"എ.ആർ. റഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75:
പശ്ചാത്തലസംഗീതത്തിനായി അക്കാദമി പുരസ്കാരം, ഫിലിംഫെയർ പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ റഹ്‌മാന് ലഭിച്ചിട്ടുണ്ട്. <ref name="Biography"/><ref>{{cite web|url=https://www.imdb.com/name/nm0006246/awards|title=A.R. Rahman Awards IMDb}}</ref> റോജ, ബോംബെ, ഇരുവർ, മിൻസാര കനവ്, ദിൽ സേ.., താൾ, ലഗാൻ, ദ ലെജെന്റ് ഓഫ് ഭഗത് സിങ്, സ്വദേശ്, രംഗ് ദേ ബസന്തി, നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ ഫൊർഗോട്ടൻ ഹീറോ, ഗുരു, ജോധാ അക്ബർ, രാവണൻ, വിണ്ണൈത്താണ്ടി വരുവായാ, റോക്ക്സ്റ്റാർ, എന്തിരൻ, കടൽ, കോച്ചഡൈയാൻ, ഐ എന്നീ ചലച്ചിത്രങ്ങൾക്കുവേണ്ടി റഹ്‌മാൻ തയ്യാറാക്കിയ പശ്ചാത്തല സംഗീതങ്ങൾ വളരെ വലിയ പ്രശസ്തിയും ജനപ്രീതിയും നേടിയവയായിരുന്നു. കൂടാതെ വാറിയേഴ്സ് ഓഫ് ഹെവൻ ആന്റ് എർത്ത്, സ്ലംഡോഗ് മില്യണയർ, 127 അവേഴ്സ്, മില്യൺ ഡോളർ ആം, ഹൻഡ്രഡ് ഫുട്ട് ജേണി, എന്നീ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ പശ്ചാത്തലസംഗീതവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ലംഡോഗ് മില്യണയർ എന്ന ചലച്ചിത്രത്തിന് രണ്ട് അക്കാദമി പുരസ്കാരങ്ങളും 127 അവേഴ്സ് എന്ന ചലച്ചിത്രത്തിന് രണ്ട് അക്കാദമി പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശവും ലഭിച്ചിരുന്നു. 2014 - ൽ കോച്ചഡൈയാൻ, മില്യൺ ഡോളർ ആം, ഹൺഡ്രഡ് ഫുട്ട് ജേണി എന്നീ ചലച്ചിത്രങ്ങളും ഓസ്കാർ പുരസ്കാരത്തിനായുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടിയിരുന്നു. <ref>[http://www.firstpost.com/bollywood/ar-rahman-gets-nominated-for-three-films-in-87th-oscar-longlist-1848453.html AR Rahman gets nominated for three films in 87th Oscar longlist - Firstpost]</ref><ref>[http://movies.ndtv.com/music/three-ar-rahman-scores-featured-in-oscar-list-712529 A R Rahman Features Thrice on Oscar Longlist, Sonu Nigam Gets a Spot - NDTV Movies]</ref> 2017 - ൽ പുറത്തിറങ്ങിയ മെർസൽ എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും വളരെ വേഗത്തിൽ തന്നെ ശ്രദ്ധേയമാവുകയുണ്ടായി. <ref>http://english.tupaki.com/movienews/article/Rahman-Superb-Back-Ground-Music-For-Vijay-Mersal-Movie/61037</ref>
===അവതരണങ്ങളും മറ്റ് പ്രവർത്തനങ്ങളും===
[[File:Nobel Peace Prize Concert 2010 A.R. Rahman IMG 7174.jpg|thumb|right|alt=Male singer with female singers and dancers|Rahman at the 2010 [[Nobel Peace Prize Concert]]|250x250px]]
ചലച്ചിത്രങ്ങൾ കൂടാതെയുള്ള ആൽബങ്ങളിലും മറ്റ് പദ്ധതികളിലും എ.ആർ. റഹ്‌മാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അൻപതാമത് വാർഷികത്തോടനുബന്ധിച്ച് 1997 - ൽ പുറത്തിറക്കിയ വന്ദേ മാതരം എന്ന ആൽബം,<ref>{{cite web|url=http://www.india-today.com/itoday/01091997/vande.html|title=A Song for India|work=India Today|date=1 September 1997|accessdate=5 April 2011|archive-url=https://web.archive.org/web/19990302025128/http://www.india-today.com/itoday/01091997/vande.html|archive-date=2 March 1999|dead-url=yes|df=dmy-all}}</ref><ref>{{Cite journal | last =Allen | first =John|author2=Uck Lun Chun|author3=Allen Chun|author4=Ned Rossiter|author5= Brian Shoesmith|title= Refashioning Pop Music in Asia|page= 67}}</ref><ref name="Rahmanbiovm">{{cite web | title= A. R. Rahman: Summary Biography | work=A. R. Rahman: A Biography | url= http://members.tripod.com/gopalhome/arrbio.html |quote=Particularly impressed with Vande Mataram, [[Jeremy Spencer]], formerly of [[Fleetwood Mac]] stated that Rahman was the only Indian composer he knew about and liked.|date=November 2002 | accessdate=15 February 2007}}</ref> ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്. <ref>{{cite web|url=http://www.screenindia.com/old/20000922/msw.htm |author=Salma Khatib |title=Indi-pop: Down But Not Out |date=22 September 2000 |work=[[Screen (magazine)|Screen India]] |accessdate=28 April 2011 |deadurl=yes |archiveurl=https://web.archive.org/web/20100120045620/http://www.screenindia.com/old/20000922/msw.htm |archivedate=20 January 2010 }}</ref> ഇതിനെത്തുടർന്ന് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ പ്രഗത്ഭരായ സംഗീതജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് ഭരത് ബാല സംവിധാനം ചെയ്ത ജന ഗണ മന എന്ന വീഡിയോ ആൽബം കൂടി റഹ്‌മാൻ പുറത്തിറക്കുകയുണ്ടായി. <ref>{{cite web|publisher=[[Rediff.com|Rediff]]|title=The Making of the Jana Gana Mana|url=http://www.rediff.com/broadband/2000/aug/29trans.htm|accessdate=5 April 2011}}</ref> പ്രധാനപ്പെട്ട അത്‌ലറ്റിക് പരിപാടികൾക്കുവേണ്ടിയും, ടെലിവിഷൻ പരിപാടികൾക്കു വേണ്ടിയും, ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾ‍ക്കുവേണ്ടിയും റഹ്‌മാൻ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിട്ടപ്പെടുത്തിയിട്ടുണ്ട്. <ref>{{cite web | title= A. R. Rahman: Summary Discography | work=A. R. Rahman: Complete Discography | url= http://gopalhome.tripod.com/arrdisc.html |date= November 2002 | accessdate=5 April 2011}}</ref> ഡച്ച് ഫിലിം ഓർക്കസ്ട്ര, ചെന്നൈ സ്ട്രിങ്ങ്സ് ഓർക്കസ്ട്ര എന്നീ സംഘങ്ങളെയാണ് ഇത്തരം ചിട്ടപ്പെടുത്തലുകൾക്കു വേണ്ടി റഹ്‌മാൻ കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്.
 
1999 - ൽ പ്രശസ്ത നൃത്തസംവിധായകരായ ശോഭന, പ്രഭുദേവ എന്നിവരോടൊപ്പവും ഒരു തമിഴ് നൃത്തസംഘത്തോടൊപ്പവും ചേർന്ന് ജർമ്മനിയിലെ മ്യൂണിച്ചിൽ വച്ചു നടന്ന മൈക്കൽ ജാക്സൺ ആന്റ് ഫ്രണ്ട്സ് എന്ന പേരിലുള്ള സംഗീത പരിപാടിയിൽ റഹ്‌മാൻ പങ്കെടുക്കുകയുണ്ടായി. <ref>{{Cite news|author=Nydia Dias|work=The Times of India|title=A R Rahman joins hands with Michael Jackson|url=http://articles.timesofindia.indiatimes.com/2001-08-17/mumbai/27247947_1_r-rahman-michael-jackson-mj|date=17 August 2001|accessdate=5 April 2011}}</ref> 2002 - ൽ തന്റെ ആദ്യത്തെ സ്റ്റേജ് പ്രൊഡക്ഷനായിരുന്ന ബോംബെ ഡ്രീംസിനു വേണ്ടി റഹ്‌മാൻ ഗാനങ്ങൾ ചിട്ടപ്പെടുത്തുകയുണ്ടായി. ആൻഡ്രൂ ലോയ്ഡ് വെബ്ബറിന്റെ നേതൃത്വത്തിലായിരുന്നു ഇത് തയ്യാറാക്കപ്പെട്ടത്. <ref>{{Cite news|author=Madhur Tankha |work=The Hindu|title=Rahman to talk about his Bombay Dreams|url=http://www.hindu.com/2007/08/24/stories/2007082460621100.htm|date=24 August 2007|accessdate=5 April 2011|location=Chennai, India}}</ref> ഫിന്നിഷ് നാടോടി സംഗീത ബാന്റായി "''Värttinä''" യോടൊപ്പം ദ ലോർഡ് ഓഫ് ദ റിങ്സ് എന്ന ടോറന്റോ പ്രൊഡക്ഷനുവേണ്ടി പ്രവർത്തിക്കുകയുണ്ടായി. <ref name="lotrrahmanc">{{cite web| title= A. R. Rahman| author= Iyer, Vijay| publisher= lotr.com| url= http://www.lotr.com/cast_creative/creative_bio_03.php| accessdate= 15 November 2008| archiveurl= https://web.archive.org/web/20081025124725/http://www.lotr.com/cast_creative/creative_bio_03.php| archivedate= 25 October 2008| deadurl= yes| df= dmy-all}}</ref> തുടർന്ന് 2004 - ൽ വനേസാ മേയുടെ കോറിയോഗ്രാഫി എന്ന പേരിലുള്ള നൃത്ത ആൽബത്തിനുവേണ്ടി "രാഗാസ് ഡാൻസ്" എന്ന ഗാനം ചിട്ടപ്പെടുത്തുകയുണ്ടായി. വനേസാ മേയും റോയൽ ഫിൽഹാർമണിക് ഓർക്കസ്ട്രയും ചേർന്നാണ് ആൽബത്തിൽ ഈ ഗാനം അവതരിപ്പിച്ചിട്ടുള്ളത്. <ref>{{Cite news|work=The Hindu|title=Mae goes the raga way|url=http://www.hindu.com/mp/2004/11/20/stories/2004112001930200.htm|date=20 November 2004|accessdate=5 April 2011|location=Chennai, India}}</ref>
[[File:A. R. Rahman at Sufi Concert in Dubai.jpg|alt=Singer and guitarist in front of effects smoke|left|thumb|A. R. Rahman at Sufi Concert in Dubai]]
2004 വരെ സിംഗപ്പൂർ, ഓസ്ട്രേലിയ, മലേഷ്യ, ദുബായ്, യുണൈറ്റഡ് കിങ്ഡം, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വിവിധ പ്രദേശങ്ങളിൽ റഹ്‌മാൻ ധാരാളം സംഗീത പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. <ref name="lotrrahmanc"/><ref>{{Cite news|author=Chander, Bhuvana |work=[[Tamil Guardian]] |title=Tamil Cinema |url=http://www.tamilguardian.com/tg321/p15.pdf |date=19 April 2006 |page=15 |accessdate=24 October 2010 |deadurl=yes |archiveurl=https://web.archive.org/web/20110720125653/http://www.tamilguardian.com/tg321/p15.pdf |archivedate=20 July 2011 }}</ref> കൂടാതെ കാരേൻ ഡേവിഡിനോടൊപ്പം അവരുടെ പുതിയ സ്റ്റുഡിയോ ആൽബത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 2006 മേയ് മാസത്തിൽ എ.ആർ. റഹ്‌മാന്റെ 25 തമിഴ് ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള "ഇൻട്രൊഡ്യൂസിങ് എ.ആർ. റഹ്‌മാൻ എന്ന പേരിൽ രണ്ട് ഭാഗങ്ങളുള്ള ആൽബവും പ്രകാശനം ചെയ്യപ്പെട്ടു. <ref>{{cite web | author=Unterberger, Richie|title= Introducing A.R. Rahman: Original Soundtracks From the Musical Genius of Indian Cinema | work= [[AllMusic]]| url={{Allmusic|class=album|id=r828157|pure_url=yes}}| year=2006 | accessdate=5 April 2011}}</ref> തുടർന്ന് 2008 ഡിസംബർ 12 - ന് കണക്ഷൻസ് എന്ന പേരിലുള്ള മറ്റൊരു സിനിമേതര ആൽബവും പുറത്തിറക്കുകയുണ്ടായി. <ref>{{cite news|title=Listen, it's got Connections|work=The Hindu|date=10 January 2009|accessdate=5 April 2011|url=http://www.hindu.com/mp/2009/01/10/stories/2009011052390500.htm|location=Chennai, India}}</ref> 2009 നവംബർ 24 - ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ഒരുക്കിയ വൈറ്റ് ഹൗസ് സ്റ്റേറ്റ് അത്താഴവിരുന്നിലും റഹ്‌മാൻ പരിപാടി അവതരിപ്പിക്കുകയുണ്ടായി. <ref>{{Cite news|url=http://voices.washingtonpost.com/postrock/2009/11/indian_composer_ar_rahman_to_p.html|title=Indian composer A.R. Rahman to perform at state dinner|work=The Washington Post |author=Chris Richards|date= 24 November 2009}}</ref>
 
2010 - ലെ ഹെയ്തി ഭൂചലനത്തിന്റെ ദുരിത്വാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി നടത്തിയ "വീ ആർ ദ വേൾഡ് 25 ഫോർ ഹെയ്തി" എന്ന സംഗീത പരിപാടിയിൽ പങ്കെടുത്ത 70 കലാകാരന്മാരിൽ ഒരാളായിരുന്നു റഹ്‌മാൻ. <ref>{{cite web|title=Rahman part of historic remake of We are the World|work=[[The Indian Express]]|date=4 February 2010|accessdate=5 April 2011|url=http://www.indianexpress.com/news/rahman-part-of-historic-remake-of-we-are-th/575626/}}</ref> 2010 - ൽ ഗുജറാത്ത് സംസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ അൻപതാം വാർഷികാഘോഷത്തിനുവേണ്ടി ജയ് ജയ് ഗർവി ഗുജറാത്ത് എന്ന ഗാനം എ.ആർ. റഹ്‌മാൻ ചിട്ടപ്പെടുത്തിയതാണ്. <ref>{{Cite news|url=http://articles.timesofindia.indiatimes.com/2010-05-02/ahmedabad/28319573_1_parsis-garba-kite-festival |title=Gujarat turns 50 in style |work=The Times of India |date=2 May 2010 |accessdate=23 August 2010}}</ref> 2010 - ൽ തന്നെ ലോക തമിഴ് കോൺഫറൻസിന്റെ ഭാഗമായി "സെമ്മൊഴിയാന തമിഴ് മൊഴിയാം" എന്ന ഗാനവും റഹ്‌മാൻ ചിട്ടപ്പെടുത്തുകയുണ്ടായി. <ref>{{cite news|author= Ramya Kannan |title=I initially wondered how I was going to do it: A.R. Rahman |work=The Hindu|date=16 May 2010|accessdate=5 April 2011|url=http://www.hindu.com/2010/05/16/stories/2010051663121500.htm |location=Chennai, India}}</ref> തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിയായിരുന്നു ഈ ഗാനത്തിന്റെ വരികൾ രചിച്ചത്. കൂടാതെ 2010 - ലെ കോമൺവെൽത്ത് ഗെയിംസിന്റെ തീം സോങ്ങ് ആയിരുന്ന ജിയോ ഉതോ ബഡോ ജീതോ എന്ന ഗാനവും റഹ്‌മാൻ ചിട്ടപ്പെടുത്തി. <ref>{{cite web|author= Lasyapriya Sundaram|title=Rahman's CWG theme song finally released |publisher=[[CNN-IBN|IBN Live]]|date=28 August 2010|accessdate=5 April 2011|url=http://ibnlive.in.com/news/rahmans-cwg-theme-song-finally-released/129800-3.html}}</ref> 2010 ജൂൺ 11 -ന് ന്യൂയോർക്കിലെ നസാവു കൊളീസിയത്തിൽ വച്ച് റഹ്‌മാൻ തന്റെ ആദ്യത്തെ ലോക പര്യടനം ആരംഭിക്കുകയുണ്ടായി. ലോകത്താകെ 16 നഗരങ്ങളിലാണ് ഈ പര്യടനത്തിന്റെ ഭാഗമായി റഹ്‌മാൻ സംഗീത പരിപാടികൾ അവതരിപ്പിച്ചത്. <ref>{{cite web|url=http://www.arrahmanlive.com/concert/abouttour.html |title=A.R. Rahman Jai Ho Concert: The Journey Home World Tour|work=A. R. Rahman Official Website| accessdate=30 November 2016|archiveurl=https://web.archive.org/web/20100605033832/http://www.arrahmanlive.com/concert/abouttour.html|archivedate=5 June 2010}}</ref>
 
2010 ഏപ്രിലിൽ റഹ്‌മാന്റെ പ്രശസ്തമായ സംഗീതരചനകൾ സണ്ടൻ ഫിൽഹാർമണിക് ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. <ref>{{cite news|url=http://www.hindu.com/2010/04/02/stories/2010040262521400.htm |title=A new level of recognition, legitimacy: Rahman|author=Sarfraz Manzoor |work=The Hindu| date=2 April 2010|accessdate=5 April 2011 |location=Chennai, India}}</ref> 2011 ഫെബ്രുവരിയിൽ ജെംസ് - ദ ഡ്യുയറ്റ് കളക്ഷൻസ് എന്ന പേരിലുള്ള മൈക്കൽ ബോൾട്ടന്റെ ആൽബത്തിൽ ബോൽട്ടനോടൊപ്പം റഹ്‌മാൻ പങ്കാളിയാവുകയും ചെയ്തിരുന്നു. <ref>{{cite web|url=http://www.outlookindia.com/newswire/story/bolton-collaborates-with-rahman-for-new-album/721470|title=Bolton Collaborates with Rahman for New Album|date=10 May 2011|publisher=[[Outlook (magazine)|Outlook]]|accessdate=29 November 2016}}</ref> കപ്പിൾസ് റിട്രീറ്റ് എന്ന ആൽബത്തിനുവേണ്ടി റഹ്‌മാൻ ചിട്ടപ്പെടുത്തിയ സജ്നാ എന്ന ഗാനം ഈ ആൽബത്തിൽ ഉപയോഗിക്കപ്പെട്ടു. <ref>{{cite web|url=http://www.sify.com/movies/rahman-s-sajna-in-michael-bolton-s-album-news-bollywood-lfko4iifeeb.html |title=Rahman's Sajna in Michael Bolton's album| publisher=[[Sify]]|date=10 May 2011|accessdate=10 May 2011}}</ref>
 
2011 മേയ് 20 - ന് മിക്ക് ജാഗ്ഗർ, ഡേവ് സ്റ്റ്യുവർട്ട്, ജോസ് സ്റ്റോൺ, ഡാമിയൻ മാർലി, റഹ്‌മാൻ എന്നിവരോടൊപ്പം സൂപ്പർ ഹെവി എന്ന പേരിലുള്ള സൂപ്പർഗ്രൂപ്പ് പ്രഖ്യാപിക്കുകയുണ്ടായി. <ref>{{cite web|url=https://www.rollingstone.com/music/news/mick-jagger-forms-supergroup-with-dave-stewart-joss-stone-and-damian-marley-20110520 |title=Mick Jagger Forms Supergroup with Dave Stewart, Joss Stone, A R Rahman and Damian Marley |first=Andy |last=Greene |work=[[Rolling Stone]] |date=20 May 2011 |accessdate=22 May 2011| archiveurl= https://web.archive.org/web/20110523052409/http://www.rollingstone.com/music/news/mick-jagger-forms-supergroup-with-dave-stewart-joss-stone-and-damian-marley-20110520| archivedate= 23 May 2011| deadurl= no}}</ref> സൂപ്പർഹെവി എന്ന പേരിൽത്തന്നെയുള്ള ഈ സംഘത്തിന്റെ ആദ്യത്തെ ആൽബം 2011 സെപ്റ്റംബറിൽ പുറത്തിറക്കി. <ref>{{cite web|url=http://www.billboard.com/articles/news/469972/mick-jaggers-superheavy-supergroup-to-drop-album-in-september|title=Mick Jagger's SuperHeavy Supergroup to Drop Album in September|work=[[Billboard (magazine)|Billboard]]|date=23 June 2011|accessdate=3 July 2011}}</ref> ഈ ആൽബത്തിൽ റഹ്‌മാൻ ചിട്ടപ്പെടുത്തിയ സത്യമേവ ജയതേ എന്ന ഗാനം മൈക്ക് ജാഗ്ഗർ ആലപിച്ചിട്ടുണ്ട്. <ref>{{citation|url=http://zeenews.india.com/entertainment/articles/story90756.htm|title=Mick Jagger's 'SuperHeavy' album to release in September|publisher=Zeenews}}</ref>
 
2012 ജനുവരിയിൽ ജർമ്മൻ ഫിലിം ഓർക്കസ്ട്ര ബാബേൽസ്ബർഗ് (Deutsches Filmorchester Babelsberg) എന്ന 100 പേരടങ്ങുന്ന സംഘം ഇന്ത്യയിലെ അഞ്ച് പ്രധാന നഗരങ്ങളിൽ റഹ്‌മാന്റെ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീത പരിപാടികൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ജർമ്മനിയിലും ഇവർ ഇതേ പരിപാടി അവതരിപ്പിച്ചിരുന്നു. <ref name="Biography"/>
 
2012 - ൽ നടന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി റഹ്‌മാൻ ഒരു പഞ്ചാബി ഗാനം ചിട്ടപ്പെടുത്തിയിരുന്നു. ഡാനി ബോയിൽ ആയിരുന്നു ഈ ഗാനത്തിന്റെ ദൃശ്യങ്ങളുടെ സംവിധാനം നിർവ്വഹിച്ചത്. ബ്രിട്ടനിലെ ഇന്ത്യൻ സ്വാധീനത്തെക്കുറിച്ചുള്ള മെഡ്‌ലെയുടെ ഭാഗമായായിരുന്നു ഈ ഗാനം പ്രദർശിപ്പിച്ചത്. മറ്റൊരു തമിഴ് ചലച്ചിത്ര സംവിധായകനായ ഇളയരാജയുടെ 1981 - ൽ പുറത്തിറങ്ങിയ രാം ലക്ഷ്മൺ എന്ന ചലച്ചിത്രത്തിലെ ഒരു ഗാനവും ഈ മെഡ്‌ലെയിൽ ഉൾപ്പെടുത്തിയിരുന്നു. <ref>{{cite news|url=http://articles.timesofindia.indiatimes.com/2012-06-30/news-and-interviews/32483335_1_london-olympics-olympics-opening-ceremony-punjabi|date=30 June 2012|title=AR Rahman's Punjabi Track To Rock Olympics Inaugural | work = The Times of India}}</ref>
 
2012 ഡിസംബറിൽ റഹ്‌മാനും ശേഖർ കപൂറും ചേർന്ന് കഥാകൃത്തുക്കൾക്ക് തങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കുന്നതിനായി ക്യുകി എന്ന പേരിലുള്ള നെറ്റവർക്കിങ് വെബ്‌സൈറ്റ് ആരംഭിക്കുകയുണ്ടായി. സാങ്കേതിക വിദ്യാസ്ഥാപനമായ സിസ്കോ ഈ വെബ്‌സൈറ്റിൽ 270 മില്യൺ നിക്ഷേപിക്കുകയും 17% ഓഹരികൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. സിസ്കോയുടെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ആയിരുന്നു ക്യുകി ഉപയോഗപ്പെടുത്തിയിരുന്നത്. <ref>{{cite web|url = http://www.siliconindia.com/news/startups/The-Entrepreneurial-Side-Of-Bollywood-Stars-nid-162101-cid-100.html|title = The Entrepreneurial Side Of Bollywood Stars |author = SiliconIndia|publisher = SiliconIndia|date =27 February 2014 |accessdate = 1 March 2014}}</ref><ref>{{cite web|url = http://www.linkedin.com/company/qyuki-digital-media|title = Qyuki Digital Media |author = LinkedIn|publisher = LinkedIn|accessdate = 1 March 2014}}</ref><ref>{{cite web|url = https://www.facebook.com/myQyuki/info|title = Qyuki About Page |author = Facebook|publisher = Facebook|accessdate = 1 March 2014}}</ref> അതേ വർഷം ഡിസംബർ 20 - ന് റഹ്‌മാൻ, "ഇൻഫിനിറ്റ് ലൗ" എന്ന പേരിൽ ഇംഗ്ലീഷിലും ഹിന്ദിയിലും സിംഗിളുകൾ പുറത്തിറക്കി. മായൻ കലണ്ടറിന്റെ അവസാനത്തെ ദിവസത്തിന്റെ ആചരണത്തിന്റെ ഭാഗമായാണ് ഈ ഗാനം പുറത്തിറക്കിയത്. 2013 ജൂലൈ 29 - ന് റഹ്‌മാനിഷ്ഖ് എന്ന പേരിലുള്ള മറ്റൊരു പര്യടനവും റഹ്‌മാൻ പ്രഖ്യാപിച്ചു. അതേ വർഷം ആഗസ്റ്റ് 24 - ന് ഓസ്ട്രേലിയയിലെ സിഡ്നിയിൽ വച്ച് ഈ പര്യടനം ആരംഭിച്ചു. ഇന്ത്യയിലെ ഏതാനും നഗരങ്ങളിലും റഹ്‌മാനിഷ്ഖിന്റെ ഭാഗമായി റഹ്‌മാൻ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. <ref>[http://www.indianexpress.com/news/a-r-rahman-live/1148472/ A R Rahman Tour 2013]</ref>
 
2016 ജനുവരിയിൽ ഏതാനും വർഷങ്ങൾക്കു ശേഷം എ.ആർ. റഹ്‌മാൻ ചെന്നൈയിൽ തത്സമയ പരിപാടി അവതരിപ്പിക്കുകയുണ്ടായി. കൂടാതെ ഇതോടൊപ്പം കോയമ്പത്തൂരിലും മധുരൈയിലും ആദ്യമായി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പൂർണമായും തമിഴ് ചലച്ചിത്ര ഗാനങ്ങൾ മാത്രമാണ് ഈ പരിപാടികളിൽ അവതരിപ്പിച്ചിരുന്നത്. "നെഞ്ചേ എഴ്" എന്നായിരുന്നു ഈ സംഗീത പരിപാടികൾക്ക് നൽകിയിരുന്ന പേര്, തമിഴ്നാട്ടിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കാൻസർ ബോധവൽക്കരണത്തിനും വേണ്ടിയാണ് ഈ പരിപാടിയിൽ നിന്നും ലഭിച്ച വരുമാനം പ്രധാനമായും ഉപയോഗിക്കപ്പെട്ടത്. <ref>{{cite news|last1=Ramanujam|first1=Srinivasa|title=Rahman’s musical balm for Chennai|url=http://www.thehindu.com/features/metroplus/review-of-the-nenje-ezhu-concert-by-ar-rahman/article8116522.ece|accessdate=12 February 2016|work=The Hindu|date=17 January 2016}}</ref><ref>{{cite web|title=Coimbatore’s soul lifts up to ‘Nenje Ezhu’ of Rahman|url=http://www.covaipost.com/local/coimbatores-soul-lifts-up-to-nenje-ezhu-of-rahman/|website=The Covai Post|accessdate=14 February 2016|date=25 January 2016}}</ref><ref>{{cite news|last1=Tanvi|first1=P S|title=Saturday Night Live|url=http://www.thehindu.com/features/metroplus/tanvi-ps-joined-thousands-of-rahmaniacs-to-enjoy-three-hours-of-musical-madness-in-coimbatore/article8151378.ece|accessdate=14 February 2016|work=The Hindu|date=3 February 2016}}</ref>
 
2017 സെപ്റ്റംബർ 9 - ന് റിപ്പബ്ലിക് ടി.വിയിൽ എ.ആർ. റഹ്‌മാനുമായി അർണബ് ഗോസ്വാമി നടത്തിയ അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. <ref>{{cite web|title=A R Rahman On Nation Wants To Know With Arnab Goswami|url=https://www.youtube.com/watch?v=TVuEzQn1-eg|website=www.RepublicWorld.com|publisher=Republic Tv|accessdate=14 September 2017}}</ref><ref>{{cite web|title=Rahman Speaks to Arnab|url=http://www.hotstar.com/news/rahman-speaks-to-arnab/1000188294|website=Hotstar|publisher=Hotstar|accessdate=14 September 2017}}</ref>
 
2018 ഓഗസ്റ്റ് 15 - ന് ആമസോൺ പ്രൈം വീഡിയോയിൽ ആരംഭിച്ച 5 എപ്പിസോഡുകളുള്ള ഹാർമണി എന്ന പരമ്പരയിലും റഹ്‌മാൻ പ്രത്യക്ഷപ്പെട്ടിരുന്നു. <ref>{{Cite news|url=https://indianexpress.com/article/entertainment/web-series/a-r-rahman-bollywood-movie-soundtracks-5288309/|title=A.R. Rahman: I think Bollywood movie soundtracks are like a motherless child|date=2018-08-02|work=The Indian Express|access-date=2018-08-07|language=en-US}}</ref><ref>{{Cite news|url=https://www.thehindu.com/entertainment/music/i-like-silence-ar-rahman/article24591297.ece|title=Creating harmony with AR Rahman|last=Gaekwad|first=Manish|date=2018-08-03|work=The Hindu|access-date=2018-08-07|language=en-IN|issn=0971-751X}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/എ.ആർ._റഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്