"ബുദ്ധിപൂർവ്വമായ രൂപസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Flagellum_base_diagram_en.svg നെ Image:Flagellum_base_diagram-en.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4 (harmonizing names of f
(→‎ഉത്കൃഷ്ടമായി സംവിധാനം ചെയ്യപ്പെട്ട പ്രപഞ്ചം: Not 1 km, should be some kms at the perigee (It does go closer each year, since its an elliptical orbit))
(Image:Flagellum_base_diagram_en.svg നെ Image:Flagellum_base_diagram-en.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4 (harmonizing names of f)
മൈക്കൽ ബിഹി ഈ തത്ത്വം ദൃഷ്ടാന്തീകരിക്കാൻ [[എലി#എലിനശീകരണം|എലിപ്പെട്ടിയുടെ]] ഉദാഹരണം ഉപയോഗിച്ചു. ഒരു എലിപ്പെട്ടിയിൽ ഏകോപിച്ച് പ്രവർത്തിക്കുന്ന ചുറ്റിക, കൊളുത്ത്, അടപ്പ്, സ്പ്രിങ് എന്നിവയുണ്ട്. അവയിലേതെങ്കിലും നീക്കപ്പെട്ടാൽ ഫലത്തിൽ എലിപ്പെട്ടി പ്രവർത്തിക്കില്ല. സമാനമായി ആകൃതിയിലും ധർമ്മത്തിലും ഒക്കെ അതിശയകരമായ വൈവിധ്യം പുലർത്തുന്നുവെങ്കിലും നമ്മുടെ ശരീരത്തിലെ ലഘുവെന്ന് വിശേഷിപ്പിക്കാവുന്ന കോശം പോലും അതിസങ്കീർണ്ണമായ വിധത്തിൽ പരസ്പരബന്ധിതമായി പ്രവർത്തിക്കുന്നു. 200-ലധികം വ്യത്യസ്ത തരത്തിലുള്ള ഏതാണ്ട് 100 ലക്ഷം കോടി അതിസൂക്ഷ്മ കോശങ്ങൾ മനുഷ്യശരീരത്തിലുണ്ട്. ത്വരിതഗതിയിൽ വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള, കോടിക്കണക്കിന് കമ്പ്യൂട്ടറുകളുടെ ആഗോള ശൃംഘലയായ ഇന്റർനെറ്റ് പോലും ഈ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണ്ണമായ ഘടനകളിൽ ഒന്ന് എന്നു വിശേഷിപ്പിക്കുന്ന മനുഷ്യശരീരത്തോടുള്ള താരതമ്യത്തിൽ ഒന്നുമല്ല. ഏറ്റവും ലളിതമായ കോശങ്ങളിൽപ്പോലും കാണുന്ന സാങ്കേതിക മികവിനോട് കിടപിടിക്കാൻ, മനുഷ്യന്റെ ഒരു കണ്ടുപിടിത്തത്തിനും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ആയതിനാൽ ഈ സങ്കീർണ്ണമായ രൂപങ്ങൾ രൂപകൽപ്പന ചെയ്‌തെടുത്ത ഒരു ബുദ്ധിമാനായ രൂപസംവിധായകൻ ഉണ്ട് എന്ന് മൈക്കൽ ബിഹി പറയുകയുണ്ടായി.<ref>Irreducible complexity of these examples is disputed; see Kitzmiller, pp. 76–78, and [http://www.pandasthumb.org/archives/2006/01/ken_miller_webc.html Ken Miller Webcast]</ref>
 
[[File:Flagellum base diagram -en.svg|thumb|ബാക്റ്റീരിയയുടെ വാലിന്റെ ഘടനയെ ലഘൂകരിക്കാനാകാത്ത സങ്കീർണ്ണത എന്ന ആശയം ദൃഢീകരിക്കാനായി കൂടെക്കൂടെ ഉപയോഗിക്കാറുണ്ട്.]]
പരിണാമ സിദ്ധാന്തം ശരിയാണെങ്കിൽ, ആദ്യത്തെ ലഘു കോശം ആകസ്മികമായുണ്ടായതെങ്ങനെയെന്ന് വസ്തുനിഷ്ഠമായ വിശദീകരണം നൽകാനതിനു കഴിയണമെന്ന് ബിഹി പറയുന്നു. എന്നാൽ ജീവൻ സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ, ഒരു അതിസൂക്ഷ്മ ജീവിയിൽപ്പോലും ജ്ഞാനപൂർവ്വകമായ രൂപരചനയുടെ തെളിവുകൾ ദൃശ്യമായിരിക്കണം. ഇതിനു തെളിവു നൽകാനായി ലഘുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ഏകകോശജീവിയായ ബാക്റ്റീരിയയുടെ വാലിന്റെ ഘടനയെ ബിഹി ഉപയോഗിച്ചു. ഒരു തരം ബാക്റ്റീരിയയുടെ വാലിന് 40 വ്യത്യസ്ത തരത്തിലുള്ള സങ്കീർണ്ണ പ്രോട്ടീനുകൾ കൊണ്ട് നിർമ്മിതമായ ഒരു മോട്ടർ ഉണ്ട്. ഈ വാൽ കറക്കിക്കൊണ്ടാണ് ഏകകോശ ജീവിയായ ബാക്റ്റീരിയ നീങ്ങുന്നത്. ബിഹിയുടെ വീക്ഷണത്തിൽ അവയിലേതെങ്കിലും ഭാഗങ്ങൾ നീക്കപ്പെട്ടാൽ വാലിന്റെ പ്രവർത്തനം നിലയ്ക്കും, അയതിനാൽ ഈ വാൽ "യന്ത്രം" ലഘൂകരിക്കാനാകാത്ത സങ്കീർണ്ണതയുടെ മകുടോദാഹരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ പരിണാമത്തിന്റെ തത്ത്വമനുസരിച്ച് ഈ ജീവിയുടെ വാലിനെ പരിണാമത്തിന്റെ മുന്നേയുള്ള സ്റ്റേജിലേക്ക് ലഘൂകരിക്കാൻ ശ്രമിച്ചാൽ, പ്രവർത്തനരഹിതമായ ഒരു ജീവിയായിരിക്കും ഫലമെന്ന് ബിഹി പറയുന്നു. ആയതിനാൽ ഈ ഘടന ഒരു രൂപസംവിധായകൻ നിർമ്മിച്ചെടുത്തതാണെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.<ref>The Collapse of "Irreducible Complexity" Kenneth R. Miller Brown University [http://www.millerandlevine.com/km/evol/design2/article.html]</ref> ബാക്റ്റീരിയയുടെ വാലിന്റെ ഉദാഹരണം കൂടാതെ രക്തം തടഞ്ഞുനിറുത്തുന്ന പ്രക്രിയ, സിലിയ, കണ്ണിന്റെ പ്രവർത്തനം, രോഗപ്രതിരോധ ശേഷി എന്നിവയെല്ലാം ബുദ്ധിപൂർവ്വമായ രൂപസംവിധാനം എന്ന ആശയത്തെ ദൃഢീകരിക്കാനുപയോഗിക്കുന്നുണ്ട്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2906194" എന്ന താളിൽനിന്ന് ശേഖരിച്ചത്