"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118:
നമ്പൂതിരിമാരുടെ വരവിന് ശേഷം, ചാതുർവർണ്യ സമ്പ്രദായം നിലവിൽ വന്നു. രാഷ്ട്രീയമായും സാമൂഹികമായും ബുദ്ധമതം വേട്ടയാടപ്പെട്ടു തുടങ്ങി. മേധാവിത്വത്തെ എതിർക്കാത്തവരെ സവർണ്ണർ ഉയർത്തുകയും എതിർത്തവരെ ഹീനജാതിക്കാരാക്കുകയുമാണുണ്ടായത്. സ്വന്തം മതം ത്യജിക്കാൻ തയ്യാറാവാഞ്ഞതിനാൽ ഈഴവരെ താഴ്ന്ന ജാതിക്കാരാക്കി മാറ്റി. സ്വാഭാവികമായും ജാതിയിൽ താണ ഈഴവർ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങി. ബ്രാഹ്മണ്യത്തോട് എതിർത്തും സഹിച്ചും അവർ രാഷ്ട്രീയമായും സാമൂഹികമായുമുള്ള അവശതകൾ അനുഭവിച്ചു വന്നു. അവർണ്ണർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിട്ടായിരുന്നു അന്നത്തെ സവർണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്.
 
ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ [[കൃഷി|തെങ്ങ് കൃഷി]] ആയിരുന്നു. തെങ്ങ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വന്നത് ഡച്ചുകാരാണ് ആ ജോലിക്കായി അവർ ആശ്രയിച്ചത് ഈഴവരെയായിരുന്നു. ഈഴവർ മരപ്പണിക്കാരായും കൽപ്പണിക്കാരായും കൂലിക്കാരായും കൃഷിപ്പണിക്കാരായും തുണിനെയ്തും പരമ്പാരാഗതമായി ചെയ്തു പോന്നു എന്നു നാഗമയ്യ രേഖപ്പെടുത്തുന്നു. എന്നിരുന്നാലും, സമ്പന്നരായിരുന്ന ചിലർ [[ആയുർവേദം|ആയുർവേദത്തിലും]], [[കളരിപ്പയറ്റ്|കളരിപ്പയറ്റിലും]], [[ജ്യോതിഷം|ജ്യോതിഷത്തിലും]], [[സിദ്ധവൈദ്യം|സിദ്ധവൈദ്യത്തിലും]] അഗ്രഗണ്യരായി നിലനിന്നു. ആരാധനാ സമ്പ്രദായങ്ങൾ ബുദ്ധമതത്തിന്റെ ക്ഷയത്തോടെ നശിച്ചു പോയതിനെത്തുടർന്ന് ആരാലാണൊ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടത്, അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും (മുൻപ് ബുദ്ധവിഹാരമായിരുന്നു മിക്കതും) ഈഴവർക്ക് ആശ്രയിക്കേണ്ടതായി വന്നു. <ref>വേലായുധൻ പണിക്കശ്ശേരി. -ജൈനബുദ്ധമതങ്ങൾ കേരളത്തിൽ- കേരള ചരിത്രപഠനങ്ങൾ കറന്റ് ബുക്സ്. 2007</ref> ഈഴവർക്ക് പെരുവഴിയിൽ സവർണ്ണരെ കണ്ടുമുട്ടിയാൽ ദൂരെ മാറി നടക്കണമായിരുന്നു. 16 അടി അകലം വക്കേണ്ടത് നായർ സമുദായക്കാരിൽ നിന്നായിരുന്നു. ഇതേ പോലെ പുലയർ ഈഴവരിൽ നിന്ന് 16 അടി അകലം ദൂരം പാലിക്കണമായിരുന്നു. സവർണ്ണഹിന്ദുക്കളോട് സംസാരിക്കുമ്പോൾ ഈഴവർ പ്രത്യേക ആചാരപദങ്ങൾ ഉപയോഗിക്കേണ്ടതായുണ്ടായിരുന്നു. അല്ലാത്ത പക്ഷം അവരെ ഉപദ്രവിക്കാറും ഉണ്ടായിർന്നു. സംസ്ഥാന ജനസംഖ്യയിൽ വളരെയധികം ഉണ്ടെങ്കിലും സർകാർ ഉദ്യോഗം നിഷേധിച്ചിരുന്നു. <ref>{{Cite book|title=നായർ മേധാവിത്വത്തിന്റെ പതനം|last=ജെഫ്രി|first=റോബിൻ|publisher=ഡി.സി. ബുക്സ്.|year=1979|isbn=8126406348|location=|pages=184}}</ref> കറവപ്പശുക്കളെ വളർത്തുക. എണ്ണയുത്പാദിപ്പിക്കുക, ലോഹപ്പാത്രങ്ങളും കുടങ്ങളും ഉപയോഗിക്കുക എന്നതിലും വിലക്ക് ഉണ്ടായിരുന്നു ഈഴവർക്ക്. ചെരുപ്പുകൾ, പരുക്കനല്ലാത്ത വസ്ത്രങ്ങൾ, വിശേഷപ്പെട്ട സ്വർണ്ണാഭരങ്ങൾ ധരിക്കുക എന്നിവയും ഈഴവർക്ക് പാടില്ലായിരുന്നു. എന്നാൽ ഈഴവർക്ക് ഇത്തരത്തിലുള്ള വിവേചനങ്ങളോട് അധികവും വെറുപ്പുള്ളവരും അവയെ വെല്ലു വിളിക്കുന്നതിൽ കൂടുതൽ കഴിവുള്ളവരുമായിരുന്നു എന്ന് ജെഫ്രി റോബിൻ രേഖപ്പെടുത്തുന്നു. ആരാധിനിവേശത്തിനു മുൻപ് സമൂത്തത്തിൽ ഉയർന്ന സ്ഥാനം ഉണ്ടായിരുന്നതിൽ നിന്ന് അധഃപതനം സംഭവിച്ചതിൽ പ്രതികരിച്ചിരുന്ന പ്രധാനപ്പെട്ടവർ ഈഴവരായിരുന്നു. സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഈഴവരിൽ മറ്റു മതത്തിലേക്ക് മതപരിവർത്തനം ചെയ്തവർക്ക് 1900 ത്തോടെ ഈ വിവേചനം ഉണ്ടായിരുന്നില്ല എന്നു കാണുന്നു. എന്നാൽ ക്രിസ്തുമതത്തിലേക്ക് ചേരുന്നതിൽ ആത്മീയ ഉദ്ദേശമൊന്നുമില്ലായിരുന്നു എന്നും സിറിയൻ കൃസ്ത്യാനികൾക്ക് കിട്ടിയിരുന്ന പരിഗണന ലഭിക്കണമെന്ന ഉദ്ദേശ്യം മാത്രമായിരുന്നു മാർഗ്ഗം ചേരലിൽ ഉണ്ടായിരുന്നു എന്നു മറ്റീർ എന്ന മിഷനറി രേഖപ്പെടുത്തിയിരിക്കുന്നു.
 
1866 -ൽ മരപ്പണിക്കാരായിരുന്ന ഒരു കുടുംബത്തിൽ പെട്ട പി.റ്റി. പപ്പു എന്ന ഈഴവൻ സർക്കാർ പ്ലീഡർ പദവിയിലേക്ക് അപേക്ഷ സമർപ്പിച്ച ശേഷം ജാതി തിരിച്ചറിഞ്ഞപ്പോൾ പരീക്ഷയെഴുതുന്നതിൽ നിന്ന് തടയുകയുണ്ടായി. അദ്ദേഹത്തിന്റെ മക്കളായ പി. വേലായുധനും പി. പല്പുവും പിൽക്കാലത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ നടത്തിയ കഠിനശ്രമങ്ങൾ പ്രസിദ്ധ്മാണ്.
 
തെക്കൻ കേരളത്തിലെ ഈഴവർക്കും അത്യുത്തര കേരളത്തിലെ [[ബില്ലവർ‍|ബില്ലവർക്കും]] സമാനമായ മലബാറിലെ ഒരു സമുദായമാണ്‌ തീയ്യർ. മലബാറിൽ നടപ്പുള്ള [[തോറ്റം]] പാട്ടുകളിൽ ഇവർ കരുമന നാട്ടിൽ (ഇന്നത്തെ [[കർണ്ണാടക]]) നിന്നും അള്ളടം വഴി ഉത്തരകേരളത്തിൽ എത്തിച്ചേർന്നതായി പറയപ്പെടുന്നു.<ref name="cms">കളിയാട്ടം - സി. എം. എസ്. ചന്തേര, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം</ref>. ബില്ലവൻ, ഹാളേപൈക്കർ, ബൈദ്യർ, പൂജാരി, തീയ്യൻ എന്നെല്ലാം പറയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണ് തീയ്യൻ എന്നായിത്തീർന്നത്.<ref name="cms" />
"https://ml.wikipedia.org/wiki/ഈഴവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്