"ജാംബി പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 101:
== ചരിത്രം ==
[[File:COLLECTIE_TROPENMUSEUM_Moskee_Djambi_TMnr_10016664.jpg|കണ്ണി=https://en.wikipedia.org/wiki/File:COLLECTIE_TROPENMUSEUM_Moskee_Djambi_TMnr_10016664.jpg|ഇടത്ത്‌|ലഘുചിത്രം|കൊളോണിയൽ കാലത്തെ ജാംബിയിലെ ഒരു പള്ളി. ca 1900-1939.]]
[[മലാക്കാ കടലിടുക്ക്|മലാക്കാ കടലിടുക്കിനും]] അതിന്റെ പരിധിക്കപ്പുറവും വ്യാപാരത്തിലേർപ്പെട്ടിരുന്ന [[ശ്രീവിജയ സാമ്രാജ്യം|ശ്രീവിജയ രാജവംശം]] നിലനിന്നിരുന്ന പ്രദേശമായിരുന്നു ജാംബി. ജാംബി അതിന്റെ തെക്കൻ സാമ്പത്തിക, സൈനിക എതിരാളിയായ [[പാലെമ്പാങ്ങ്പാലെമ്പാങ്|പലെമ്പാങ്ങിനെതിരെ]] രാജവംശത്തിന്റെ തലസ്ഥാനമായി മാറുന്നതിൽ വിജയിച്ചു. തെക്കേ ഇന്ത്യയിലെ ചോള മേഖലയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ നടത്തിയ 1025 ലെ മിന്നലാക്രമണങ്ങളാണ് ജാംബിയിലേക്കുള്ള തലസ്ഥാന നഗരിയുടെ മാറ്റത്തിനു ഭാഗികമായെങ്കിലും പ്രേരിപ്പിക്കപ്പെട്ടത്. ഈ ആക്രമണങ്ങൾ [[പാലെമ്പാങ്|പാലെമ്പാങ്ങിനെ]] ഏറെക്കുറെ നശിപ്പിച്ചിരുന്നു.
 
ഈ മേഖലയിലെ ഡച്ചുകാരുടെ സാന്നിദ്ധ്യമുണ്ടായിരുന്ന ആദ്യ ദശകങ്ങളിൽ, മറ്റു നിരവധി വ്യാപാരികളോടൊപ്പം ബ്രിട്ടീഷുകാർ, ചൈനാക്കാർ, അറബികൾ, മലയക്കാർ എന്നിവരുമായി ഈ പ്രദേശത്തെ വ്യാപാരത്തിൽ മത്സരിച്ചിരുന്ന ഡച്ചുകാരിൽനിന്ന് ജാംബി സുൽത്താനേറ്റ് കുരുമുളക് വ്യാപാരത്തിൽ നിന്നു ലാഭം നേടിയിരുന്നു. ഈ ബന്ധം 1770-ഓടെ ഈ ബന്ധം ഇല്ലാതാകുകയും സുൽത്താനേറ്റിന് പിന്നീടുള്ള അറുപതു വർഷങ്ങളിൽ ഡച്ചുകാരുമായി വളരെക്കുറച്ചു ബന്ധമേ ഉമുണ്ടായിരുന്നു. 1833-ൽ, പലെമ്പാങിൽ നന്നായി വേരുറപ്പിച്ചുതുടങ്ങിയിരുന്ന ഡച്ചുകാരുമായി ചെറിയ സംഘർഷങ്ങൾ തുടങ്ങിയതിനാൽ (ഇന്തോനേഷ്യയിലെ കൊളോണിയൽ പ്രദേശങ്ങൾ അപ്പോൾ ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന പേരിൽ ദേശീയമാക്കിയിരുന്നു), ജാംബിയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഡച്ചുകാർക്ക് മനസിലായി. സുൽത്താനേറ്റ് നാമമാത്രം സ്വതന്ത്രമായിരുന്നെങ്ങിലും ഈ മേഖലയിൽ കൂടുതൽ ഡച്ചുകാരുടെ സാന്നിധ്യം ഉറപ്പാക്കാനും കച്ചവട നിയന്ത്രണത്തിനുമായി സുൽത്താൻ ഫാക്കറുദ്ദീന്റെമേൽ ഡച്ചുകാർ നിർബന്ധം ചെലുത്തി. 1858 ൽ ഡച്ചുകാർ, മറ്റ് വിദേശ ശക്തികളുടെ മേഖലയിലെ നിയന്ത്രണത്തിനുവേണ്ടിയുള്ള മത്സരത്തെക്കുറിച്ച് ആശങ്കാകുലരായിത്തീരുകയും അവരുടെ തലസ്ഥാനമായ ബറ്റാവിയയിൽ നിന്നും ജാംബിയെ ആക്രമിക്കുകയും ചെയ്തു. അവർക്ക് ചെറിയ ചെറുത്തുനിൽപിനെ മാത്രം നേരിടേണ്ടി വന്നുള്ളു. സുൽത്താൻ താഹ, നദിയുടെ ഉയർന്ന പ്രദേശത്തെ ജംബിയുടെ ഉൾനാടൻ പ്രദേശത്തേക്ക് പാലായനം ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലും ഡച്ചുകാരുടെ ഭരണാധികാരിയായിരുന്ന നസറുദിൻ ഡച്ചുകാരുടെ കീഴിലായിരുന്നു. തലസ്ഥാന നഗരി ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ ഡച്ചുകാർ നാസറുദ്ദീന്റെ നേതൃത്വത്തിലുള്ള പാവ ഭരണകൂടത്തെ സ്ഥാപിച്ചു. അടുത്ത നാൽപ്പത് വർഷങ്ങൾ താഹ നദീതീരത്തന്റെ ഉന്നതപ്രദേശങ്ങളിൽ രാജ്യ നിലനിറുത്തുകയും സാവധാനത്തിൽ രാഷ്ട്രീയ കരാറുകൾ, വിവാഹബന്ധം എന്നിവയിലൂടെ തന്റെ സ്വാധീനം താഴ്ന്ന പ്രദേശങ്ങളിലേക്ക് വീണ്ടും പുരോഗമിപ്പിക്കുകയും ചെയ്തു. 1904 ൽ ശക്തരായത്തീർന്നിരുന്ന ഡച്ചുകാർ മുഴുവൻ ദ്വീപ സമൂഹങ്ങളുടേയും നിയന്ത്രണം തങ്ങൾക്ക് ഉറപ്പിക്കാനുള്ള ഒരു വലിയ പ്രവർത്തനത്തിന്റെ ഭാഗമായി പട്ടാളക്കാർ 1906 ൽ താഹായെ പിടികൂടുകയും വധിക്കുകയും ചെയ്തു. 1906 ൽ മുഴുവൻ പ്രദേശങ്ങളും നേരിട്ടുള്ള കൊളോണിയൽ ഭരണത്തിനു കീഴിലാവുകയും ചെയ്തു. ജാംബി സുൽത്താന്റെ മരണത്തിനു ശേഷം, 1904 ഏപ്രിൽ‌ 27 ന് താഹ സൈഫുദ്ദീൻ ജാംബി സുൽത്താനത്തിലെ ഡച്ച് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ അധികാരിയാകുന്നതിൽ വിജയിച്ചു.
 
== ഭാഷ ==
ഇന്തോനേഷ്യയിലെ എല്ലാ ഭാഗങ്ങളിലേയുംപോലെ ജാംബിയിലെ ഔദ്യോഗിക ഭാഷയും [[ഇന്തോനേഷ്യൻ ഭാഷ|ഇന്തോനേഷ്യനാണ്]]. എന്നിരുന്നാലും [[ജാംബി മലയ്]], [[കെരിൻസി ഭാഷ]], [[കുബു ഭാഷ,]] [[ലെംപർ മലയ്]], [[രന്താവു പഞ്ചാങ് മലയ്]] എന്നീ തദ്ദേശീയ ഭാഷകളും പ്രാദേശിക ഭാഷകളും ഇവിടെ സംസാരിക്കപ്പെടുന്നു. ഇവയെല്ലാംതന്നെ മലയൻ ഭാഷാകുടുംബത്തിൽപ്പെട്ടതാണ്.<ref>{{cite web|url=http://wwwstaff.eva.mpg.de/~gil/ismil/16/abstracts/McKinnonYantiColeHermon.pdf|title=Archived copy|accessdate=2014-07-02|archiveurl=https://web.archive.org/web/20140714121431/http://wwwstaff.eva.mpg.de/~gil/ismil/16/abstracts/McKinnonYantiColeHermon.pdf|archivedate=2014-07-14|deadurl=yes|df=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ജാംബി_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്