"യുന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 85:
 
ബിസി രണ്ടാം നൂറ്റാണ്ടിന്റെ അവസാനമാണ് ഈ പ്രവിശ്യയുമായി ആദ്യ രേഖപ്പെടുത്തിയ നയതന്ത്ര ബന്ധം ഹാൻ രാജവംശം നടത്തുന്നത്. എഡി 8ആം നൂറ്റാണ്ടിൽ സിനോ-ടിബറ്റൻ ഭാഷ സംസാരിക്കുന്ന നാഞ്ചോ സാമ്രാജ്യത്തിന്റെ ആസ്ഥാനമായി മാറി യുന്നാൻ. 13ആം നൂറ്റാണ്ടിൽ മംഗോൾ സാമ്രാജ്യത്തിന്റെ അധീനതയിലായ ഈ ദേശം 1930കൾ വരെ പ്രാദേശികമായി യുദ്ധപ്രഭുക്കളുടെ സ്വാധീനത്തിൻ കീഴിൽ നിന്നു.യുവാൻ രാജവംശത്തിന്റെ കാലം മുതൽ സർക്കാർ പിന്തുണയോടെ ഹാൻ വംശജരുടെ ഉത്തര, ദക്ഷിണപൂർവ ചൈനയിൽ നിന്നും കുടിയേറ്റക്കാരുടെ ഒഴുക്ക് യുന്നാനിലേക്കുണ്ടായി. ജാപ്പനീസ് അധിനിവേശം മൂലവും ഇങ്ങോട്ട് കുടിയേറ്റം നടന്നു. പ്രധാനമായി രണ്ടു പ്രാവശ്യം നടന്ന ഈ കുടിയേറ്റങ്ങൾ മൂലം വംശപരമായി യുന്നാൻ ജനത വൈവിദ്ധ്യപൂർണ്ണമായി. ആകെ ജനസംഖ്യയുടെ 34% ന്യൂനപക്ഷങ്ങളാണ് യുന്നാൻ പ്രവിശ്യയിൽ. യുന്നാനിലെ പ്രധാന വംശങ്ങൾ യി, ബായ്, ഹാനി, ജുവാങ്, ഡായ്, മിയാ എന്നിവയാണ്.
 
==ഭൂമിശാസ്ത്രം==
ചൈനയിലെ ഏറ്റവും തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് യുന്നാൻ. ഉത്തരായണ രേഖ അതിന്റെ തെക്കൻ ഭാഗങ്ങളിലൂടെ കടന്നുപോകുന്നു. ചൈനയുടെ ആകെ വലിപ്പത്തിന്റെ 4.1% വിസ്തൃതിയുള്ള യുന്നാന്റെ വലിപ്പം 394,100 ചതുരശ്ര കിലോമീറ്ററുകളാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/യുന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്