"ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[തലവടി ഗ്രാമപഞ്ചായത്ത്|തലവടി പഞ്ചായത്തിൽ]] [[നീരേറ്റുപുറം|നീരേറ്റുപുറത്ത്]] സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് '''ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം'''. മുഖ്യ പ്രതിഷ്ഠ '''ആദിപരാശക്തി'''. [[വനദുർഗ്ഗ|വനദുർഗ്ഗാസങ്കൽപ്പത്തിൽ]] കിഴക്കോട്ട് ദർശനം. '''ചക്കുളത്തമ്മ''' എന്ന പേരിൽ ഈ മഹാമായ കേരളത്തിൽ അറിയപ്പെടുന്നു. എട്ടുകൈകളോടുകൂടിയ ഭഗവതിയാണ് ഈ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിൽ [[ഗണപതി]], [[ശിവൻ]], [[സുബ്രഹ്മണ്യൻ]], [[ഹനുമാൻ]], [[വിഷ്ണു]], [[ശാസ്താവ്]], [[നവഗ്രഹങ്ങൾ]], [[യക്ഷി]]യമ്മ എന്നീ ഉപദേവതകളുണ്ട്.
 
[[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[തൃക്കാർത്തിക]] ദിവസം പ്രസിദ്ധമായ '''കാർത്തിക പൊങ്കാല''' ഇവിടെ നടക്കുന്നു. അന്നപൂർണേശ്വരിയായ ദേവിക്ക് മുൻപിൽ സ്ത്രീകൾ ഇഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന [[ദ്രാവിഡർ|ദ്രാവിഡ]] ആചാരപ്രകാരമുള്ള ഒരു ആരാധനയാണ് [[പൊങ്കാല]]. അന്നേ ദിവസം തന്നെയുള്ള [[കാർത്തികസ്തംഭം]], ലക്ഷദീപം, [[ധനു]]മാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയുള്ള നാരീപൂജ, വിളിച്ചു ചൊല്ലിയുള്ള പ്രാർഥന, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്. മദ്ധ്യ തിരുവതാംകൂറിലെ "സ്ത്രീകളുടെ ശബരിമല" എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് . <ref>http://malayalam.nativeplanet.com/thiruvalla/attractions/chakkulathu-kavu-temple/</ref> [[ആലപ്പുഴ ജില്ല|ആലപ്പുഴ]], [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]], [[കോട്ടയം ജില്ല|കോട്ടയം]] എന്നീ ജില്ലകളുടെ അതിർത്തിയിൽ [[പമ്പാനദി]]യുടെയും [[മണിമലയാർ|മണിമലയാറിന്റെയും]] സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
 
പരാശക്തിക്ക് ഇവിടെ എല്ലാ വർഷവും [[കളമെഴുത്ത്|കളമെഴുത്തും]] പാട്ടും നടത്തുന്നു. [[ധനു]] ഒന്നുമുതൽ പന്ത്രണ്ടു വരെ നടക്കുന്ന ഉത്സവം "പന്ത്രണ്ടു നോയമ്പ് മഹോത്സവം" എന്ന് അറിയപ്പെടുന്നു.
 
ചക്കുളത്തുകാവ് മദ്യപർക്ക് മോചനത്തിന്റെ തിരുനടയുമാണ്. എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാർത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.
"https://ml.wikipedia.org/wiki/ചക്കുളത്തുകാവ്_ഭഗവതി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്