"ബാന്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 95:
 
ചരിത്രപരമായി, ജാവയിലെ മറ്റു പ്രദേശങ്ങൾ, ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിലെ വിശാലമായ പ്രദേശങ്ങൾ എന്നിവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരമാണ് ഇവിടെ നിലവിലുള്ളത്. സമീപ വർഷങ്ങളിൽ പ്രത്യകിച്ചു ജക്കാർത്തക്ക് സമീപവും, ജാവ കടൽത്തീരത്തിനുമടുത്തുള്ള വടക്കൻ പകുതിയും ജനസംഖ്യ, നഗരവൽക്കരണം എന്നിവയിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായി. എന്നാൽ ദക്ഷിണ പകുതി, പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിച്ചുകിടക്കുന്ന പ്രദേശങ്ങൾ അതിന്റെ പരമ്പരാഗത സ്വഭാവം നിലനിർത്തുന്നു.
 
അഞ്ചാം നൂറ്റാണ്ടിൽ ബന്റൻ തരുമാനഗര രാജ്യത്തിന്റെ ഭാഗമായിരുന്നു. 1947 ൽ സി [[ഡാങ്ഖിയാങ്]], [[മുൻജുൾ]], [[പാണ്ഡെങ്‍ലാങ്]], ബന്റൻ എന്നിവിടങ്ങളിലെ താഴ്ന്നപ്രദേശത്തുള്ള ഗ്രാമങ്ങളിൽനിന്നു കണ്ടെത്തിയ ലെബക്ക് അവശിഷ്ട ലിഖിതങ്ങളിൽ പല്ലവ ലിപിയിലും സംസ്കൃത ഭാഷയിലും കുറിക്കപ്പെട്ട രണ്ടുവരി കവിത ഉൾക്കൊള്ളുന്നു. ഈ ലിഖിതങ്ങളിൽ പൂർണവർമൻ രാജാവിന്റെ വിപദിധൈര്യത്തെക്കുറിച്ചു വ്യക്തമാക്കുന്നതാണ്. ശ്രീവിജയയുടെ ആക്രമണത്താൽ, തരുമാനഗാര സാമ്രാജ്യം നിലംപതിക്കുകയും പടിഞ്ഞാറൻ ജാവ സുന്ദാ രാജ്യത്തിലേക്ക് വന്നു ചേരുകയും ചെയ്തു.
 
ഉദ്ദേശം 1225 ൽ ചൌ ജു-കുവയാൽ എഴുതപ്പെട്ട രണ്ടു വാല്യങ്ങളടങ്ങുന്ന ചൈനീസ് ഗ്രന്ഥമായ ചു-ഫാൻ-ചിയിൽ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ശ്രീവിജയ അപ്പോഴും സുമാത്ര, മലയൻ ഉപദ്വീപ, പടിഞ്ഞാറൻ ജാവ (സുന്ദ) എന്നിവൾ ഭരിച്ചിരുന്നതായി വ്യക്തമാകുന്നു. ഉറവിടം സുന്ദയുടെ തുറമുഖം തന്ത്രപരവും പുരോഗമനവുമാണ്. സുന്ദയിൽനിന്നുള്ള കുരുമുളകാണ് ഏറ്റവും മികച്ചത്. ഈ ചൈനീസ് വസ്തുതാ ഉറവിടങ്ങൾ സുന്ദ തുറമുഖം തന്ത്രപരവും സമ്പന്നവുമായിരുന്നുവെന്നും സുന്ദയിൽനിന്നുള്ള കുരുമുളക് ഏറ്റവും മികച്ചതായിരുന്നുവെന്നും തിരിച്ചറിഞ്ഞിരുന്നു. ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടിരുന്നു. അവരുടെ വീടുകൾ മരക്കുറ്റികളിന്മേൽ (''rumah panggung'') ഉയർത്തി നിർമ്മിച്ചവയായിരുന്നു. എന്നാൽ കവർച്ചക്കാരും കള്ളന്മാരും രാജ്യത്തു വ്യാപകമായുണ്ടായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാന്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്