"യുന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89:
ചൈനയിലെ ഏറ്റവും തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് യുന്നാൻ. ഉത്തരായണ രേഖ അതിന്റെ തെക്കൻ ഭാഗങ്ങളിലൂടെ കടന്നുപോകുന്നു. ചൈനയുടെ ആകെ വലിപ്പത്തിന്റെ 4.1% വിസ്തൃതിയുള്ള യുന്നാന്റെ വലിപ്പം 394,100 ചതുരശ്ര കിലോമീറ്ററുകളാണ്. പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ യുന്നാൻ-ഗുയ്ജോ പീഠഭൂമിയുടെ ഭാഗമാണ്. കിഴക്ക് ഗ്വാങ്‌സി, ഗുയ്ജോ പ്രവിശ്യകൾ, വടക്ക് സിചുവാൻ പ്രവിശ്യ, വടക്കുകിഴക്ക് തിബത്ത് സ്വയംഭരണ പ്രദേശം എന്നിവയുമായി യുന്നാൻ അതിർത്തി പങ്കിടുന്നു. മ്യാന്മാറുമായി പടിഞ്ഞാറും, ലാവോസുമായി തെക്കും, വിയറ്റ്നാമായി തെക്കുകിഴക്കും 4,060 കിമീ അതിർത്തി യുന്നാൻ പങ്കിടുന്നു.
===ഭൗമശാസ്ത്രം===
ഹിമാലയ പർവതത്തിന്റെ ഏറ്റവും കിഴക്കേ അറ്റത്താണ് യുന്നാൻ നിൽക്കുന്നത്. ഹിമയുഗങ്ങളുടെ കാലത്താണ് ഇവിടം ഉയർന്നു തുടങ്ങിയത്, അത് ഇപ്പോളും തുടരുന്നു. പ്രവിശ്യയുടെ കിഴക്കൻ ഭാഗം ചുണ്ണാമ്പുകല്ല് നിറഞ്ഞ പീഠഭൂമിയാണ്. ആഴമുള്ള ഗിരികന്ദരങ്ങളിലൂടെ കുതിച്ചൊഴുകുന്ന സഞ്ചാരയോഗ്യമല്ലാത്ത നദികളാണിവിടെ.
===കാലാവസ്ഥ===
 
==അവലംബം==
"https://ml.wikipedia.org/wiki/യുന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്