ്ങളുമുണ്ട്.
 
മദ്ധ്യ ലൊമ്പോക്കിൽ പ്രായ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്ന [[ലൊമ്പോക്ക് അന്താരാഷ്ട്ര വിമാനത്താവളം|ലൊമ്പോക്ക് അന്താരാഷ്ട്ര വിമാനത്താവളവും]] (ബന്ദാരാ ഇന്റർനാഷണൽ ലൊമ്പോക്ക്)  തെക്കുപടിഞ്ഞാറൻ ദിശയിലുള്ള ലെമ്പർ ഹാർബർ തുറമുഖവും [[സുമ്പാവ]]<nowiki/>യിലെ [[പോട്ടോ ടാനോ]]<nowiki/>യുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ തീരത്തെ ലബുഹാൻ ലൊമ്പോക്ക് കടത്തുകടവും നഗരത്തിനു സേവനം നൽകുന്നു.
വരി 85:
നഗരത്തിലെ ആകെയുള്ള 362,243 (2008) പേരിൽ 177,719 പേർ പുരുഷന്മാരും 184,524 പേർ സ്ത്രീകളുമാണ്.
 
2008 ലെ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക് [[പടിഞ്ഞാറൻ നുസ ടെങ്കാര|വെസ്റ്റ് നുസ ടെങ്കാര പ്രവിശ്യയുടെപ്രവിശ്യ]]<nowiki/>യുടെ കണക്കുകൾ സൂചിപ്പിക്കുന്നത്, നഗരത്തിലെ ജനസംഖ്യയിൽ 40.74 ശതമാനം പേർ അവിവാഹിതരും 52.01 ശതമാനം വിവാഹിതരും 2.51 ശതമാനം വിവാഹമോചിതരും 4.75 ശതമാനം വൈധവ്യ അവസ്ഥയിലുള്ളവരുമാണ്. 2008-ൽ മാതരാം നഗരത്തിൽ 90,748 കുടുംബങ്ങളും ഒരു കുടുംബത്തിൽ ശരാശരി 3.99 ആളുകളുമുണ്ടായിരുന്നു.
 
=== വംശീയത ===
[[സസാക് ജനതയാണ്ജനത]]<nowiki/>യാണ് ലാമ്പാക്കിലെ തദ്ദേശീയ ജനങ്ങൾ. മാതരാമിലെ അധിവാസികളിൽ ഭൂരിപക്ഷവും ഇവരാണ്. ബാലിനീസ്, ജാവനീസ്, ചൈനീസ്, ടിയോങ്ഹോവ-പെരനകാൻ ജനങ്ങളിലെ കലർപ്പ് ഇന്തോനേഷ്യൻ വംശജർ, ചൈനീസ് വംശജർ എന്നിവരോടൊപ്പം പ്രധാനമായി യെമനി വംശപരമ്പരയിൽപ്പെട്ടവരും ആദ്യകാല തുറമുഖ നഗരമായിരുന്ന അമ്പെനാനിൽ കുടിയേറിയവരുമായ  ഒരു ചെറുവിഭാഗം അറബ് ഇന്തോനേഷ്യക്കാരുമാണ്  മാതരാമിലെ ജനവിഭാഗങ്ങൾ.
 
നഗരവാസികളായിട്ടും, മാതരാമിലെ സസാക് ജനത ഇപ്പോഴും അവരുടെ ഉത്ഭവവും സസാക് സംസ്കാരവും ശക്തമായി തിരിച്ചറിയുന്നവരാണ്. 2000 ജനുവരി 17 ന് ലൊമ്പോക്കിൽ നടന്ന കലാപങ്ങളുടെ ഉറവിടം ബാഹ്യ സ്വാധീനമായിരുന്നുവെന്നു കണക്കാക്കപ്പെടുന്നു. പ്രശ്നങ്ങൾ മറികടന്നതിനശേഷം, മാതരാമിലെ സമൂഹം സൗഹാർദ്ദപരമായി ജീവിതത്തിലേയ്ക്കു തിരിച്ചെത്തിയിരുന്നു.
"https://ml.wikipedia.org/wiki/മാതരാം_(നഗരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്