"തെക്കൻ സുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65:
 
== ചരിത്രാതീത കാലഘട്ടം ==
പാലിയോലിത്തിക് കാലഘട്ടത്തിൽത്തന്നെ തെക്കൻ സുമാത്രയിൽ മനുഷ്യവാസമുണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. [[ലഹാത് റീജൻസി]]<nowiki/>യിലെ [[ബുങ്കമാസ്]] ഗ്രാമത്തിൽ [[സലിങ്]], [[കികിം നദി]]<nowiki/>കളുടെ തടത്തിൽനിന്ന് കണ്ടെടുത്ത പാലിയോലിത്തിക് ഉപകരണങ്ങൾ ഈ വസ്തുത തെളിയിക്കുന്നു.  സലിലി നദീതടത്തിലെ പാലിയോലിറ്റിക് ഉപകരണങ്ങൾ, ബംഗ്ലാസ് ഗ്രാമത്തിലെ ലഹത് റീജൻസിയിലെ കിക്കിം നദികളിലെ ചില കണ്ടെത്തലുകൾ തെളിയിക്കപ്പെട്ടതാണ്. ഒഗാൻ കോമറിങ് ഉലു റീഗൻസിയിലെ പാഡാങ് ബിന്ദു വില്ലേജിലെ ഹരിമൗ ഗുഹയിൽ നിന്ന് ഓസ്ട്രോനേഷ്യൻ, ഓസ്ട്രോമെലാനിസോയിഡ് വർഗ്ഗത്തിന്റേതെന്ന് അനുമാനിക്കപ്പെടുന്ന 3,000 മുതൽ 14,000 വരെ വർഷം പഴക്കമുള്ള എഴുപത്തിയെട്ട് അസ്ഥികൂടങ്ങൾ ഉത്ഖനനം ചെയ്തെടുത്തിരുന്നു. 2,500 വർഷം പഴക്കമുള്ളതെന്നു കരുതപ്പെടുന്ന ഏഴ് കല്ലറകളുടെ അവശിഷ്ടങ്ങൾ ലഹാത് റീഗൻസിയിലെ കൊട്ടാരായ ലംബാക്കിലെ കാപ്പിത്തോട്ടത്തിനടുത്തുനിന്നു കണ്ടെത്തിയിരുന്നു. ക്രി.മു. 300-ൽ, ഡ്യൂറ്റെറോ-മലയൻ ജനങ്ങൾ ഈ പ്രദേശത്ത് എത്തിച്ചേരുകയും, തദ്ദേശവാസികളെ ഉൾനാടൻ പ്രദേശങ്ങളിലേയ്ക്കു നീങ്ങുന്നതിനു പ്രേരിപ്പിക്കുകയും ചെയ്തു.
 
== ശ്രീവിജയ കാലഘട്ടം ==
ഇന്ന് [[പാലെമ്പാങ്|പാലെമ്പാങ്]] എന്നറിയപ്പെടുന്ന പ്രദേശത്ത് ഏകദേശം 7 ആം നൂറ്റാണ്ടിൽ ശ്രീവിജയയുടെ [[ബുദ്ധമതം|ബുദ്ധമത]] സാമ്രാജ്യം നിലനിന്നിരുന്നു. ഇപ്പോൾ [[ഇന്തോനേഷ്യ]], [[മലേഷ്യ]], തെക്കൻ തായ്ലാന്റ് എന്നിവിടങ്ങളിലുൾപ്പെട്ടിരിക്കുന്ന വലിയൊരു പ്രദേശത്തെ നിയന്ത്രിച്ചിരുന്നു. ഫലത്തിൽ [[മലാക്കാ കടലിടുക്ക്|മലാക്കാ കടലിടു]]<nowiki/>ക്ക് ഇവരുടെ നിയന്ത്രണത്തിലായിരിക്കുകയും ആ മേഖലയിലെ വ്യാപാരം നിയന്ത്രിക്കുകയും ചെയ്തിരുന്നു. 1025 ൽ തെക്കേ ഇന്ത്യയിലെ [[ചോളസാമ്രാജ്യം|ചോള സാമ്രാജ്യം]] ([[രാജേന്ദ്ര ചോളൻ|രാജേന്ദ്രചോളൻ]] ഒന്നാമന്റെ കാലത്ത്) ഈ രാജ്യത്തെ കീഴടക്കി. ശ്രീവിജയയുടെ തലസ്ഥാനം അന്തിമമായി വടക്ക് ജാംബിയിലേയ്ക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യന്തികമായി പതിനാലാം നൂറ്റാണ്ടിൽ ഇതിന്റെ പതനത്തിനുശേഷം ദക്ഷിണ സുമാത്രയിൽ ചില ചെറിയ രാജ്യങ്ങൾ സ്ഥാപിക്കപ്പെട്ടു. ജാവ ദ്വീപ് കേന്ദ്രീകരിച്ചുള്ള ക്ഷയിച്ചുകൊണ്ടിരുന്ന മജാപാഹിത് സാമ്രാജ്യമൊഴികെ  ഈ മേഖലയിലെകൈപ്പിടിയിലൊതുക്കാൻ തക്ക പ്രാമുഖ്യമുള്ള മറ്റൊരു ശക്തിയുടെ അഭാവം ഇവിടെയുണ്ടായിരുന്നു. ഈ അഭാവം പ്രദേശത്ത് കടൽക്കൊള്ളക്കാർ പെരുകുന്നതിനു കാരണമായി.
 
== ചരിത്രം ==
 
== പാലെമ്പാങ് സുൽത്താനേറ്റ്, ഡച്ച്, രണ്ടാം ലോകയുദ്ധം എന്നിവ ==
പതിനാറാം നൂറ്റാണ്ടിൽ ഡെമാക് സുൽത്താനേറ്റിൽ നിന്നും പാലായനം ചെയ്ത കി ഗെഡ് ഇങ് സുരോ എന്നയാളാണ് പാലെമ്പാങ് സുൽത്താനേറ്റ് സ്ഥാപിച്ചത്. 17 ആം നൂറ്റാണ്ടു മുതൽ ഡച്ചുകാരുമായുള്ള ഏറ്റുമുട്ടലുകൾ ആരംഭിക്കുകയും 1825 ൽ പാലെമ്പാങിലെ അവസാനത്തെ സുൽത്താനായിരുന്ന സുൽത്താൻ അഹ്മദ് നജാമുദ്ദീനുനേരേ അന്തിമ പ്രഹരമേൽപ്പിച്ച് സുൽത്താനേറ്റ് നാമാവശേഷമാകുന്നതുവരെ ഇതു തുടർന്നു.  രണ്ടാം ലോകമഹായുദ്ധത്തിൽ പലാമ്പാങ്ങ് യുദ്ധം നടന്നതിനു ശേഷം 1942 ജനവരി 15 ന് തെക്കൻ സുമാത്ര ജപ്പാൻ കീഴടക്കി.
 
== സ്വാതന്ത്ര്യാനന്തരം ==
ഇന്തോനേഷ്യൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിനു ശേഷം, തെക്കൻ സുമാത്ര, സുമാത്രാ പ്രവിശ്യയുടെ ഭാഗമായ ഒരു ഔദ്യോഗിക താമസകേന്ദ്രമാകുകയും  അദ്നാൻ കപൗ ഗാനി അവിടെ താമസക്കാരനാകുകയും ചെയ്തു. 1947 ജനുവരി 1-ന് ഡച്ചുകാർ പാലെമ്പാങ് ആക്രമിച്ചുകൊണ്ട് ദക്ഷിണ സുമാത്രയുടെ മേൽ തങ്ങളുടം പരമാധികാരം നേടാൻ ശ്രമിച്ചു. അതുമുതൽ, 1949 ഡിസംബർ 27 ന് ഡച്ചുകാർ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നതുവരെ ദക്ഷിണ സുമാത്രയിലുടനീളം യുദ്ധം തുടർന്നിരുന്നു. ദക്ഷിണ സുമാത്രയിലെ നെതർലാന്റ്സ് കൈവശപ്പെടുത്തിയ പ്രദേശം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്തോനേഷ്യയുടെ കീഴിൽ, തെക്കൻ സുമാത്രാ സംസ്ഥാനത്തോടു കൂട്ടിച്ചേർത്തിരുന്നു. യൂണിയൻ പിരിച്ചുവിട്ട് റിപ്പബ്ലിക്ക് രൂപീകരിക്കുന്നതുവരെ മാത്രമേ ഈ സ്ഥിതി തുടർന്നുള്ളൂ. 1950 സെപ്റ്റംബർ 12 ന്, ദക്ഷിണ സുമാത്ര പ്രോവിൻസ് ഇന്നു നിലവിലുള്ളതിനേക്കാൾ വളരെ വലിയൊരു പ്രദേശത്തോടെ സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് ഇതിൽ പിന്നീടു സ്വയം ഭരണം നൽകപ്പെട്ട നിരവധി പ്രവിശ്യകൾ ഉൾപ്പെട്ടിരുന്നു. 1964 ൽ പ്രവിശ്യയുടെ തെക്കൻ ഭാഗം അടർത്തിയെടുത്ത് ലാമ്പെങ്ങും 1967 ൽ പ്രവിശ്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തുനിന്ന് ബെങ്കുളുവും, 2000 ഡിസംബർ നാലിന് പ്രവിശ്യയുടെ നാമമാത്ര അധികാരമുള്ള ദ്വീപുകളിൽനിന്ന് ബങ്കാ ബെലിറ്റുങും രൂപീകരിക്കപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/തെക്കൻ_സുമാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്