"ഗ്വാങ്‌ഡോങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102:
ഗ്വാങ്‌ എന്ന ചൈനീസ് വാക്കിന് വിസ്താരമുള്ള അല്ലെങ്കിൽ വിസ്‌തൃതമായ എന്നാണർത്ഥം. എഡി 226-ൽ പ്രീഫെക്ച്ചർ ഉണ്ടാക്കിയപ്പോളേ ഈ വാക്ക് ആ ഭൂമികയോട് ചേർന്നിരുന്നു. ഗ്വാങ്‌ഡോങ്, അയൽപ്രവിശ്യയായ ഗ്വാങ്‌ക്സി എന്നിവക്ക് യഥാക്രമം വിസ്‌തൃതമായ പൂർവം, വിസ്‌തൃതമായ പശ്ചിമം എന്നാണർത്ഥം. ഇവയെ ഒന്നിച്ച് രണ്ട് വിസ്തൃതികൾ എന്ന് പറയുന്നു. സോങ് രാജവംശത്തിന്റെ കാലത്ത് രണ്ടു വിസ്‌തൃതികളെ വിഭജിച്ച് ഗ്വാങ്‌നൻ ഡോങ്ലു, ഗ്വാങ്‌നൻ ക്സിലു എന്നീ പ്രദേശങ്ങളാക്കി. ഈ പേരുകൾ ലോപിച്ചാണ് ഗ്വാങ്‌ഡോങ്, ഗ്വാങ്‌ക്സി എന്നീ പേരുകളുണ്ടായത്.
==ഭൂമിശാസ്ത്രം==
ഗ്വാങ്‌ഡോങ് തെക്കോട്ട് [[ദക്ഷിണ ചൈനാക്കടൽ|ദക്ഷിണ ചൈനാക്കടലിനെ]] അഭിമുഖമായി സ്ഥിതിചെയ്യുന്നു. 4300 കിലോമീറ്റർ കടൽത്തീരം ഗ്വാങ്‌ഡോങ് പ്രവിശ്യക്കുണ്ട്. ലൈജോ ഉപദ്വീപാണ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ അതിർത്തി. ലൈജോ ഉപദ്വീപിൽ നിഷ്ക്രിയ [[അഗ്നിപർവ്വതങ്ങൾ]] കാണപ്പെടുന്നു. മൂന്ന് നദികൾ കൂടിച്ചേരുന്ന - പൂർവ നദി, ഉത്തര നദി, പശ്ചിമ നദി - സ്ഥാനമാണ് പേൾ നദീ ഡെൽറ്റ. ഇവിടം അസംഖ്യം ചെറു ദ്വീപുകളാൽ നിറഞ്ഞിരിക്കുന്നു. പ്രവിശ്യ രാജ്യത്തിൻറെ വടക്കുഭാഗവുമായി നാൻ പർവതങ്ങൾ എന്ന് വിളിക്കപ്പെടുന്ന മലനിരകളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 6240 അടി ഉയരമുള്ള ഷികെങ്കോങ്ങ് ആണ് ഗ്വാങ്‌ഡോങിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.
 
ഗ്വാങ്‌ഡോങിന്റെ അതിർത്തികൾ വടക്കുകിഴക്ക് ഫ്യുജിയാൻ പ്രവിശ്യ,വടക്ക് ജിയാങ്ക്സി, ഹുനാൻ പ്രവിശ്യകൾ, പടിഞ്ഞാറ് ഗുവാങ്ക്സി സ്വയംഭരണ പ്രദേശം, തെക്ക് ഹോങ്കോങ്, മക്കാവു എന്നിവയാണ്. ലൈജോ ഉപദ്വീപിൽ നിന്ന് കടലിനക്കരെയാണ് ഹൈനാൻ പ്രവിശ്യ.
"https://ml.wikipedia.org/wiki/ഗ്വാങ്‌ഡോങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്