"മദ്ധ്യ കലിമന്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

429 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox settlement | name = Central Kalimantan | native_name = {{nobold|''Kalimantan Tengah''<!-- If different from name...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
| demographics1_title3 = [[Languages]]
| demographics1_info3 = {{nowrap|[[Indonesian language|Indonesian]] <small>(official)</small><br/>[[Malay language|Malay]]<br/>[[Bugis language|Bugis]]<br/>[[Dayak languages|Dayak]]<br/>[[Chinese language|Chinese]] ([[Hakka Chinese|Hakka]] and [[Teochew dialect|Teochew]])}}
}}'''മദ്ധ്യ കലിമന്താൻ''' ([[ഇന്തോനേഷ്യൻ ഭാഷ|ഇന്തോനേഷ്യൻ]]: കലിമന്താൻ ടെൻഗാഹ്), [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ഒരു പ്രവിശ്യയാണ്. [[ബോർണിയോ|ബോർണിയോയുടെ]] ഇന്തോനേഷ്യൻ ഭാഗമായ [[കലിമന്താൻ‌|കാലിമന്താനിലെ]] അഞ്ചു പ്രവിശ്യകളിലൊന്നാണിത്. ഈ പ്രവിശ്യയുടം തലസ്ഥാനം [[പലങ്കരായ]] ആണ്. 2010-ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ 2.2 ദശലക്ഷവും, തുടർന്നുള്ളള 2014 ജനുവരിയിലെ ഔദ്യോഗിക കണക്കുകൂട്ടലനുസിരിച്ചുള്ള ജനസംഖ്യ 2,368,654 ആയിരുന്നു.
 
1990 നും 2000 നും ഇടക്കുള്ള വാർഷിക ജനസംഖ്യാ വളർച്ചാനിരക്ക് ഏതാണ്ട് 3.0 ശതമാനം ആയിരുന്നു, അക്കാലത്തെ ഇന്തോനേഷ്യൻ പ്രവിശ്യകളിലെ ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്കായിരുന്നു അത്. തുടർന്നുള്ള ദശാബ്ദം മുതൽ 2010 വരെ ശരാശരി വാർഷിക വളർച്ചാ നിരക്ക് ഏകദേശം 1.8 ശതമാനമായി കുറഞ്ഞിരുന്നു. ഈ മേഖലയിലെ മറ്റ് പ്രവിശ്യകളേക്കാൾ കൂടിയ നിരക്കായിരുന്നു ഇത്. മദ്ധ്യ കലിമന്താനിലെ നിവാസികളിൽ ഭൂരിപക്ഷവും ബോർണിയോയിലെ തദ്ദേശവാസികളായ ദിയാക്കുകളാണ്.
 
== ചരിത്രം ==
പതിനെട്ടാം നൂറ്റാണ്ട് മുതൽ കാലിമാന്താന്റെ മദ്ധ്യമേഖലയും അവിടെയുള്ള ദയാക് നിവാസികളും ബൻജാർ മുസ്ലിം സുൽത്താനേറ്റിന്റെ ഭരണത്തിൻകീഴിലായിരുന്നു. [[രണ്ടാം ലോകമഹായുദ്ധത്തിനുലോകമഹായുദ്ധം|രണ്ടാം ശേഷംലോകമഹായുദ്ധത്തിനുശേഷം]] ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം, ദയാക് ഗോത്രവർഗ്ഗക്കാർ ദക്ഷിണ കലിമന്താനിൽനിന്നു മാറി പ്രത്യേകമായി  ഒരു പ്രവിശ്യ വേണമെന്ന് ആവശ്യമുന്നയിച്ചു.<ref>{{cite book|title=Profile Central Kalimantan Province|date=September 2001|publisher=Central Kalimantan Province Tourism and Culture Board}}</ref>
 
1957 ൽ [[ദക്ഷിണ കലിമന്താൻ]] പ്രവിശ്യ വിഭജിക്കപ്പെടുകയും മുസ്ലീം ജനസംഖ്യയിൽ നിന്ന് കൂടുതൽ സ്വയം ഭരണാധികാരം നൽകി ദയാക്ക് ജനങ്ങൾക്ക് പ്രത്യേക പ്രവിശ്യ രൂപീകരിക്കപ്പെട്ടു. 1957 മേയ് 23 ന് ഇന്തോനേഷ്യൻ സർക്കാർ പ്രസിഡൻഷ്യൽ നിയമ നമ്പർ 10, വർഷം 1957 അനുസരിച്ച്, ഈ മാറ്റത്തിന് അംഗീകാരം നൽകി. ഈ നിയമം മദ്ധ്യ കലിമന്താൻ ഇന്തോനേഷ്യയിലെ പതിനേഴാമത്തെ പ്രവിശ്യയായി പ്രഖ്യാപിക്കപ്പെട്ടു. പ്രസിഡന്റ് സുകാർണോ, പുതിയ പ്രവിശ്യയുടെ പ്രഥമ ഗവർണ്ണറായി ദയാക്ക് വംശജനും ദേശീയ നേതാവുമായിരുന്ന ട്ജിലിക് റിവൂട്ടിനെ  നിയമിക്കുകയും പ്രവിശ്യാ തലസ്ഥാനമായി പാലങ്കാരായ നഗരത്തെ പ്രഖ്യാപിക്കുയും ചെയ്തു.<ref>{{cite book|title=[[Maneser Panatau Tatu Huang]]|last=Riwut|first=Nila|date=October 2003|publisher=[[Pusaka Lima]]|isbn=979-97999-1-0|display-authors=etal}}</ref>
 
== ഭൂമിശാസ്ത്രം ==
വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഇന്തോനേഷ്യൻ പ്രവിശ്യയാണ് മദ്ധ്യ കലിമന്താൻ. 153,564.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രവിശ്യക്ക് [[ജാവ (ദ്വീപ്)|ജാവ ദ്വീപിനേക്കാൾ]] ഏതാണ്ട് 1.5 മടങ്ങാണ് വലിപ്പം.  ഈ പ്രവിശ്യയുടെ അതിരുകളായി വടക്കുവശത്ത് [[പടിഞ്ഞാറൻ കലിമന്താൻ]], [[കിഴക്കൻ കാലിമന്താൻകലിമന്താൻ]] പ്രവിശ്യകളും, തെക്കുവശത്ത് [[ജാവ കടൽ|ജാവ കടലും]] കിഴക്കുഭാഗത്ത് [[തെക്കൻ കലിമന്താൻ]], [[കിഴക്കൻ കലിമന്താൻ]] പ്രവിശ്യകളും പടിഞ്ഞാറു ഭാഗത്ത് പടിഞ്ഞാറൻ കലിമന്താനുമാണ് സ്ഥിതിചെയ്യുന്നത്.
 
പ്രവിശ്യയുടെ വടക്കു-കിഴക്ക് ഭാഗം മുതൽ തെക്ക്-പടിഞ്ഞാറ് വരെയുളള വ്യാപിച്ചുകിടക്കുന്ന  [[സ്ക്വാനെർ പർവതനിരകൾ|സ്ക്വാനെർ പർവതനിരകളുടെ]] ഏകദേശം 80 ശതമാനവും നിബിഡ വനങ്ങൾ, പീറ്റ്നില ചതുപ്പുകൾ, [[കണ്ടൽക്കാട്|കണ്ടൽക്കാടുകൾ]], നദികൾ, പരമ്പരാഗത കൃഷിഭൂമികൾ എന്നിവ ഉൾപ്പെട്ടതാണ്. വടക്ക്-കിഴക്കൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങൾ അനതിവിദൂരത്തിലുള്ളതും, എളുപ്പത്തിൽ എത്തിപ്പെടാനാകാത്തതുമാണ്. കെങ്കെബാങ്, സമിയജാങ്ങ്, ലിയാങ്ങ് പഹാംങ്, ഉലു ഗേഡാങ് തുടങ്ങിയ അഗ്നിപർവ്വത സ്വഭാവമില്ലാത്ത കുന്നുകൾ ഈ മേഖലയിലാകെ ചിതറിക്കിടക്കുന്നു.
 
ഈ പ്രവിശ്യയുടെ കേന്ദ്രഭാഗം ഉഷ്ണമേഖലാ വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ചൂരൽ, മരക്കറ തുടങ്ങിയവയും ഉലിൻ, മെരാന്തി തുടങ്ങിയ വിലയേറിയ മരങ്ങളും ഈ പ്രദേശം ഉത്പാദിപ്പിക്കുന്നു. തെക്കൻ പ്രദേശത്തെ താഴ്ന്ന നിലങ്ങൾ വിവിധ നദികളുമായി കൂടിച്ചേർന്നു കിടക്കുന്ന പീറ്റ് നില ചതുപ്പുകളാണ്. വംശനാശ ഭീഷണി നേരിടുന്ന ഓറാംങൂട്ടാനുകളുടെ[[ഒറാങ്ങ്ഉട്ടാൻ|ഒറാംങൂട്ടാനുകളുടെ]] ഒരു സംരക്ഷിത പ്രദേശമായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള പീറ്റ്നില പ്രദേശമാണ് [[സബാൻഗൌ ദേശീയോദ്യാനം]]. അടുത്തിടെ വലിയ പ്രദേശങ്ങളെ നെൽപ്പാടങ്ങളാക്കുവാനുള്ള മെഗാ റൈസ് പദ്ധതി നടപ്പിലാക്കുവാനുള്ള വൃഥാ ശ്രമത്തിൽ പീറ്റ്നില ചതുപ്പുകൾക്ക് നാശം സംഭവിച്ചിരുന്നു.
 
എട്ടുമാസത്തെ മഴക്കാലവും നാലുമാസത്തെ വരണ്ട കാലവുമുള്ള ഈ പ്രവിശ്യയിൽ ഈർപ്പമുള്ള ഭൂമദ്ധ്യരേഖാ മേഖലയിലെ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. 2,776 മുതൽ 3,393 മില്ലീമീറ്റർ വരെ ശരാശരി വാർഷിക മഴ ലഭിക്കുന്ന ഇവിടെ വർഷത്തിൽ ശരാശരി 145 മഴ ദിവസങ്ങളാണുള്ളത്.
45,013

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2907834" എന്ന താളിൽനിന്ന് ശേഖരിച്ചത്