"ജീവപരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 184:
 
===പൊതുവായ പാരമ്പര്യം===
[[File:Ape skeletons.png|upright=1.45|thumb|left|ഒരു പൊതുപൂർവിക ജീവിയിൽ നിന്നും ഉടലെടുത്ത ഒരു കൂട്ടം ജീവികൾ ആണ് [[ആൾക്കുരങ്ങ്|ആൾക്കുരങ്ങുകൾ]].]]
ഭൂമിയിൽ ഉള്ള എല്ലാ ജീവികളും ഒരേ പൊതുപൂർവികൻറെ അഥവാ പൂർവിക ജീൻ പൂളിൻറെ പിന്മുറക്കാരാണ്.<ref name="Penny1999">{{cite journal |last1=Penny |first1=David |last2=Poole |first2=Anthony |date=December 1999 |title=The nature of the last universal common ancestor |journal=Current Opinion in Genetics & Development |volume=9 |issue=6 |pages=672–677 |doi=10.1016/S0959-437X(99)00020-9 |issn=0959-437X |pmid=10607605}}</ref><ref>{{cite journal |last=Theobald |first=Douglas L. |date=May 13, 2010 |title=A formal test of the theory of universal common ancestry |journal=Nature |volume=465 |issue=7295 |pages=219–222 |bibcode=2010Natur.465..219T |doi=10.1038/nature09014 |issn=0028-0836 |pmid=20463738}}</ref> ഇന്ന് നിലവിലുള്ള ജീവികൾ പരിണാമത്തിലെ ഒരു ഘട്ടം മാത്രമാണ്. ഇന്നുള്ള ജീവികളുടെ വൈവിധ്യം തുടർച്ചയായ സ്പീഷീസ് വേർപിരിയലും വംശനാശവും സംഭവിക്കുന്നതിനാൽ ജീവികൾ ശാഖോപശാഖകളായി തിരിഞ്ഞ് രൂപപ്പെട്ടത് ആണ്.<ref>{{cite journal |last1=Bapteste |first1=Eric |last2=Walsh |first2=David A. |date=June 2005 |title=Does the 'Ring of Life' ring true? |journal=[[Trends (journals)|Trends in Microbiology]] |volume=13 |issue=6 |pages=256–261 |doi=10.1016/j.tim.2005.03.012 |issn=0966-842X |pmid=15936656}}</ref>
 
നാല് ലളിതമായ നിരീക്ഷണങ്ങളിൽ നിന്നാണ് ആദ്യകാലത്ത് പൊതുപാരമ്പര്യം എന്ന നിഗമനത്തിൽ എത്തപ്പെട്ടത്.<ref>{{harvnb|Darwin|1859|p=[http://darwin-online.org.uk/content/frameset?itemID=F373&viewtype=text&pageseq=16 1]}}</ref>
* പ്രാദേശിക സാഹചര്യങ്ങളോടുള്ള അനുകൂലനങ്ങൾ കൊണ്ട് മാത്രം ജീവികളുടെ ഭൂമിശാസ്ത്രപരമായ വിന്യാസം വിശദീകരിക്കാൻ കഴിയില്ല.
* വിവിധ ജീവികൾ തികച്ചും വ്യത്യസ്തരായ വിഭാഗങ്ങൾ അല്ല, അവർ വ്യത്യസ്ത തലങ്ങളിൽ ശാരീരിക പ്രത്യേകതകൾ പങ്കു വയ്ക്കുന്നു.
* നിലവിൽ നിർണ്ണായകമായ പ്രയോജനം ഇല്ലാതെ ചില ജീവികളിൽ കാണുന്ന ശാരീരിക സവിശേഷതകൾ (vestigial organs) മറ്റു ജീവികളിൽ കൃത്യമായ ഉപയോഗവും ജീവന്മരണ പ്രാധാന്യവും ഉള്ളതായി കാണുന്നു.
* പല തലങ്ങളിലായി ഉള്ള ഘടനാ സാദൃശ്യങ്ങൾ ഉപയോഗിച്ച് അർത്ഥപൂർണ്ണമായ ഒരു വംശവൃക്ഷം സൃഷ്ടിക്കാൻ സാധിക്കുന്നു.<ref>{{harvnb|Darwin|1859|p=[http://darwin-online.org.uk/content/frameset?itemID=F373&viewtype=text&pageseq=16 1]}}</ref>
 
അതേസമയം, ആധുനികശാസ്ത്രം ഈ ലളിതമായ വംശവൃക്ഷത്തിന്‌ ചില സങ്കീർണ്ണതകൾ കണ്ടെത്തുന്നു. ജീവൻറെ വ്യത്യസ്ത ശാഖകൾ തമ്മിൽ തിരശ്ചീന ജീൻ കൈമാറ്റം (horizontal gene transfer) നടക്കുക വഴി കാലക്രമത്തിൽ വിവിധ ശാഖകളുടെ പാരമ്പര്യങ്ങൾ കൂടിക്കുഴഞ്ഞിട്ടുണ്ട് എന്ന് തെളിവ് കിട്ടിയതിനാലാണ് ഇത്.<ref>{{cite journal |last1=Doolittle |first1=W. Ford |last2=Bapteste |first2=Eric |date=February 13, 2007 |title=Pattern pluralism and the Tree of Life hypothesis |journal=Proc. Natl. Acad. Sci. U.S.A. |volume=104 |issue=7 |pages=2043–2049 |bibcode=2007PNAS..104.2043D |doi=10.1073/pnas.0610699104 |issn=0027-8424 |pmc=1892968 |pmid=17261804}}</ref><ref>{{cite journal |last1=Kunin |first1=Victor |last2=Goldovsky |first2=Leon |last3=Darzentas |first3=Nikos |last4=Ouzounis |first4=Christos A. |date=July 2005 |title=The net of life: Reconstructing the microbial phylogenetic network |journal=Genome Research |volume=15 |issue=7 |pages=954–959 |doi=10.1101/gr.3666505 |issn=1088-9051 |pmid=15965028 |pmc=1172039}}</ref>
 
[[File:Ape skeletons.png|upright=1.45|thumb|left|ഒരു പൊതുപൂർവിക ജീവിയിൽ നിന്നും ഉടലെടുത്ത ഒരു കൂട്ടം ജീവികൾ ആണ് [[ആൾക്കുരങ്ങ്|ആൾക്കുരങ്ങുകൾ]].]]
പരിണാമ പാരമ്പര്യത്തെപ്പറ്റി ശരീരശാസ്ത്രപരമായ തെളിവുകൾക്ക് പണ്ട് ജീവിച്ച വംശങ്ങളുടെ ഫോസിലുകളും ആധുനിക വംശങ്ങളുമായുള്ള താരതമ്യം ഉപയോഗിക്കാം. പലപ്പോഴും ഇങ്ങനെ വ്യത്യസ്ത പരമ്പരകളെ വേർതിരിച്ചറിയാൻ സാധിക്കും. എന്നാൽ എല്ലുകൾ, പല്ലുകൾ, പുറന്തോട് തുടങ്ങിയ കട്ടിയേറിയ ഭാഗങ്ങൾ ഇല്ലാത്ത പൂർവിക ജീവികളെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടാണ്.
 
പൊതുപാരമ്പര്യത്തിന് ജീവികളിലെ പൊതുവായ ജൈവരസതന്ത്ര പ്രക്രിയകളും ഒരു തെളിവാണ്. ഉദാഹരണത്തിന് എല്ലാ ജീവികോശങ്ങളും ഒരേ ഗണം ന്യൂക്ലിയോടൈഡുകളും അമീനോ ആസിഡുകളും കൊണ്ടാണ് പ്രവർത്തിക്കുന്നത്.
 
അടുത്ത കാലത്ത് മോളിക്കുലർ ജനറ്റിക്സ്‌ ജീവികളുടെ ജനിതകത്തിൽ നിന്നും പരിണാമപാരമ്പര്യത്തെ തിരിച്ചറിയുന്നതിനുള്ള പുതിയ പുതിയ രീതികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ജനിതകത്തിൽ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന മ്യൂട്ടേഷനുകളുടെ (ഉൽപരിവർത്തനം) തോത് കണക്കാക്കി വംശങ്ങൾ തമ്മിൽ വേർതിരിഞ്ഞ കാലയളവ്‌ നിർണ്ണയിക്കാൻ സാധിക്കും. ഉദാഹരണത്തിന് 98% സാദൃശ്യം ഉള്ള മനുഷ്യ-ചിമ്പാൻസി ജനിതകങ്ങളിൽ സംഭവിച്ചിരിക്കുന്ന വ്യത്യാസങ്ങൾ ഒരു പശ്ചാത്തല മ്യൂട്ടേഷൻ നിരക്കുമായി താരതമ്യം ചെയ്ത് വിശകലനം ചെയ്‌താൽ മനുഷ്യ-ചിമ്പാൻസി പൊതുപൂർവികൻ എന്ന് ജീവിച്ചു എന്ന് കണക്കാക്കാൻ കഴിയുന്നു.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ജീവപരിണാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്