"കോന്യെ-ഉർഗഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 8:
1893 ലെ ഒരു ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നത് ഡ്ജോർഡ്ജാനിയ അഥവാ ജോർജാനിയ, രാജ്യത്തിന്റെ "രണ്ടാമത്തെ തലസ്ഥാനം" ആയിരുന്നവെന്നാണ്. ഇത് നിലനിന്നിരുന്നത് ക്യോന്യ-ദാരിയുടെ കിഴക്കേ അറ്റത്ത് വടാക് കനാൽക്കരയിൽ, സാരികാമിഷ് തടാകത്തിലേയ്ക്കു നയിക്കുന്ന നദീതടത്തിലായിരുന്നു. നഗരത്തിനു തൊട്ടു കിഴക്കായി ഓക്സസ് നദിയുടെ കാസ്പിയൻ കടലിലേയ്ക്കുള്ള ഒഴുക്കിനെ തടയുന്നതും പ്രദേശത്തിനു ജലം നൽകിയിരുന്നതുമായ ഒരു അണക്കെട്ടു നിലനിന്നിരുന്നു. 1220 ൽ മംഗോളിയന്മാർ ഈ അണക്കെട്ടും നഗരവും നശിപ്പിച്ചുകളയുകയും ചുറ്റുപാടുമുള്ള പ്രദേശങ്ങൾ ചതുപ്പുനിലമായി മാറുകയും ചെയ്തു. ക്യോന്യ-ഉർഗഞ്ച് നഗരം ജോർജാനിയ സൈറ്റ് നിലനിൽക്കുന്നടത്തോ സമീപത്തോ നിർമ്മിക്കപ്പെട്ടു.
1221 ൽ, മനുഷ്യചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊലകളിലൊന്നായ കണക്കാക്കപ്പെടുന്ന മധ്യേഷ്യയിലെ മംഗോൾ അധിനിവേശത്തിൽ [[ജെങ്കിസ് ഖാൻ|ചെങ്കിസ്ഖാൻ]] പട്ടണം നശിപ്പിച്ചു. അധിനിവേശത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾക്കിരയായെങ്കിലും, നഗരം പുനരുജ്ജീവിപ്പിക്കുകയും അതിന്റെ പഴയ പ്രൌഢി വീണ്ടെടുക്കുകയും ചെയ്തു. 14-ആം നൂറ്റാണ്ടിലെ ഒരു അറബി സഞ്ചാരിയായ [[ഇബ്ൻ ബത്തൂത്ത]] തന്റെ യാത്രാവിവരണത്തിൽ നഗരത്തെക്കുറിച്ചു വിവരിച്ചിരിക്കുന്നത്, "തുർക്കികളുടെ ഏറ്റവും വലുതും, ഏറ്റവും മഹത്തരമായതും, ഏറ്റവും മനോഹരവും ഏറ്റവും പ്രാധാന്യമുള്ളതുമായ നഗരമാണിത്, ഇതിൽ മികച്ച കമ്പോളങ്ങളും വിശാലമായ വീഥികളുമുണ്ട്, ധാരാളം കെട്ടിടങ്ങളും ധാരാളം ഉപഭോഗ വസ്തുക്കളുമുണ്ട്" എന്നാണ്.
== അവലംബം ==
|