"ജീവപരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,095 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
പക്ഷെ ഇത്തരം വലിയ മൃഗങ്ങളുടെ പരിണാമം നടന്നു എങ്കിലും ആദ്യം ഉണ്ടായ ചെറിയ ജീവികൾ ഇന്നും ഭൂമിയുടെ അധിപതികൾ ആയി തുടരുന്നു. ജീവികളുടെ കണക്ക് എടുത്താൽ ഏകകോശജീവികൾ ആയ പ്രോകാര്യോട്ടുകൾ ആണ് ഇന്നും ഭൂമിയിൽ ഏറ്റവും അധികം പിണ്ഡം ഉള്ളതും വൈവിധ്യം കാട്ടുന്നതും.
 
== പ്രായോഗിക ഉപയോഗങ്ങൾ ==
പ്രകൃതിനിർദ്ധാരണം അടക്കം പരിണാമശാസ്ത്രമേഖലയിലെ പല തത്വങ്ങൾക്കും മാതൃകകൾക്കും അനേകം പ്രായോഗിക ഉപയോഗങ്ങൾ ഉണ്ട്.
 
ഒരു ജീവിസമൂഹത്തിലെ ചില പ്രത്യേക ജനിതക സ്വഭാവങ്ങളെ മനുഷ്യർ മനപ്പൂർവം തിരഞ്ഞെടുത്ത് നിലനിർത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കൃത്രിമനിർദ്ധാരണം. ഇണക്കമുള്ള മൃഗങ്ങളുടെയും ഫലവും ഭംഗിയും കൂടിയ വളർത്തു ചെടികളുടെയും രൂപീകരണത്തിനായി മനുഷ്യർ ആയിരക്കണക്കിന് വർഷങ്ങളായി ഈ പ്രക്രിയ ഉപയോഗിച്ച് വരുന്നു.
 
നേരിട്ട് പ്രോട്ടീനുകളെ ഡിസൈൻ ചെയ്യുന്നതിന് പകരം ലബോറട്ടറിയിലെ ആവർത്തിച്ചുള്ള മ്യൂട്ടേഷനും കൃത്രിമനിർദ്ധാരണവും വഴി ത്വരിതപ്പെടുത്തിയ പരിണാമം നടത്തി സവിശേഷതകൾ ഉള്ള പുതിയ പ്രോട്ടീനുകളെ രൂപപ്പെടുത്തുന്ന രീതി ഇപ്പോൾ നിലവിലുണ്ട്.
 
ചില ജീവികളുടെ പരിണാമചരിത്രങ്ങൾ മനസിലാക്കുക വഴി ചില ശരീര ഭാഗങ്ങൾ നിർമ്മിക്കാൻ കാരണമാകുന്ന ജീനുകളെ തിരിച്ചറിയാൻ സാധിക്കും. ഇത് മനുഷ്യരിലെ വൈകല്യങ്ങളെ നിയന്ത്രിക്കാൻ ഉപയോഗപ്പെടാം. ഉദാഹരണത്തിന് മെക്സിക്കൻ ടെട്ര എന്ന മത്സ്യം ഇരുണ്ട ഗുഹകളിൽ മാത്രം ജീവിക്കുന്നതിനാൽ കാഴ്ച നഷ്ടപ്പെട്ടവയാണ്. എന്നാൽ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള അന്ധരായ ടെട്രകളെ സങ്കരം ചെയ്തപ്പോൾ പ്രവർത്തിക്കുന്ന കണ്ണുകൾ ഉള്ള സങ്കരജീവികൾ ഉണ്ടായി. വ്യത്യസ്ത ഗുഹകളിൽ വ്യത്യസ്ത ജീനുകളിലെ മ്യൂട്ടേഷനുകൾ മൂലമാണ് കാഴ്ച ഇല്ലാതായത് എന്ന് ഇത് തെളിയിച്ചു എന്ന് മാത്രമല്ല കണ്ണിൻറെ രൂപവത്കരണത്തിൽ നിർണ്ണായകമായ ജീനുകളെ തിരിച്ചറിയാനും ഇത് വഴി സാധ്യമായി.
 
വൈദ്യശാസ്ത്രത്തിൽ സ്വാഭാവികമായും പരിണാമ തത്വങ്ങൾക്ക് പല ഉപയോഗങ്ങൾ ഉണ്ട്. പല പകർച്ചവ്യാധികളും വളരെ പെട്ടെന്ന് പരിണമിക്കുന്നവയാണ്. വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ, ക്യാൻസറുകൾ ഒക്കെ പ്രതിരോധവ്യവസ്ഥയോടും മരുന്നുകളോടും പരിണാമം വഴി പ്രതിരോധം നേടാറുണ്ട്. കൃഷിയിൽ കീടനാശിനികൾക്കും കളനാശിനികൾക്കും ഇതേ പ്രശ്നം ഉണ്ടാകാറുണ്ട്. രോഗാണുക്കൾക്ക്‌ പ്രതിരോധം ഉടലെടുക്കുന്നതിനെക്കുറിച്ച് പരിണാമപരമായ വിശദമായ ജ്ഞാനം കൊണ്ട് മാത്രമേ അതിനെ തടുക്കാനുള്ള രീതികൾ കണ്ടെത്താൻ കഴിയൂ.
 
കമ്പ്യൂട്ടർ സയൻസിൽ എവലൂഷനറി അൽഗോരിതങ്ങളും കൃത്രിമ ജീവൻ സിമുലേഷനുകളും പതിറ്റാണ്ടുകളായി ഉപയോഗിക്കപ്പെടുന്നു.
 
==ഇതും കാണുക==
216

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2904480" എന്ന താളിൽനിന്ന് ശേഖരിച്ചത്