"പ്രാഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
വരി 78:
[[പ്രമാണം:Astronomical clock Prague.jpg|പകരം=ആസ്ട്രണോമികൽ ക്ലോക്, ടൗൺ ഹാൾ ടവർ, പ്രാഗ്|ലഘുചിത്രം|Astronomical Clock Old Town Hall Tower, Prague]]പ്രാഗിനും ചുറ്റുമുള്ള പ്രദേശത്തിനും പഴയ പേര് ബൊഹീമിയ എന്നായിരുന്നു. ആദ്യകാല നിവാസികൾ ബൊഹീമിയൻ-സ്ലാവിക് വംശജരാണെന്ന് അനുമാനിക്കപ്പെടുന്നു. പഴങ്കഥകളനുസരിച്ച് വ്ലട്ടാവ നദിയുടെ വലംകരയിലെ ഒരു കുന്നിൻ പ്രദേശമായിരുന്നു പ്രാഗ്. ബൊഹീമിയൻ നാടുവാഴികൾ കുന്നിൻ മുകളിലും സാധാരണ ജനത അടിവാരങ്ങളിലും പാർത്തുവന്നുവെന്നാണ് അനുമാനം. ലിബൂസാ രാജകുമാരിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് വ്ലാട്ടാവ നദിയുടെ ഇരുകരകളിലുമായുള്ള പ്രാഹാ നഗരവും പ്രെസ്മിൽ രാജവംശവും എന്നും പഴങ്കഥ. ഇവയ്കൊന്നും രേഖകളില്ല. പത്താം ശതകത്തിൽ ബൊഹീമിയയിൽ കൃസ്തുമതം ശക്തിപ്പെട്ടു, പള്ളികൾ ഉയർന്നു വന്നു, പള്ളികൾ ചരിത്രരേഖകൾ സൂക്ഷിക്കാൻ തുടങ്ങി. നഗരത്തിനു ചുറ്റുമായുള്ള മതിൽ നിർമിക്കപ്പെട്ടത് പതിമൂന്നാം ശതകത്തിലാണെന്ന് പറയപ്പെടുന്നു. <ref name=":0">{{Cite book|title=The Story of Prague|last=Lutzow|first=Count|publisher=J.M. Dent &Co, London|year=1902|isbn=|location=|pages=}}</ref>
 
ജറുസെലമിന്റെ പതനത്തോടെ ജൂതരുടെ കുടിയേറ്റം ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു. ജർമൻ വംശജർ പതിനൊന്നാം നൂറ്റാണ്ടിലും. ചാൾസ് നാലാമന്റെ വാഴ്ചക്കാലത്താണ് പ്രാഹ നഗരം മൂന്നു വ്യത്യസ്ത ചുററുവട്ടങ്ങളായി വികസിച്ചത്. വ്ലട്ടാവ നദിയുടെ വലം കരയിൽ സ്റ്റാർ മെസ്റ്റോ( പഴയ പട്ടണം), നോവോ മെസ്റ്റോ( പുതിയ പട്ടണം) പിന്നെ ഇടതുകരയിൽ മാലാ സ്ട്രാനാ(ചെറു പട്ടണം ) എന്നിവ ഉയർന്നു വന്നു. ഇന്നും ഇവ ഇതേപേരിൽ അറിയപ്പെടുന്നു. <ref name=":0" /> പതിനഞ്ചാം നൂറ്റാണ്ട് മതസ്പർധകൾ ആരംഭിച്ചു. ഹുസ്സൈറ്റുകളും ( ആദ്യകാല [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രോട്ടസ്റ്റന്റുകൾ]]) [[കത്തോലിക്കാസഭ|റോമൻ കാതലിക് നേതൃത്വവും]] തമ്മിലുള്ള കലഹം യുദ്ധത്തിൽ കലാശിച്ചു. പതിനാറാം നൂറ്റാണ്ടോടെ സ്ഥിതിഗതികൾ ശാന്തമായി. ഹാപ്സ്ബർഗ് വംശം രാജാധികാരം കൈക്കലാക്കി. പ്രാഗ് ശാസ്ത്രത്തിൽ നുന്നിട്ടു നിന്നു. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞരായ [[ടൈക്കോ ബ്രാഹെ|ടൈകോ ബ്രാഷും]], [[ജൊഹാൻസ് കെപ്ലർ|ജോൺ കെപ്ലറും]] ഈ കാലഘട്ടത്തിലാണ് ജീവിച്ചത്.
 
വ്യവസായവിപ്ലവത്തിന്റെ ഫലമായി പ്രാഗും വിയന്നയും തമ്മിൽ ട്രെയിൻ ഗതാഗതം തുടങ്ങിയത് 1845-ലാണ്. 1918-ൽ ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ പതനത്തോടെ പ്രാഗിലെ രാജവാഴ്ച അവസാനിച്ചു. ചെകോസ്ലാവ്ക്യൻ റിപബ്ലിക് രൂപം കൊണ്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് ചെകോസ്ലവാക്യ നാസികളുടേയും യുദ്ധാനന്തരം സോവിയറ്റ് റഷ്യയുടേയും അധീനതയിലായി. 11989-ലെ വെൽവെറ്റ് വിപ്ലവം കമ്യൂണിസത്തിന് അന്ത്യം കുറിച്ചു. 1993-ൽ [[ചെക്ക്‌ റിപ്പബ്ലിക്ക്‌|ചെക് റിപബ്ലികും]] [[സ്ലോവാക്യ|സ്ലോവാക്യയും]] രൂപം കൊണ്ടപ. പ്രാഗ്, ചെക് റിപബ്ലികിന്റെ തലസ്ഥാനനഗരിയായി.
 
== നഗരകാഴചകൾ ==
Line 84 ⟶ 86:
=== പഴയ ടൗൺ ഹാൾ ===
[[പ്രമാണം:View from the top of old Town Hall.jpg|ലഘുചിത്രം|സെന്റ് നികോളസ് കതീഡ്രൽ- പഴയ ടൗൺഹാളിന്റെ മുകളിൽ നിന്നുള്ള കാഴ്ച- |പകരം=]]
പ്രാഗിന്റെ ചരിത്രത്തിൽ ഈ കെട്ടിടത്തിന് വളരെ പ്രാധാന്യമുണ്ട്. അഞ്ചു കെട്ടിടങ്ങളുടെ സമുച്ചയമാണ് ഇത്. കേന്ദ്രഭാഗത്ത് കന്യാമറിയത്തിന്റെ പള്ളി സ്ഥിതി ചെയ്യുന്നു. 1381 മുതൽ ഇവിടെ ആരാധനയാരംഭിച്ചു എന്നാണ് അനുമാനം. കൗൺസിൽ ഹാൾ പതിനഞ്ചാം നൂറ്റാണ്ടിലെ പ്രൗഢിയോടെ ഇന്നും കാത്തു സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ സമുച്ചയത്തിലെ ഏറ്റവും വിശാലമായ ഹാൾ ബ്രോസിക് അസംബ്ലി ഹാളാണ്. മച്ചിന് രണ്ടു നിലകെട്ടിടത്തിന്റെ ഉയരമുണ്ട്.
 
വാക്ലാവ് ബ്രോസിക് എന്ന ചിത്രകാരന്റെ രചനകളാണ് ചുവരുകളിൽ. ഭൂനിരപ്പിന് താഴെയുള്ള നിലയിൽ ഒട്ടനവധി കൊച്ചു കൊച്ചു അറകളുണ്ട്. അതി സങ്കീർണമായ ഇടനാഴികളും തുരങ്കങ്ങളും അവയെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഗോഥിക് ശൈലിയിൽ നിർമിക്കപ്പെട്ടുള്ള ഗോപുരം പഴയകാലത്ത് പ്രാഗിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു. ഗോപുരത്തിനു ചുറ്റുമായുള്ള വരാന്തയിൽ നിന്നാൽ പ്രാഗ് നഗരം മുഴുവനും കാണാം. നഗരസുരക്ഷയുടെ അധികാരിക്ക് താമസിക്കാനായി അവിടെ പ്രത്യേകം സൗകര്യങ്ങളുണ്ടായിരുന്നു. ഇന്ന് ഗോപുരത്തിന്റെ മുകളിലെത്താനായി ചില്ലുഗ്ലാസു കൊണ്ടുള്ള ലിഫ്റ്റ് ഉണ്ട്.
 
=== ആസ്ട്രണോമിക്കൽ ക്ലോക് ===
1410-ലാണ് ആസ്ടോണോമിക്കൽ ക്ലോക് ടൗൺഹാൾ ഗോപുരത്തിന്റെ മുഖ്യഭിത്തിയിൽ സ്ഥാപിക്കപ്പെട്ടത്. ഇന്നും മിടിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പഴയ ഘടികാരമാണ് ഇത്.<ref>{{Cite web|url=http://www.orloj.eu/cs/orloj_historie.htm|title=The Prague Astronomical Clock|access-date=2018-11-13|last=|first=|date=|website=|publisher=}}</ref> ഘടികാരത്തെ ചുറ്റിപ്പറ്റി അനേകം കഥകളുമുണ്ട്. ഘടികാരം രൂപകല്പന ചെയ്ത് നിർമിച്ചത് ഹാനുസ് എന്ന വിദഗ്ദനായിരുന്നത്രെ. ഹാനുസ് ഇതുപോലെയോ ഇതിനേക്കാൾ മെച്ചപ്പെട്ടതോ ആയ മറ്റൊരു യന്ത്രം നിർമിക്കാതിരിക്കാനായി ഭരണാധികാരികൾ ഹാനുസിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, പകരം വീട്ടാനായി ഹാനൂസ് സ്വയം ഘടികാരത്തിന്റെ മുഖ്യഭാഗത്ത് സ്വയം സമർപ്പിച്ചെന്നും ഘടികാരം നിന്നുപോയെന്നും പറയപ്പെടുന്നു. പിന്നീട് ഒരു നൂറ്റാണ്ടിനു ശേഷമാണ് ഘടികാരം പുനപ്രവർത്തനക്ഷമമായത്. ഘടികാരം നിലച്ചുപോകുന്നത് രാജ്യത്തിനാകമാനം ദുശ്ശകുനമാണെന്നും വിശ്വസിക്കപ്പെടുന്നു.<ref>{{Cite web|url=http://www.praguecityline.com/prague-monuments/legends-of-the-old-town-astronomical-clock|title=Prague City Line|access-date=2018-11-13|last=|first=|date=|website=|publisher=}}</ref>
 
=== ജൂതക്കോളണി ===
Line 104 ⟶ 109:
=== കാഫ്കാ സ്മൃതികൾ ===
[[പ്രമാണം:Kafka Monument.jpg|ഇടത്ത്‌|ലഘുചിത്രം|കാഫ്കാ ചത്വരത്തിലെ ശില്പം]]
പഴയ സിനഗോഗിനു തൊട്ടടുത്തായിട്ടാണ് കാഫ്കാ സ്ക്വയർ. കാഫ്കയുടെ അതിസങ്കീർണമായ വിചാരധാരയെ പ്രതിഫലിപ്പിക്കുന്ന ഒരു ശില്പം അവിടെയുണ്ട്. ടൗൺസ്ക്വയറിലെ ഒരു പഴയ കെട്ടിടത്തിൽ '''കാഫ്കയുടെ ലോകം ,''' സന്ദർശകർക്ക് അനുഭവിച്ചറിയാനാകുന്നു. ആളൊഴിഞ്ഞ ഇരുണ്ട ഇടനാഴികൾ, നിരനിരയായുള്ള വാതിലുകൾ എന്നിങ്ങനെ പലതും.
 
== ചിത്രശാല ==
[[പ്രമാണം:Bridge Tower in Old Town Prague.jpg|ലഘുചിത്രം|പൗഡർ ഗേറ്റ് എന്നറിയപ്പെടുന്ന നഗരകവാടം]]
[[പ്രമാണം:Kafka Museum .jpg|ലഘുചിത്രം|കാഫ്കാ മ്യൂസിയം ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രാഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്