"അഗ്നിച്ചിറകുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
1931 ൽ തമിഴ് നാട്ടിലെ രാമേശ്വരത്ത് നിരക്ഷരൻ ആയ ഒരു സാധാരണ ബോട്ട് ഉടമയുടെ മകനായി ജനിച്ചു. രാമേശ്വരത്തിലെ ചെറിയ മസ്ജിദിലെ ഇമാം ആയിരുന്നു അച്ഛൻ.ഇതിൽ ആദ്ദേഹം വ്യക്തി തലത്തിലും ഔദ്യോദിക തലത്തിലും അനുഭവിച്ച തിരിച്ചടികളും അവയെ എല്ലാം വിജയകരമായി തരണം ചെയ്തതിനെ കുറിച്ചും പ്രതിപാദിക്കുന്നു. ആ യാത്രകളിൽ അദ്ദേഹത്തോടൊപ്പം നടന്ന പല പ്രഗത്ഭരെയും , ഇന്ന് ഇന്ത്യയിൽ വളരെ പ്രശസ്തമായ "അഗ്നി", "പൃഥ്‌വി", "ത്രിശൂൽ", "നാഗ്" എന്നീ മിസൈലുകളുടെ ഉത്ഭവത്തെ കുറിച്ചും അത് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒരു മിസൈൽ ശാക്തിക രാജ്യം ആയി ഇന്ത്യ മാറിയതിനെ കുറിച്ചും വിശദീകരിക്കുന്നു.
 
പുസ്തകം ആരംഭിക്കുന്നത് കലാമിന്റെ ജീവിതത്തിന്റെ ബാല്യ കാലത്തെ വിശദീകരിച്ചു കൊണ്ടാണ് . തുടക്കത്തിൽ അദ്ദേഹം തന്റെ കുടുംബത്തെ പരിചയപ്പെടുത്തുകയും തന്റെ ജന്മസ്ഥലമായ രാമേശ്വരം പരിചയപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ബാല്യത്തിൽ അദ്ദേഹം തന്റെ പിതാവായ ജൈനുലബ്ദീന്റെ വലിയ ആരാധകനായിരുന്നു.അയിഷാമ്മ എന്നായിരുന്നു അമ്മയുടെ പേര്. രാമേശ്വരം ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആയിരുന്ന പക്ഷി ലക്ഷ്മണ ശാസ്ത്രികൾ ആയിരുന്നു ജൈനുലബ്ദീന്റെ അടുത്ത സുഹൃത്. തന്റെ അടുത്ത സുഹൃത്തും, പതിനഞ്ചു വയസ്സ് മൂത്തതും ആയിരുന്ന അഹ്മദ് ജാലാലുദീൻ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു . ഇവർ ആത്മീയ കാര്യങ്ങളെക്കുറിച്ചു സംവദിച്ചിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യ അധ്യായങ്ങളുടെ അവസാന ഭാഗങ്ങളിൽ കലാം തന്റെ ബന്ധുവായിരുന്ന ഷംസുദീൻ , എല്ലാ വിദ്യാർത്ഥികളെയും ഒരു പോലെ കണ്ടിരുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അധ്യാപകർ എന്നിവരെയും ഓർക്കുന്നു.ഇതിനെ ആസ്പദമാക്കി തന്റെ സ്കൂളിലെ ഒരു സംഭവം ഇവിടെ വിവരിച്ചിരിക്കുന്നു: "തന്റെ സ്കൂളിലെ ഒരുപുതിയ അധ്യാപകനായ രാമേശ്വരം ശാസ്ത്രിയ്ക്കു ഒരു മുസ്ലീം ബാലൻ ഒരു ഹൈന്ദവ പുരോഹിതന്റെ മകന്റെ അരികിൽ ഇരിക്കുന്നത് രസിച്ചില്ല. അദ്ദേഹം കലാമിനോട് പിൻ ബെഞ്ചിൽ ഇരിക്കാൻ ആവശ്യപ്പെട്ടു, ഈ സംഭവം കലാമിന് മാനസികമായി വിഷമം ഉണ്ടാക്കി. ഇതറിഞ്ഞ ലക്ഷ്മണ ശാസ്ത്രികൾ ആ അധ്യാപകനെ ശകാരിക്കുകയും , ഞങ്ങളുടെ സാന്നിധ്യത്തിൽ തന്നെ അദ്ധ്യാപകനോട്,സാമൂഹ്യ അസമത്വത്തിന്റെ വിഷം പ്രചരിപ്പിക്കരുതെന്നും നിഷ്കളങ്കരായ കുട്ടികളുടെ മനസ്സിൽ വർഗീയ അസഹിഷ്ണുത നിറയ്കരുത് എന്നും ആവശ്യപ്പെട്ടു".
 
==അവലംബം==
"https://ml.wikipedia.org/wiki/അഗ്നിച്ചിറകുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്