"പടിഞ്ഞാറൻ നുസ ടെങ്കാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 95:
| blank3_info_sec2 = [[East Lombok Regency]] - (1,105,671 - 2010)
}}
'''പടിഞ്ഞാറൻ നുസാ തെങ്കാര''', ([[ഇന്തോനേഷ്യൻ ഭാഷ|ഇന്തോനേഷ്യൻ]]: നുസാ തെങ്കാരാ ബരത്-NTB) [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ഒരു പ്രവിശ്യയാണ്. സ്വയം ഒരു പ്രവിശ്യയായ ബാലി ഒഴികെ ലെസ്സർ സുന്ദ ദ്വീപുകളുടെ പടിഞ്ഞാറൻ ഭാഗമാണ് ഈ പ്രവിശ്യയിൽ ഉൾപ്പെടുന്നത്. [[ലൊമ്പോക്ക് ദ്വീപ്|ലൊമ്പോക്ക് ദ്വീപിലെ]] [[മതറാം]] ആണ് ഇതിന്റെ തലസ്ഥാനവും പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും. 2010 ലെ സെൻസസ് പ്രകാരം ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ 4,496,855 ആയിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് (ജനുവരി 2014-ൽ) 4,702,389 ആയിരുന്നു. പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 19,708.79 ചതുരശ്ര കിലോമീറ്റർ ആണ്. പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടു ദ്വീപുകൾ  പടിഞ്ഞാറ് ഭാഗത്ത് [[ലമ്പോക്ക്|ലമ്പോക്കും]] കിഴക്കുഭാഗത്തെ അൽപംകൂടി വലിയ [[സുംബാവ]] ദ്വീപുമാണ്. [[ഫ്ലോർസ്]], [[സുമ്പ]] എന്നീ ദ്വീപുകൾ കിഴക്കൻ നുസാ തെങ്കാരയുടെ ഭാഗമാണ്.
 
== ചരിത്രം ==
വരി 104:
ഈ പ്രദേശത്തെ അധിവാസികളെ സാസക് ജനത എന്നു വിളിക്കുന്നു. ഇവരിൽ ഭൂരിഭാഗവും ലേമ്പോക്കി ദ്വീപിലാണ് താമസിക്കുന്നത്. അതേസമയം, സുമ്പാവ ദ്വീപിൽ രണ്ടു വിഭാഗം തദ്ദേശീയ ജനങ്ങളുണ്ട്. അതായത് സുംബാവ ഗോത്ര ജനതയും (സമവാ), ബീമാ ജനതയും. ബാലി, മക്കസാർ, ജാവ, കാളിമാന്തൻ, നുസ തെങ്കാര, മലുക്കു, കിഴക്കൻ നുസ തെങ്കാര എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റത്തൊഴിലാളികളുടെ തിരത്തള്ളലോടെ തദ്ദേശീയ ജനത കൃഷിക്കളങ്ങളിലേയക്കും തുടർന്ന് ഉൾനാടൻ പ്രദേശങ്ങളിലേയ്ക്കും പിന്മാറി.
 
14 – ആം നൂറ്റാണ്ടിലെ [[മജപഹിത്|മജാപാഹിത്]] സാമ്രാജ്യത്തിന്റെ പ്രതാപകാലത്തിൽനിന്ന് ഈ പ്രദേശത്തിന്റെ അസ്തിത്വം വേർതിരിക്കാനാവില്ല, കാരണം അവർ ലാമ്പോക്ക്, സുമ്പാവ ദ്വീപുകളിൽ നിലനിന്നിരുന്ന എല്ലാ എല്ലാ രാജ്യങ്ങളും പിടിച്ചെടുത്തിരുന്നു. 1365 ൽ എമ്പു പ്രപാൻക രചിച്ച നെഗാരകെർത്തഗാമ എന്ന കൃതിയിൽ കുറിച്ചിരിക്കുന്നത്, പടിഞ്ഞാറൻ ലോമ്പോക്കിനെ ലൊമ്പോക്ക് മീറാഹ് എന്നും കിഴക്കൻ ലമ്പോക്കിനെ സാസക് ആദി, താലിവാങ്, ഡോംപോ (ഡോമ്പു), സേപ്പ്, സാംഘ്യാങ് ഫയർ, ഭീമ (ബീമാ), സെറാം (സെരാൻ) ഹുതാൻ കേദാലി (ഉഥാൻ) എന്നിങ്ങനെയും പേരിട്ടു വിളിച്ചിരുന്നുവെന്നാണ്.
 
ഇസ്ലാമിക് കാലഘട്ടം
 
=== ഇസ്ലാമിക് കാലഘട്ടം ===
പടിഞ്ഞാറ് നുസാ തെങ്കാരയിലെ രാജാക്കന്മാരുടെ ആദ്യ ഭരണകാലങ്ങളിൽ, ഹിന്ദുയിസത്തിന്റെ സ്വാധീനം വളരെ ശക്തമായിരുന്നു. ഈ പ്രദേശത്തേക്കുള്ള മജാപാഹിറ്റ് സാമ്രാജ്യ വികാസത്തിന്റെ സ്വാധീനത്തിൽ നിന്ന് ഇതിനെ വേർതിരിക്കാനാവില്ല. എന്നാൽ മജാപാഹിത് സാമ്രാജ്യത്തിന്റെ തകർച്ചയോടൊപ്പം, തീരദേശ സമൂഹങ്ങളിൽ ഇസ്ലാമിന്റെ ഊറ്റമായ തുടക്കവും സ്വാധീനവും കാരണമായി ഹിന്ദുമതത്തിന്റെ സ്വാധീനം ക്രമേണ കുറയാൻ തുടങ്ങി.
 
[[മദ്ധ്യ ജാവ|മദ്ധ്യ ജാവയിലെ]] ഡെമാക് സുൽത്താനേറ്റിന്റെ ആവിർഭാവം പടിഞ്ഞാറൻ നുസാ തെങ്കാരയിലെ ഇസ്ലാമിക ബോധനങ്ങളുടെ വ്യാപനത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു. പടിഞ്ഞാറൻ നുസ തെങ്കാരയിലെ ഇസ്ലാമിന്റെ സ്വാധീനം സാധാരണയായി മലയക്കാരാൽ കൊണ്ടുവരപ്പെട്ടതാണ്. ബിമായിലെ ഇസ്ലാമിന്റെ സ്വാധീനത്തെ മകസ്സാറിലെ ഒന്നാം രാജാവായ മാലിങ്കാങ് ഡായെങ്-മന്യോൻറിഖിന്റെ പിന്തുണയിൽനിന്നു മാറ്റിനിർത്താൻ സാധിക്കില്ല. മേഖലയിലെ ഇസ്ലാമിലെ വ്യാപനത്തിൽ പ്രധാന പങ്ക് വഹിച്ച അദ്ദേഹം അക്കാലത്ത് കറായെങ്ങ് മാതോവായ എന്നറിയപ്പെട്ടിരുന്നു.
 
ബീമാ സുൽത്താനേറ്റിലെ ഇസ്ലാമിന്റെ സ്വാധീനം ഏകദേശം 1605 ൽ രാജാവ് മാനുറു സലേഹിയുടെ ഭരണകാലത്ത് വന്നുതുടങ്ങുകയും രാജാവ് അബ്ദുൾ കഹീറിന്റെ ഭരണകാലഘട്ടത്തിൽ ദ്രുതഗതിയിൽ വളരാൻ തുടങ്ങുകയും ചെയ്തു. രാജാവ് അബ്ദുൽ കാഹിർ ബീമായിലെ സുൽത്താൻ I എന്ന പേരിലും അറിയപ്പെട്ടിരുന്നു. ബീമായിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ച വ്യക്തി ഇദ്ദേഹമായിരുന്നതിനാൽ മുൻകാലത്തെ, ഹിന്ദുമതം സ്വീകരിച്ചിരുന്ന ബീമ രാജാവിന്റെ കാലഘട്ടവുമായി   ഇതിനെ വേർതിരിക്കുകയും ഇതിനെ ഒരു പുതിയ കാലഘട്ടം ആയി കണക്കാക്കുകയും ചെയ്യുന്നു. പടിഞ്ഞാറൻ നുസാ തെങ്കാരയിലെ രാജാക്കന്മാരുടെ ഔദ്യോഗിക മതമായി ഇസ്ലാം മാറി.
 
'''=== കൊളോണിയൽ കാലഘട്ടം''' ===
നുസാ തെങ്കാരയുടെ ഭൂപ്രദേശത്തേയ്ക്ക് ആദ്യമായി എത്തിയ [[യൂറോപ്പ്|യൂറോപ്പുകാർ]] 1605 ൽ [[സോളോർ]], തിമോർ ദ്വീപുകളിലെത്തിയ [[പോർട്ടുഗീസ്|പോർട്ടുഗീസുകാർ]] ആയിരുന്നു. അതേ സമയംതന്നെ മലുക്കൂസ് ദ്വീപുകളിലെ ഹിതു, അമ്പോൺ ദ്വീപകളിൽ ഡച്ചുകാരും എത്തിയിരുന്നു. 1611 ൽ കുപ്പാങ്ങിൽ എത്തിച്ചേർന്ന ടെർ വെർ ആയിരുന്നു ആദ്യ ഡച്ച് കപ്പൽ. ഡച്ചുകാരുടെ ആഗമനം പോർട്ടുഗീസുകാരും ഡച്ചുകാരും തമ്മിൽ നുസാ തെങ്കാര പ്രദേശത്ത് ഏറെക്കാലംനീണ്ടുനിന്ന തർക്കത്തിനു കാരണമായിത്തീർന്നു. പോർച്ചുഗീസുകാരെ എതിർത്ത പ്രാദേശിക രാജാക്കന്മാർക്ക് ഡച്ചുകാർ സഹായം നൽകി. സുമ്പാവ ദ്വീപിനു ചുറ്റുപാടുമുള്ള ചെറിയ രാജാക്കന്മാരുമായി വൈവിധ്യമാർന്ന ഉടമ്പടികൾ ഉണ്ടാക്കിക്കൊണ്ട് നുസാ തെങ്കാരയിൽ നെതർലാന്റ്സ് അവരുടെ സ്വാധീനം വിപുലമാക്കി.
 
നുസാ തെങ്കാരയുടെ ഭൂപ്രദേശത്തേയ്ക്ക് ആദ്യമായി എത്തിയ യൂറോപ്പുകാർ 1605 ൽ സോളോർ, തിമോർ ദ്വീപുകളിലെത്തിയ പോർട്ടുഗീസുകാർ ആയിരുന്നു. അതേ സമയംതന്നെ മലുക്കൂസ് ദ്വീപുകളിലെ ഹിതു, അമ്പോൺ ദ്വീപകളിൽ ഡച്ചുകാരും എത്തിയിരുന്നു. 1611 ൽ കുപ്പാങ്ങിൽ എത്തിച്ചേർന്ന ടെർ വെർ ആയിരുന്നു ആദ്യ ഡച്ച് കപ്പൽ. ഡച്ചുകാരുടെ ആഗമനം പോർട്ടുഗീസുകാരും ഡച്ചുകാരും തമ്മിൽ നുസാ തെങ്കാര പ്രദേശത്ത് ഏറെക്കാലംനീണ്ടുനിന്ന തർക്കത്തിനു കാരണമായിത്തീർന്നു. പോർച്ചുഗീസുകാരെ എതിർത്ത പ്രാദേശിക രാജാക്കന്മാർക്ക് ഡച്ചുകാർ സഹായം നൽകി. സുമ്പാവ ദ്വീപിനു ചുറ്റുപാടുമുള്ള ചെറിയ രാജാക്കന്മാരുമായി വൈവിധ്യമാർന്ന ഉടമ്പടികൾ ഉണ്ടാക്കിക്കൊണ്ട് നുസാ തെങ്കാരയിൽ നെതർലാന്റ്സ് അവരുടെ സ്വാധീനം വിപുലമാക്കി.
 
== അവലംബം ==
"https://ml.wikipedia.org/wiki/പടിഞ്ഞാറൻ_നുസ_ടെങ്കാര" എന്ന താളിൽനിന്ന് ശേഖരിച്ചത്