"ഗ്വാങ്‌ഡോങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104:
ഗ്വാങ്‌ഡോങ് തെക്കോട്ട് ദക്ഷിണ ചൈനാക്കടലിനെ അഭിമുഖമായി സ്ഥിതിചെയ്യുന്നു. 4300 കിലോമീറ്റർ കടൽത്തീരം ഗ്വാങ്‌ഡോങ് പ്രവിശ്യക്കുണ്ട്. ലൈജോ ഉപദ്വീപാണ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ അതിർത്തി. ലൈജോ ഉപദ്വീപിൽ നിഷ്ക്രിയ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്നു. മൂന്ന് നദികൾ കൂടിച്ചേരുന്ന - പൂർവ നദി, ഉത്തര നദി, പശ്ചിമ നദി - സ്ഥാനമാണ് പേൾ നദീ ഡെൽറ്റ. ഇവിടം അസംഖ്യം ചെറു ദ്വീപുകളാൽ നിറഞ്ഞിരിക്കുന്നു. പ്രവിശ്യ രാജ്യത്തിൻറെ വടക്കുഭാഗവുമായി നാൻ പർവതങ്ങൾ എന്ന് വിളിക്കപ്പെടുന്ന മലനിരകളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 6240 അടി ഉയരമുള്ള ഷികെങ്കോങ്ങ് ആണ് ഗ്വാങ്‌ഡോങിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.
 
ഗ്വാങ്‌ഡോങിന്റെ അതിർത്തികൾ വടക്കുകിഴക്ക് ഫ്യുജിയാൻ പ്രവിശ്യ,വടക്ക് ജിയാങ്ക്സി, ഹുനാൻ പ്രവിശ്യകൾ, പടിഞ്ഞാറ് ഗുവാങ്ക്സി സ്വയംഭരണ പ്രദേശം, തെക്ക് ഹോങ്കോങ്, മക്കാവു എന്നിവയാണ്. ലൈജോ ഉപദ്വീപിൽ നിന്ന് കടലിനക്കരെയാണ് ഹൈനാൻ പ്രവിശ്യ.
 
പേൾ നദീ ഡെൽറ്റക്ക് പരിസരത്തുള്ള നഗരങ്ങൾ ഡോൻഗുവാൻ, ഫൊഷാൻ, ഗ്വാങ്‌ജോ, ഹുയിജോ, ജിയാങ്‌മെൻ, ഷെൻജെൻ, ഷുണ്ടേ, തൈഷാൻ, ജോങ്ഷാൻ, ജുഹൈ എന്നിവയാണ്. പ്രവിശ്യയിലെ മറ്റുള്ള പ്രധാന നഗരങ്ങൾ ചാജോ, ചെങ്ഹായ്, നാൻഹായ്, ഷാൻടൗ, ഷാവോഗ്വാൻ, ജാൻജിയാങ്, ജോക്വിങ്, യാങ്ജിയാങ്,യുൻഫു എന്നിവയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്വാങ്‌ഡോങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്