41,118
തിരുത്തലുകൾ
പോർട്ടുഗീസ് പര്യവേക്ഷകനായ ടോം പയേർസ് പറയുന്നതു പ്രകാരം, പതിനാറാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ബന്താം തുറമുഖം (ബാന്റൻ) മറ്റു തുറമുഖങ്ങളായ പോണ്ടാങ്, ചെഗ്വീഡെ (സിഗെഡെ), ടങ്കരാം (ടെങ്കരാങ്), കലാപ്പ (സുന്ദ കെലാപ്പ), ചിമാനുക്ക് (ചിമാനുക് നദിയുടെ അഴിമുഖം) എന്നിവയോടൊപ്പം സുന്ദ രാജ്യാതിർത്തിക്കുള്ളിലെ ഒരു പ്രധാന തുറമുഖമായിരുന്നുവെന്നാണ്.<ref>{{cite book|title=Sumber-sumber asli sejarah Jakarta, Jilid I: Dokumen-dokumen sejarah Jakarta sampai dengan akhir abad ke-16|last=Heuken|first=A.|publisher=Cipta Loka Caraka|year=1999|page=34}}</ref>
==
1527-ൽ പോർട്ടുഗീസ് കപ്പൽവ്യൂഹം തീരത്തേക്ക് അടുക്കുന്ന കാലത്ത്, സുനാൻ ഗുനുങ്ജാത്തിയുടെ കീഴിൽ പുതുതായി രൂപന്തരപ്പെട്ട ജാവനീസ് മുസ്ലീങ്ങൾ ബന്റൻ തുറമുഖവും ചുറ്റുപാടുമുള്ള പ്രദേശങ്ങളേയും സുന്ദാൻ നേതാക്കളിൽനിന്നു പിടിച്ചെടുക്കുകയും ബാന്റൻ സുൽത്താനേറ്റ് സ്ഥാപിക്കുകയും ചെയ്തു. ജെ. ഡെ ബാരോസ് പറയുന്നതനുസരിച്ച്, ഈ സുൽത്താനേറ്റിന്റെ കേന്ദ്രഭാഗം അക്കാലത്ത് തെക്കുകിഴക്കൻ ഏഷ്യയിലെ മലാക്കാ, മക്കസാർ എന്നീ തുറമുഖങ്ങളുടെ പ്രതിയോഗിയും പ്രമുഖ തുറമുഖവുമായിരുന്ന ബന്റൻ ആയിരുന്നുവെന്നാണ്. ബാൻടൻ നഗരം നിലനിന്നിരുന്നത് ഉൾക്കടലിന്റെ മധ്യഭാഗത്ത് മൂന്നു മൈൽ അകലെയായിരുന്നു.
==
ഇൻഡോനേഷ്യ ഒരു സ്വതന്ത്ര രാജ്യമായിത്തീർന്നപ്പോൾ, ബാന്റൻ പടിഞ്ഞാറൻ ജാവയുടെ പ്രവിശ്യയിൽ ഉൾപ്പെടുത്തപ്പെട്ടു. എന്നാൽ വിഘടനാ വികാരങ്ങൾ 2000-ൽ പ്രത്യേക ബാൻറൻ പ്രവിശ്യയുടെ രൂപവത്കരണത്തിനു വഴിതെളിച്ചു.
== ഭൂമിശാസ്ത്രം ==
ബാൻറൻ 5° 7'50 ", 7 ° 1'11" ദക്ഷിണ അക്ഷാംശത്തിനും 105° 1'11 ", 106° 7'12" കിഴക്കൻ രേഖാംശത്തിനുമിടയ്ക്കായാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രവിശ്യയുടെ ആകെ വിസതീർണ്ണം 9,662.92 ചതുരശ്ര കിലോമീറ്ററാണ്.
== അവലംബം ==
|