"കോന്യെ-ഉർഗഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
[[അമു ദര്യ|അമു ദരിയാ നദി]]<nowiki/>യുടെ തെക്കുദിക്കിലായി സ്ഥിതി ചെയ്യുന്ന പ്രാചീന ഉർഗെൻക്, മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നായ [[സിൽക്ക് റോഡ്|സിൽക്ക് റോഡിൽ]] പാശ്ചാത്യ-കിഴക്കൻ നാഗരികതകളുടെ പരസ്‌പരവിച്ഛേദരേഖകളിലാണു സ്ഥിതിചെയ്യുന്നത്. 11 ആം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ട് വരെ നീളുന്ന കാലഘട്ടത്തിലെ ധാരാളം സംരക്ഷിതമായ സ്മാരകങ്ങൾ സൂക്ഷിക്കപ്പെട്ടിരിക്കുന്ന [[തുർക്‌മെനിസ്ഥാൻ|തുർക്ക്മെനിസ്ഥാനിലെ]] ഏറ്റവും പ്രധാനപ്പെട്ടതും വിശാലവുമായ പുരാവസ്തു ഗവേഷക സൈറ്റുകളിലൊന്നാണിത്. ഇതിൽ പള്ളികൾ, ഒരു [[കാരാവൻസരായി]] ഗേറ്റുകൾ, കോട്ടകൊത്തളങ്ങൾ ശവകുടീരങ്ങൾ, മിനാരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. അവരുടെ വാസ്തുവിദ്യാ ശൈലിയുടേയും കലാചാതുരിയുടേയും സ്വാധീനം, [[ഇറാൻ]], [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്ഥാൻ]] തുടങ്ങിയ രാജ്യങ്ങളിലേയ്ക്കു എത്തുകയും പതിനാറാം നൂറ്റാണ്ടിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെ]] പിൽക്കാല വാസ്തുവിദ്യയിലും ഇത് തെളിഞ്ഞുകാണാവുന്നതാണ്.
 
== ചരിത്രവും വികാസവും ==
കുന്യോ-ഉർഗഞ്ച് നഗരം സ്ഥാപിതമായ കൃത്യമായ കാലാവധി ഇപ്പോഴും വെളിവായിട്ടില്ല. എന്നാൽ കിർക്കമൊല്ല മലയിൽ  (പഴയ സൈറ്റിലെ ഒരു പ്രധാന കോട്ട) കണ്ടെത്തിയ പുരാവസ്തുക്കൾ ബി.സി. അഞ്ചാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലും തന്നെ നഗരത്തിനു ശക്തമായ ഒരു ഘടനയുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തുന്നു. ഏതാനും പഴയകാല രേഖകൾ വെളിവാക്കുന്നത് 712 ൽ അറബികൾ ഖാവേസ് ആക്രമിച്ച് കീഴടക്കിയെന്നാണ്. കോന്യ-ഉർഗെഞ്ചിന് അവർ അറബിക് നാമമായ “ഗുർഗാൻഡ്ജ്” എന്ന പേരു നൽകിരുന്നത്രേ.  ഖ്വാറെസ്മിയാൻ തലസ്ഥാനമെന്ന നിലയിൽ പത്തൊൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയ്ക്ക് നഗരം അഭിവൃദ്ധി പ്രാപിച്ചിരുന്നു. ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ഇത്, ബുഖാറ പോലെയുള്ള മറ്റു പല ഏഷ്യൻ നഗരങ്ങളുമായി പ്രശസ്തിയിലും ജനസംഖ്യയിലും മത്സരിച്ചിരുന്നു. തെക്ക് മുതൽ വടക്കോട്ടും പടിഞ്ഞാറുനിന്നു കിഴക്കോട്ടുമുള്ള പ്രധാന വ്യാപാര വഴികളിലെ നഗരത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഇതിന്റെ സമ്പൽസമൃദ്ധിക്കും  മധ്യേഷ്യയിലെ ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും വികസനത്തിനും വളരെയധികം സംഭാവന ചെയ്തിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കോന്യെ-ഉർഗഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്