"എ.ആർ. റഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
 
പശ്ചാത്തലസംഗീതത്തിനായി അക്കാദമി പുരസ്കാരം, ഫിലിംഫെയർ പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ റഹ്‌മാന് ലഭിച്ചിട്ടുണ്ട്. <ref name="Biography"/><ref>{{cite web|url=https://www.imdb.com/name/nm0006246/awards|title=A.R. Rahman Awards IMDb}}</ref> റോജ, ബോംബെ, ഇരുവർ, മിൻസാര കനവ്, ദിൽ സേ.., താൾ, ലഗാൻ, ദ ലെജെന്റ് ഓഫ് ഭഗത് സിങ്, സ്വദേശ്, രംഗ് ദേ ബസന്തി, നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ ഫൊർഗോട്ടൻ ഹീറോ, ഗുരു, ജോധാ അക്ബർ, രാവണൻ, വിണ്ണൈത്താണ്ടി വരുവായാ, റോക്ക്സ്റ്റാർ, എന്തിരൻ, കടൽ, കോച്ചഡൈയാൻ, ഐ എന്നീ ചലച്ചിത്രങ്ങൾക്കുവേണ്ടി റഹ്‌മാൻ തയ്യാറാക്കിയ പശ്ചാത്തല സംഗീതങ്ങൾ വളരെ വലിയ പ്രശസ്തിയും ജനപ്രീതിയും നേടിയവയായിരുന്നു. കൂടാതെ വാറിയേഴ്സ് ഓഫ് ഹെവൻ ആന്റ് എർത്ത്, സ്ലംഡോഗ് മില്യണയർ, 127 അവേഴ്സ്, മില്യൺ ഡോളർ ആം, ഹൻഡ്രഡ് ഫുട്ട് ജേണി, എന്നീ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ പശ്ചാത്തലസംഗീതവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ലംഡോഗ് മില്യണയർ എന്ന ചലച്ചിത്രത്തിന് രണ്ട് അക്കാദമി പുരസ്കാരങ്ങളും 127 അവേഴ്സ് എന്ന ചലച്ചിത്രത്തിന് രണ്ട് അക്കാദമി പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശവും ലഭിച്ചിരുന്നു. 2014 - ൽ കോച്ചഡൈയാൻ, മില്യൺ ഡോളർ ആം, ഹൺഡ്രഡ് ഫുട്ട് ജേണി എന്നീ ചലച്ചിത്രങ്ങളും ഓസ്കാർ പുരസ്കാരത്തിനായുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടിയിരുന്നു. <ref>[http://www.firstpost.com/bollywood/ar-rahman-gets-nominated-for-three-films-in-87th-oscar-longlist-1848453.html AR Rahman gets nominated for three films in 87th Oscar longlist - Firstpost]</ref><ref>[http://movies.ndtv.com/music/three-ar-rahman-scores-featured-in-oscar-list-712529 A R Rahman Features Thrice on Oscar Longlist, Sonu Nigam Gets a Spot - NDTV Movies]</ref> 2017 - ൽ പുറത്തിറങ്ങിയ മെർസൽ എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും വളരെ വേഗത്തിൽ തന്നെ ശ്രദ്ധേയമാവുകയുണ്ടായി. <ref>http://english.tupaki.com/movienews/article/Rahman-Superb-Back-Ground-Music-For-Vijay-Mersal-Movie/61037</ref>
===അവതരണങ്ങളും മറ്റ് പ്രവർത്തനങ്ങളും===
 
== അവലംബം ==
"https://ml.wikipedia.org/wiki/എ.ആർ._റഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്