"ബാലിക്പപ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
== ചരിത്രം ==
1900-കളുടെ ആദ്യപാദത്തിൽ എണ്ണ വ്യവസായത്തിന്റെ മുന്നേറ്റത്തിന് മുമ്പ്, ബാലിക്പപ്പാൻ ഒരു ഒറ്റപ്പെട്ട ബുഗീസ് മൽസ്യബന്ധന ഗ്രാമമായിരുന്നു. ബാലിക്പപ്പാൻ (ബാലിക് = "പിന്നിൽ", പപാൻ = "പലക") എന്ന പേരിന്റെ ഉത്ഭവം ഒരു നാടൻ ഐതിഹ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രാദേശിക രാജാവ് ശത്രുക്കളിൽനിന്ന് തന്റെ മകളെ രക്ഷപെടുത്തുവാനായി നവജാതശിശുവിനെ കടലിലേയ്ക്കു എറിഞ്ഞുവെന്നാണ് ഈ ഐതിഹ്യം. പിന്നിൽ മരപ്പലകകൾ ചേർത്തു ബന്ധിച്ചിരുന്ന ശിശുവിനെ മീൻപിടുത്തക്കാരൻ കണ്ടെത്തി രക്ഷപെടുത്തി. ബാലിക്പപ്പാൻ എന്ന പേരിനെക്കുറിച്ചുള്ള മറ്റൊരു കഥ, കുട്ടായി സുൽത്താനേറ്റിലെ സുൽത്താൻ മുഹമ്മദ് ഇദ്രിസ് ഒരു പുതിയ കൊട്ടാരം നിർമ്മിക്കുവാനുള്ള സഹായമായി പാസെർ രാജവംശത്തിലേയ്ക്കു 1000 മരപ്പലകകൾ അയച്ചു കൊടുത്തതായ സംഭവമാണ്.
 
== എണ്ണപ്പാട വികസനം ==
1897<ref name="Tranujaya">{{cite journal|title=Minyak dan Revolusi|last=Tranujaya|first=Herry|date=August 2014|publisher=[[Vidya Karunia]]|pages=34}}</ref> ഫെബ്രുവരി 10 ന് മതിൽഡ എന്ന പേരിൽ ഒരു ചെറിയ റിഫൈനറി കമ്പനി ആദ്യമായി എണ്ണ കുളിച്ചെടുക്കൽ ആരംഭിച്ചു.<ref name="Wood">{{cite journal|title=Intermediate Cities on a Resource Frontier|last=Wood|first=William B|date=April 1986|journal=[[Geographical Review]]|publisher=[[American Geographical Society]]|issue=2|doi=10.2307/214621|volume=76|pages=149–159|jstor=214621}}</ref> ഡച്ച് എണ്ണ കമ്പനിയായ ബാട്ടാഫ്ഷെ പെട്രോളിയം മാറ്റ്സ്ചാപ്പിജി (ബിപിഎം) ഈ പ്രദേശത്ത് എത്തിച്ചേർന്നതോടെ റോഡുകൾ, തുറമുഖം, പണ്ടകശാലകൾ, ഓഫീസുകൾ, പട്ടാളത്താവളങ്ങൾ, ബംഗ്ലാവുകൾ എന്നിവ കെട്ടിപ്പടുത്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാലിക്പപ്പാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്