"അബ്ദുല്ല ഇബ്‌നു ഉമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

105 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
{{prettyurl|`Abd Allah ibn `Umar}}
രണ്ടാം [[ഖലീഫ]] ഉമർ ഫാറുഖിന്റെ പുത്രനായിരുന്നു '''‍അബ്ദുല്ല ഇബ്‌നു ഉമർ'''. [[മുഹമ്മദ് നബി]] [[മക്ക|മക്കയിൽനിന്ന്]] പലായനം ചെയ്യുന്നതിനു മുൻപ് (ഹിജ്ര) ഇദ്ദേഹം [[പിതാവ്|പിതാവിനോടൊപ്പം]] [[ഇസ്ലാംമതം|ഇസ്ലാംമതവിശ്വാസിയാകുകയും]] [[മദീന|മദീനയിലേക്ക്]] പലായനം ചെയ്തു. ഖുറൈഷികളും മുസ്ലിങ്ങളും തമ്മിലുണ്ടായ ബദർയുദ്ധത്തിൽ പങ്കെടുക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും ചെറുപ്പമായതിനാൽ നബി ഇദ്ദേഹത്തെ അതിനനുവദിച്ചില്ല. പിന്നീട് കിടങ്ങ് യുദ്ധ(Trench war)ത്തിൽ പങ്കെടുക്കുമ്പോൾ ഇദ്ദേഹത്തിന് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുളളു. അതിനുശേഷമുണ്ടായ മിക്ക യുദ്ധങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. നബിയുടെ വാക്കുകളും പ്രവൃത്തികളും ജീവിതത്തിലേക്ക് പകർത്തുന്നതിൽ അങ്ങേയറ്റത്തെ നിഷ്ഠ പാലിച്ചിരുന്ന ധീരനായ ഒരു ആദർശസേനാനിയായിരുന്നു അബ്ദുല്ല. നബിശിഷ്യൻമാരിൽ നേതാവെന്നു കരുതാവുന്ന അബ്ദുല്ല പ്രസിദ്ധനായ ഒരു കർമശാസ്ത്രപണ്ഡിതനും ''ഹദീസു'' പണ്ഡിതനുമാണ്. ഒട്ടേറെ ഹദീസുകൾ (നബിവചനങ്ങൾ) ഇദ്ദേഹത്തിൽനിന്നു പിൻഗാമികൾ ഉദ്ധരിച്ചിട്ടുണ്ട്. അബ്ദുല്ല തികഞ്ഞ ഒരു ത്യാഗിയും പിതാവിനെപ്പോലെതന്നെ ഭൌതികകാര്യങ്ങളിൽ വിരക്തനും ആയിരുന്നു. ജനങ്ങൾക്ക് മതോപദേശം നൽകി ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ ഇദ്ദേഹം എ.ഡി. 664-ൽ നിര്യാതനായി.
 
== അവലംബം ==
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2905948" എന്ന താളിൽനിന്ന് ശേഖരിച്ചത്