"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49:
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പഴയ രേഖകളനുസരിച്ച് <ref>[https://archive.org/stream/dawnofbritishtra00eastrich/dawnofbritishtra00eastrich_djvu.txt COURT MINUTES OF THE EAST INDIA COMPANY 1599-1603]</ref>, <ref name= EIC>[http://www.british-history.ac.uk/report.aspx?compid=68624 ഈസ്റ്റ് ഇന്ത്യാ കമ്പനി ചരിത്രരേഖകൾ]</ref>1599 സെപ്റ്റമ്പർ 22ന്- നൂറിലധികം വരുന്ന ഒരു സംഘം വ്യക്തികൾ ചേർന്ന് നൂറു മുതൽ ആയിരം പൗണ്ട് വരെ മുതലിറക്കി, മൊത്തം മുപ്പതിനായിരത്തോളം പൗണ്ട് നിക്ഷേപത്തോടെ ഒരു പങ്കാളിത്തം രൂപീകരിച്ചു. ഈ കൂട്ടായ്മയുടെ ഭാരവാഹികളായി തങ്ങളുടെ ഇടയിൽനിന്ന് പതിനഞ്ചു ഡയറക്റ്റർമാരേയും തിരഞ്ഞെടുത്തു. പൂർവ്വദേശങ്ങളുമായുളള കച്ചവടം നടത്താൻ തങ്ങൾക്ക് കുത്തകാവകാശം ലഭിക്കണമെന്ന് ബ്രിട്ടീഷ് സിംഹാസനത്തോട് നിവേദനം സമർപ്പിച്ചു തീരുമാനിച്ചു. ഒരു വർഷത്തോളം രാജ്ഞിയുമായുളള ചർച്ചകളും എഴുത്തുകുത്തുകളും തുടർന്നു. രാജ്ഞിയും പാർലമെൻറും ഈ ഉദ്യമത്തിന് അനുകൂലമാണെന്നു കണ്ടതോടെ കമ്പനി തയ്യാറെടുപ്പുകൾ തുടങ്ങി. അഞ്ചു കപ്പലുകൾ <ref name=EIC/> സജ്ജമായി. പുതുതായി ചേരുന്നവരുടെ ഓഹരിസംഖ്യ ഇരുനൂറു പൗണ്ടായി ഉയർത്തി. കമ്പനി ഡയറക്റ്റർമാരുടെ സംഖ്യ ഇരുപത്തിനാലായി ഉയർന്നു.ആദ്യത്തെ ഗവർണ്ണറായി നഗരസഭാംഗം തോംസ് സ്മിത്ത് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
 
1600 ഡിസമ്പർ 31-ന് കമ്പനിയേയും കമ്പനിയുടെ ദൗത്യത്തേയും അംഗീകരിച്ചു കൊണ്ടുളള രാജ്ഞിയുടെ അനുമതി പത്രത്തിന് നിയമസാധുത ലഭിച്ചു. ഇരുനൂറ്റിപ്പതിനഞ്ചു പേർ അംഗങ്ങളായുളള ലണ്ടൻ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി.<ref> [https://en.wikisource.org/wiki/Charter_Granted_by_Queen_Elizabeth_to_the_East_India_Company ചാർട്ടർ 1600 ]</ref>, <ref name= Charter>[http://www.british-history.ac.uk/report.aspx?compid=68632 ചാർട്ടർ 1600 സംക്ഷിപ്തം]</ref>
 
===ചാർട്ടറിലെ വ്യവസ്ഥകൾ===
കമ്പനിക്ക് അനുവദിച്ചു കിട്ടിയ ചാർട്ടറിലെ പ്രധാന വ്യവസ്ഥകളിൽ ചിലത്.<ref name= Charter/>
*കമ്പനിക്ക് പതിനഞ്ചു വർഷത്തേക്ക് പൂർവ്വദേശങ്ങളിൽ കച്ചവടം നടത്താനുളള കുത്തക
*കച്ചവടച്ചരക്കുകൾക്കായി മുപ്പതിനായിരം പൗണ്ട് അനുവദിക്കപ്പെടും
*ആദ്യത്തെ നാലു ദൗത്യങ്ങൾ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെടും.
*കരാറു ലാഭകരമല്ലെങ്കിൽ രണ്ടു കൊല്ലത്തെ നോട്ടീസു നല്കി ചാർട്ടർ റദ്ദാക്കും
*ലാഭകരമാണെങ്കിൽ ചാർട്ടർ വീണ്ടും പതിനഞ്ചു കൊല്ലത്തേക്ക് പുതുക്കപ്പെടും
===കമ്പനി: ഘടന, നിയമങ്ങൾ ===
കമ്പനിയുടെ രൂപഘടനയും ചാർട്ടറിൽ വിശദമാക്കുന്നുണ്ട്.<ref name= Charter/>. കൂടാതെ നടത്തിപ്പു സുഗമമാക്കാനായി കമ്പനി മറ്റു സംബന്ധിത നിയമങ്ങളും നയങ്ങളും നിർമിച്ചു. (Bye-Laws). <ref>[https://archive.org/stream/lawrelatinginda00indi#page/506/mode/2up ഈസ്റ്റ് ഇന്ത്യാ കമ്പനി- Bye-Laws]</ref>
*കമ്പനിക്ക് ഒരു ഗവർണ്ണറും ഒരു ഡെപ്യൂട്ടി ഗവർണ്ണറും ഉണ്ടായിരിക്കും. (ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ എന്ന സ്ഥാനപ്പേരുകളും ഉപയോഗിത്തിരുന്നു
*ഇരുപത്തിനാലു അംഗങ്ങളടങ്ങിയ കമ്മിറ്റി ഗവർണ്ണറേയും ഡെ.ഗവർണ്ണറേയും സഹായിക്കും (ഇവർ കോർട്ട് ഓഫ് ഡയറക്റ്റേഴ്സ് എന്ന് അറിയപ്പെട്ടു).
*കമ്മറ്റി അംഗങ്ങളും ഗവർണ്ണർമാരും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
*വർഷം തോറും ജൂലൈ ആറിനകം തെരഞ്ഞെടുപ്പുകൾ നടന്നിരിക്കണം
*നയങ്ങളും നിയമങ്ങളും രൂപീകരിക്കുന്ന കമ്പനി യോഗങ്ങളിൽ ഗവർണ്ണറും ഡെ.ഗവർണ്ണറും നിശ്ചയമായും സന്നിഹിതരായിരിക്കണം.
 
1600 മുതൽ 1854 വരേയുളള ഇരുനൂറ്റിയമ്പതിൽപരം വർഷങ്ങളിൽ കമ്പനിയേയും ഇന്ത്യയേയും ബാധിക്കുന്ന നിയമങ്ങളും ഭേദഗതികളും പുസ്തകരൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.<ref> [https://archive.org/stream/lawrelatinginda00indi#page/n4/mode/1up ഇന്ത്യയേയും ഈസ്റ്റ് ഇന്ത്യാ കമ്പനിയേയും സംബന്ധിക്കുന്ന നിയമങ്ങൾ]</ref>
 
=== ദൗത്യം: മറ്റു വിവരങ്ങൾ ===
{{Use British English|date=April 2012}}[[File:Jameslancaster.jpg|thumb|right|സർ '''ജെയിംസ് ലങ്കാസ്റ്റർ VI''' ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യത്തെ സമുദ്രയാത്രക്ക് (1601) നേതൃത്വം നല്കി ]]
അഞ്ചു കപ്പലുകളാണ് കമ്പനി പ്രഥമദൗത്യത്തിന് സജ്ജമാക്കിയത് <ref name= Lancaster>[https://archive.org/details/voyagesofsirjame00mark ജെയിംസ് ലങ്കാസ്റ്ററുടെ സമുദ്രയാത്രകൾ]</ref>
*ഡ്രാഗൺ -202 പേർ അഡ്മിറൽ &കാപ്റ്റൻ ജെയിംസ് ലങ്കാസ്റ്റർ
*ഹെക്റ്റർ-108 പേർ വൈസ് അഡ്മിറൽ & കാപ്റ്റൻ ജോൺ മിഡിൽടൺ
*അസെൻഷൻ-82 മാസ്റ്റർ വില്യം ബ്രാന്ഡ്
*സൂസൻ-88 പേർ മാസ്റ്റർ ജോൺ ഹേവാഡ്
*ഗസ്റ്റ് - ചരക്കു കപ്പൽ
കാപ്റ്റൻമാർക്കു എന്തെങ്കിലും അപകടം സംഭവിച്ചാൽ പകരക്കാരായി മൂന്നുപേരെക്കൂടി നാമനിർദ്ദേശം ചെയ്തിരുന്നു. 1601- ഏപ്രിൽ22ന് യാത്ര പുറപ്പെട്ട ഈ സംഘം തിരിച്ചെത്തിയത് 1603 സെപ്റ്റമ്പർ 11നാണ്. <Ref name=Lancaster/>
കപ്പലുകൾ ഫെബ്രുവരിയോടെ തയ്യാറായെങ്കിലും യാത്ര പുറപ്പെട്ടത് ഏപ്രിലിലാണ്. പതിനേഴാം നൂറ്റാണ്ടിൽ കമ്പനിയുടെ കൊടിക്കീഴിൽ നൂറിലധികം കപ്പലുകൾ അനേകം തവണ വാണിജ്യയാത്രകൾ നടത്തി.<ref>[https://archive.org/stream/voyagesofsirjame00mark#page/294/mode/2up ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പൽ ദൗത്യങ്ങൾ പതിനേഴാം നൂറ്റാണ്ടിൽ]</ref>
[[പ്രമാണം:East India House THS 1817 edited.jpg|right|thumb|300px|[[ലണ്ടൻ|ലണ്ടനിലെ]] ലീഡൻഹോൾ തെരുവിലെ '''ഈസ്റ്റ് ഇന്ത്യ ഹൗസ്''' തോമസ് ഹോസ്മർ ഷെഫേർഡ് വരച്ചത് (1817-ലെ സ്ഥിതി). 1799-1800 കാലയളവിലാണ്‌ റിച്ചാർഡ് ജ്യൂപ്പ് എന്ന വാസ്തുകലാവിദഗ്ദ്ധന്റെ മേൽനോട്ടത്തിൽ ഇത് പുതുക്കിപ്പണിതത്. 1929-ൽ ഈ കെട്ടിടം പൊളിച്ചു]]
 
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്