"ബാലിക്പപ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ബാലിക്പപ്പാൻ''', ഇന്തോനേഷ്യൻ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''ബാലിക്പപ്പാൻ''', [[ഇന്തോനേഷ്യ|ഇന്തോനേഷ്യൻ]] പ്രവിശ്യയായ [[കിഴക്കൻ കലിമന്താൻ|കിഴക്കൻ കലിമന്താനിൽ]] [[ബോർണിയോ ദ്വീപ്|ബോർണിയോ ദ്വീപിന്റെ]] കിഴക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ഒരു തുറമുഖ നഗരമാണ്. നഗരത്തിലെ പ്രധാന തുറമുഖങ്ങളായ [[സെമയാംഗ്]], [[കരിൻഗൗ]] (ഫെറി തുറമുഖം), [[സുൽത്താൻ അജി മുഹമ്മദ് സുലൈമാൻ എയർപോർട്ട്]] എന്നിവയാണ് നഗരത്തിലെ പ്രധാന ജലവ്യോമ ഗതാഗത സൌകര്യങ്ങൾ. ഈ നഗരത്തിലെ ജനസംഖ്യ 701,066<ref>{{cite web|url=http://kaltim.tribunnews.com/2014/11/29/pendatang-kota-balikpapan-capai-26000-jiwa|title=Pendatang Kota Balikpapan Capai 26.000 Jiwa|work=Tribun Kaltim}}</ref><ref>{{cite web|url=http://capil.balikpapan.go.id/index.php?hal=isi_berita&dd=31|title=Dinas Kependudukan Dan Catatan Sipil|publisher=Pemerintah Kota Balikpapan}}</ref> ആണ്. [[സമരിന്ദ|സമരിന്ദയ്ക്കു]] ശേഷം [[കിഴക്കൻ കലിമന്താൻ|കിഴക്കൻ കലിമന്താനിലെ]] രണ്ടാമത്തെ വലിയ നഗരമാണ് ബാലിക്പപ്പാൻ. ബാലിക്പപ്പാൻ ഇക്കാലത്തും വിവിധ മൃഗങ്ങളുടെ പരിപാലന സ്വഭാവമുള്ള പ്രാഥമിക മഴക്കാടുകളടങ്ങിയ ആവാസ വ്യവസ്ഥയുള്ള പ്രദേശമാണ്.
 
== ചരിത്രം ==
1900-കളുടെ ആദ്യപാദത്തിൽ എണ്ണ വ്യവസായത്തിന്റെ മുന്നേറ്റത്തിന് മുമ്പ്, ബാലിക്പപ്പാൻ ഒരു ഒറ്റപ്പെട്ട ബുഗീസ് മൽസ്യബന്ധന ഗ്രാമമായിരുന്നു. ബാലിക്പപ്പാൻ (ബാലിക് = "പിന്നിൽ", പപാൻ = "പലക") എന്ന പേരിന്റെ ഉത്ഭവം ഒരു നാടൻ ഐതിഹ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രാദേശിക രാജാവ് ശത്രുക്കളിൽനിന്ന് തന്റെ മകളെ രക്ഷപെടുത്തുവാനായി നവജാതശിശുവിനെ കടലിലേയ്ക്കു എറിഞ്ഞുവെന്നാണ് ഈ ഐതിഹ്യം. പിന്നിൽ മരപ്പലകകൾ ചേർത്തു ബന്ധിച്ചിരുന്ന ശിശുവിനെ മീൻപിടുത്തക്കാരൻ കണ്ടെത്തി രക്ഷപെടുത്തി. ബാലിക്പപ്പാൻ എന്ന പേരിനെക്കുറിച്ചുള്ള മറ്റൊരു കഥ, കുട്ടായി സുൽത്താനേറ്റിലെ സുൽത്താൻ മുഹമ്മദ് ഇദ്രിസ് ഒരു പുതിയ കൊട്ടാരം നിർമ്മിക്കുവാനുള്ള സഹായമായി പാസെർ രാജവംശത്തിലേയ്ക്കു 1000 മരപ്പലകകൾ അയച്ചു കൊടുത്തതായ സംഭവമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാലിക്പപ്പാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്