"മുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
പുരാതനകാലം മുതലേ, വെളുത്തതും കൃത്യമായ ഉരുണ്ട രൂപമുള്ളതുമായ മുത്തിന് [[ശ്രീലങ്ക]] പുകൾ പെറ്റതാണ്. മുത്തുച്ചിപ്പിലൾ സുലഭമായുള്ളയിടങ്ങളെ ശ്രീലങ്കയിൽ പാർ എന്നാണ് വിളിക്കുന്നത്. [[മാന്നാർ ഉൾക്കടൽ|മാന്നാർ ഉൾക്കടലിലാണ്]] ഇത്തരം പാറുകൾ കൂടുതലായും ഉള്ളത്. ഈ പ്രദേശങ്ങൾ തീരത്തുനിന്നും ഏതാണ്ട് 40 [[മൈൽ|മൈലോളം]] ദൂരത്തായി 50 മുതൽ 100 അടി ആഴമുള്ളതാണ്. മുത്തുവാരൽ ശ്രീലങ്ക സർക്കാർ നിയമം മൂലം നിയന്ത്രിച്ചിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ചതിനു ശേഷം മാത്രമാണ് പാറുകളിൽ മുത്തുവാരൽ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി ഒരു പരിശോധകൻ, പാറുകളിൽ കണക്കെടുപ്പ് നടത്തുകയും പ്രായമായ (5 മുതൽ 7 വരെ വയസ് പ്രായമായ) ചിപ്പികൾ പാറുകളിൽ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഓരോ വർഷം [[ഒക്ടോബർ]], [[നവംബർ]] മാസത്തിലാണ് ഈ കണക്കെടുപ്പ് നടത്തുന്നത്. തൃപ്തികരമായ പരിശോധനാഫലം ലഭിച്ചാൽ [[ഫെബ്രുവരി]]-[[ഏപ്രിൽ]] കാലയളവിൽ മുത്തുവാരൽ നടക്കുന്നു.
 
പത്തൊമ്പതാം നൂറ്റാണ്ടീൽ മുങ്ങിത്തപ്പിയായിരുന്നു ആഴങ്ങളിൽ നിന്ന് മുത്ത് വാരിയിരുന്നത്. അറബികളായ മുങ്ങൾക്കാരായിരുന്നും ഇതിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നത്. ഇവർ 80 സെക്കന്റ് സമയം വരെ കടലിൽ മുങ്ങിക്കിടന്ന് ചിപ്പി വാരുമായിരുന്നു. വെള്ളത്തിനടിയിലെ ഉയർന്ന മർദ്ധവും [[തിരണ്ടി|തിരണ്ടികൾ]] പോലെയുള്ള വിഷജീവികളേയും അതിജീവിച്ചായിരുന്നു ഇവർ മുങ്ങിയിരുന്നത്.
 
ശ്രീലങ്കയിൽ ചിപ്പി വാരുന്നവരെ [[സ്രാവ്|സ്രാവിന്റെ]] ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനെന്ന പേരിൽ ഒരു പാമ്പാട്ടി മാന്ത്രികനെ ഏർപ്പെടുത്തിയുന്നു. ഇതിനായി ഓരോ മുങ്ങൽക്കാരനും അയാൾക്ക് ഒരു ചിപ്പി വീതം പ്രതിഫലം നൽകണമായിരുന്നു. [[1885]]-ൽ ഇത്തരം മാന്ത്രികരുടെ സേവനം സർക്കാർ നിരോധിച്ചു.
"https://ml.wikipedia.org/wiki/മുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്