"മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 74:
മണ്ണാർക്കാട്ടെ ജനസംഘ്യയുടെ 20%-25% ജനങ്ങൾ ആണ് കാർഷിക വരുമാനത്തിന്റെ 70%-80%-വും ഉല്പാദിപ്പിക്കുന്നത്. 10% ജനങ്ങൾ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നു. 65% ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് അടുത്തു നിൽക്കുന്നു.
 
മണ്ണാർക്കാട് തെക്കേ ഇന്ത്യയിൽ എമ്പാടും നിന്ന് കുടിയേറ്റക്കാരെ ആകർഷിച്ചിട്ടുണ്ട്. വ്യത്യസ്ത സാംസ്കാരിക പാരമ്പര്യമുള്ള ജനങ്ങൾ [[മലയാളം|മലയാളത്തിനു]] പുറമേ [[തെലുങ്ക്]], [[കന്നഡ]], [[തുളു]], [[തമിഴ്]] തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നു. ഇന്ത്യയിലെ മഹാനഗരങ്ങളിൽ മാത്രം കാണുന്ന ഈ സാംസ്കാരിക മിശ്രിതം ഈ ചെറിയ പട്ടണത്തിന് പകിട്ടേകുന്നു. റബ്ബർ കൃഷിക്കായി തെക്കൻ കേരളത്തിൽ നിന്നും ഒരുപാടുപേർ മണ്ണാർക്കാട്ടേയ്ക്ക് കുടിയേറിയിട്ടുണ്ട്വള്ളുവനാട്കുടിയേറിയിട്ടുണ്ട്. വള്ളുവനാട്, ഏറനാട്, അട്ടപ്പാടി സംസ്കാരങ്ങളുടെ,പാലക്കാടൻസംസ്കാരങ്ങളുടെ ഭാഷാശൈലിയുടെ സം‌ഗമം കാണാവുന്നതാണ്.
 
[[കുന്തിപ്പുഴ]], [[നെല്ലിപ്പുഴ]] എന്നീ നദികൾക്ക് ഇടയ്ക്കു കിടക്കുന്ന മണ്ണാർക്കാട് താഴ്വര അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമാണ്. [[സൈലന്റ് വാലി]] നിത്യഹരിത വനങ്ങളും [[അട്ടപ്പാടി]] ഹൈറേഞ്ചും മണ്ണാർക്കാടിന്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിനോദസഞ്ചാരത്തിനായി മലകയറുന്ന സാഹസികർക്ക് മണ്ണാർക്കാട് ഒരു പ്രധാന താവളമാണ്. സൈലന്റ് വാലിയിലേക്ക് പോകുന്നതിന് മണ്ണാർക്കാട് ഒരു നല്ല തുടക്കം ആണ്.
"https://ml.wikipedia.org/wiki/മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്