"ജീവപരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 200:
 
അടുത്ത കാലത്ത് മോളിക്കുലർ ജനറ്റിക്സ്‌ ജീവികളുടെ ജനിതകത്തിൽ നിന്നും പരിണാമപാരമ്പര്യത്തെ തിരിച്ചറിയുന്നതിനുള്ള പുതിയ പുതിയ രീതികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ജനിതകത്തിൽ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന മ്യൂട്ടേഷനുകളുടെ (ഉൽപരിവർത്തനം) തോത് കണക്കാക്കി വംശങ്ങൾ തമ്മിൽ വേർതിരിഞ്ഞ കാലയളവ്‌ നിർണ്ണയിക്കാൻ സാധിക്കും. ഉദാഹരണത്തിന് 98% സാദൃശ്യം ഉള്ള മനുഷ്യ-ചിമ്പാൻസി ജനിതകങ്ങളിൽ സംഭവിച്ചിരിക്കുന്ന വ്യത്യാസങ്ങൾ ഒരു പശ്ചാത്തല മ്യൂട്ടേഷൻ നിരക്കുമായി താരതമ്യം ചെയ്ത് വിശകലനം ചെയ്‌താൽ മനുഷ്യ-ചിമ്പാൻസി പൊതുപൂർവികൻ എന്ന് ജീവിച്ചു എന്ന് കണക്കാക്കാൻ കഴിയുന്നു.
 
===ജീവികളുടെ പരിണാമം===
ഏകദേശം 300-400 കോടി വർഷം മുൻപ് മുതൽ പ്രോകാര്യോട്ട് ഏകകോശജീവികൾ വിപ്ലവകരമായ മാറ്റങ്ങൾ കൂടാതെ ഭൂമിയിൽ ജീവിച്ചിരുന്നു. ഏകദേശം 160-270 കോടി വർഷം മുൻപ് അവയിൽ നിന്നും യൂകാര്യോട്ടുകൾ ഉടലെടുത്തു. ചില യൂകാര്യോട്ട് കോശങ്ങൾ ചില ബാക്ടീരിയകളുമായി സഹവർത്തിത്വത്തിൽ ആകുകയും അവയെ യൂകാര്യോട്ടുകളിലെ മൈറ്റോകൊണ്ട്രിയ ആക്കി മാറ്റിയതും ആണ് അടുത്ത വലിയ മാറ്റം. സമാന പ്രക്രിയയിലൂടെ സയാനോബാക്ടീരിയകളെ ഉൾക്കൊണ്ട് സസ്യകോശങ്ങളിൽ ക്ലോറോപ്ലാസ്റ്റുകൾ ഉണ്ടായി.
 
ഏകകോശജീവികൾ ആയിരുന്ന പ്രോകാര്യോട്ടുകൾ, യൂക്കാര്യോട്ടുകൾ, ആർക്കിയ എന്നിവ മാത്രമാണ് 61 കോടി വർഷം മുൻപ് വരെയുള്ള ജീവി വിഭാഗങ്ങൾ. തുടർന്ന് ഉണ്ടായ എഡിയാക്കാര കാലഘട്ടത്തിൽ ആദ്യത്തെ ബഹുകോശജീവികൾ പ്രത്യക്ഷപ്പെട്ടു. സ്പഞ്ചുകൾ, പായലുകൾ, സയാനോബാക്ടീരിയകൾ, മിക്സോബാക്ടീരിയകൾ തുടങ്ങി വിവിധ ശാഖകളിൽ സ്വതന്ത്രമായി ബഹുകോശ സ്വഭാവം രൂപപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
 
ബഹുകോശജീവികളുടെ ആവിർഭാവത്തിനു ശേഷം ജീവികളുടെ പ്രത്യക്ഷമായ വൈവിധ്യത്തിൽ പെട്ടെന്ന് (ഒരു കോടി വർഷത്തോളം സമയം കൊണ്ട്) ഒരു കുതിച്ചു ചാട്ടം ഉണ്ടായി. ഇതിനെ കാംബ്രിയൻ വികാസം എന്ന് വിളിക്കുന്നു. ഇന്നത്തെ പല ജീവി പരമ്പരകളുടെയും പൂർവികരെ ഈ സമയത്ത് തന്നെ തിരിച്ചറിയാൻ സാധിക്കും.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ജീവപരിണാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്