"കിഴക്കൻ ജാവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 113:
| blank4_info_sec1 = [[List of Indonesian provinces by Human Development Index|15th]]
}}
'''കിഴക്കൻ ജാവ''' [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ഒരു പ്രവിശ്യയാണ്. കിഴക്കൻ ജാവ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയിൽ [[മദുര ദ്വീപ്|മദുര ദ്വീപും]] ഉൾപ്പെടുന്നു. മദുര ദ്വീപനെദ്വീപിനെ ജാവയുമായി ബന്ധിപ്പിക്കുന്ന [[സുരാമാഡ]] എന്നറിയപ്പെടുന്ന ഈ പാലം [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെതന്നെ]] ഏറ്റവും ദൈർഘ്യമുള്ള പാലമാണ്. അതുപോലെതന്നെ കൂടുതൽ കിഴക്ക്, വടക്കു ദിശകളിൽ യഥാക്രമം സ്ഥിതിചെയ്യുന്ന [[കങ്ക്യാൻ]], [[മസലെമ്പു]] ദ്വീപസമൂഹങ്ങളും ഈ പ്രവിശ്യയുടെ ഭാഗങ്ങളാണ്. ഈ പ്രവിശ്യയുടെ തലസ്ഥാനമായ [[സുരബായ|സുരാബായ]], [[ഇന്തോനേഷ്യ|ഇൻഡോനേഷ്യയിലെ]] രണ്ടാമത്തെ വലിയ നഗരംവുംനഗരവും ഒരു പ്രധാന വ്യവസായ കേന്ദ്രവുമാണ്. [[ബന്യുവാങ്കി]] കിഴക്കൻ ജാവയിലെയും [[ജാവ (ദ്വീപ്)|ജാവ ദ്വീപിലെതന്നെയും]] ഏറ്റവും വലിയ റീജൻസിയാണ്.<ref>{{Cite web|url=https://jatim.bps.go.id/dynamictable/2017/08/28/46/luas-wilayah-menurut-kabupaten-kota-di-provinsi-jawa-timur-2016.html|title=BPS Provinsi Jawa Timur|access-date=2018-09-18|website=jatim.bps.go.id|language=en}}</ref>
 
ഈ പ്രവിശ്യ 47,800 ചതുരശ്ര കിലോമീറ്ററാണ്. 2010 സെൻസസ് രേഖകളനുസരിച്ച്, 37,476,757 പേരാണ് കിഴക്കൻ ജാവയിൽ വസിക്കുന്നത്. ഇത് [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] രണ്ടാമത്തെ ജനസാന്ദ്രതയുള്ള പ്രവിശ്യയാണ്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾപ്രകാരം (ജനുവരി 2014-ൽ) ജനസംഖ്യ 41,529,481 ആണെന്നു കണ്ടെത്തിയിരുന്നു.
 
പടിഞ്ഞാറു ഭാഗത്ത് മദ്ധ്യ ജാവാ പ്രവിശ്യയുമായി മാത്രമാണ് ഇതിനു കരുഭൂമിയുമായികരഭൂമിയുമായി ബന്ധമുള്ളത്. [[ജാവ കടൽ]], [[ഇന്ത്യൻ മഹാസമുദ്രം]] എന്നിവ യഥാക്രമം വടക്കൻ, തെക്കൻ തീരങ്ങളുടെ അതിരുകളാണ്. അതേസമയം കിഴക്ക് ഭാഗത്ത് ഇടുങ്ങിയ [[ബാലി കടലിടുക്ക്]] [[ജാവ (ദ്വീപ്)|ജാവ]]<nowiki/>യെ [[ബാലി]]<nowiki/>യുമായി വേർതിരിക്കുന്നു.
 
== ചരിത്രം ==
മലാംഗ് നഗരത്തിനടുത്തുനിന്നു കണ്ടെടുക്കപ്പെട്കണ്ടെടുക്കപ്പെട്ട 760 CE യിലെ ദിനോയോ ലിഖിതങ്ങളാണ് കിഴക്കൻ ജാവയിൽനിന്നു കണ്ടെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും പഴക്കമുള്ള ലിഖിത സ്രോതസുകൾ. ദിനോയോ രാജ്യത്തിലെ പല രാഷ്ട്രീയ, സാംസ്കാരിക സംഭവങ്ങളെക്കുറിച്ചും ഈ ലിഖിതങ്ങൾ വ്യക്തമാക്കുന്നു. മലാങ്കുസേസ്വര എന്ന പുണ്യ മന്ദിരത്തിന്റെ നാമത്തിൽ നിന്നാണ് മലാങ് എന്ന പേര് വന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഈ പേരു ചുരുങ്ങിയത് 907 CE യിൽ എഴുതപ്പെട്ട മന്ത്യാസിഹ് പോലയുളള ഒരു ലിഖിതത്തിലെങ്കിലും ഉൾക്കൊള്ളുന്നുണ്ട്.
 
1222 ൽ കെൻ അറോക്ക് [[സിൻഘസാരി]] രാജ്യം സ്ഥാപിക്കുകയും അദ്ദേഹം 1292 വരെ അതു ഭരിക്കുകയും ചെയ്തു. അധികാരത്തിൽ എത്തുന്നതിനുമുമ്പ് [[കെൻ അറോക്]] തുമാപൽ പ്രദേശം (കെദിരി) അവിടുത്തെ അധികാരിയായിരുന്ന [[തുങ്കുൽ അമെതങ്|തുങ്കുൽ അമെതങിൽനിന്നു]] പിടിച്ചെടുത്തിരുന്നു. അത് അക്കാലത്ത് [[കെദിരി രാജവംശം|കെദിരി രാജവംശത്തിനു]] കീഴിൽ [[കെർത്താജയ]] (1185 - 1222) രാജാവിന്റ അധികാരപരിധിയിൽപ്പെട്ട പ്രദേശമായിരുന്നു. തുങ്കുൽ അമെതങിന്റെ അംഗരക്ഷകനായിരുന്ന കെൻ അറോക്ക് ആദ്ദേഹത്തിന്റെ സുന്ദരിയായ പത്നി കെൻ ഡെഡെസിനെ ആകസ്മികമായി കാണാനിടവരുകയും അനുരക്തനാകുകയും താമസിയാതെ കെരിസ് എന്ന കഠാര ഉപയോഗിച്ച് രാജാവിനെ വധിക്കുകയും ചെയ്തു. [[മ്പു ഗാൻഡ്രിങ്|മ്പു ഗാൻഡ്രിങിന്റെ]] ശപിക്കപ്പെട്ട [[കെരിസ്|കെരിസിന്റെ]] ആദ്യത്തെ ഇരയെന്ന നിലയിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. (കെരിസ് എന്നറിയപ്പെട്ടിരുന്ന ഒരിനം വളഞ്ഞ ജാവാനീസ് കഠാരയുടെ നിർമ്മാതാവായിരുന്നു മ്പു ഗാൻഡ്രിങ്. കെദിരി കാലഘട്ടത്തിൽ ജീവിച്ച (11 ആം നൂറ്റാണ്ട്) അദ്ദേഹത്തിൽനിന്നുതന്നെ ലഭിച്ച ഒരു കെരിസ് ഉപയോഗിച്ച് കെൻ അറോക്ക് എന്നയാൾ അദ്ദേഹത്തെ കൊല്ലപ്പെടുത്തുകയായിരുന്നു. അക്ഷമനായിരുന്ന കെൻ അറോക്ക് മ്പൂവിനെ കൊല്ലാൻ പൂർത്തിയാകാത്ത ഒരു കെരിസാണ് ഉപയോഗിച്ചത്. മ്പൂ അപ്പോൾ കെൻ ആറോക്കും അയാളുടെ കുടുംബത്തിന്റെ അടുത്ത ഏഴ് തലമുറകളെയും കൊല്ലാൻ ഈ കഠാര ഒരു കാരണമാകട്ടെ എന്നു ശപിക്കുകയും ചെയ്തു)
"https://ml.wikipedia.org/wiki/കിഴക്കൻ_ജാവ" എന്ന താളിൽനിന്ന് ശേഖരിച്ചത്