"ഗ്വാങ്‌ഡോങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 98:
 
1989 മുതൽ തുടർച്ചയായി ഗ്വാങ്‌ഡോങ് പ്രവിശ്യകളുടെ ജി.ഡി.പി. പട്ടികയിൽ ഏറ്റവും മുന്നിലാണ്. ജിയാങ്‌സു, ഷാങ്‌ഡോങ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചൈനീസ് വൃത്തങ്ങൾക്കനുസരിച്ച് 2017-ൽ ഗ്വാങ്‌ഡോങ് ജി.ഡി.പി. 1.42 ലക്ഷം കോടി ഡോളർ (8.99 ലക്ഷം കോടി യെൻ) ആണ്. ഇത് ഏകദേശം മെക്സിക്കോയുടെ അത്ര വരും. ഗ്വാങ്‌ഡോങ് പ്രവിശ്യ ചൈനയുടെ ദേശീയ സാമ്പത്തിക ഉത്പാദനത്തിന്റെ ഏകദേശം 12% പ്രദാനം ചെയ്യുന്നു. ഒട്ടുമുക്കാലും ചൈനീസ് കമ്പനികളുടെയും വിദേശ കമ്പനികളുടെയും ഉത്പാദന സൗകര്യങ്ങളും കാര്യാലയങ്ങളും ഗ്വാങ്‌ഡോങിലാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ ചൈനയിലെ ഏറ്റവും വലിയ കയറ്റുമതി ഇറക്കുമതി വ്യാപാരമേളയായ കാന്റൺ ഫെയറിന് ആതിഥേയത്വം വഹിക്കുന്നതും ഗ്വാങ്‌ഡോങിലെ ഗ്വാങ്‌ജോ നഗരമാണ്.
 
==സ്ഥലനാമ ചരിത്രം==
ഗ്വാങ്‌ എന്ന ചൈനീസ് വാക്കിന് വിസ്താരമുള്ള അല്ലെങ്കിൽ വിസ്‌തൃതമായ എന്നാണർത്ഥം. എഡി 226-ൽ പ്രീഫെക്ച്ചർ ഉണ്ടാക്കിയപ്പോളേ ഈ വാക്ക് ആ ഭൂമികയോട് ചേർന്നിരുന്നു. ഗ്വാങ്‌ഡോങ്, അയൽപ്രവിശ്യയായ ഗ്വാങ്‌ക്സി എന്നിവക്ക് യഥാക്രമം വിസ്‌തൃതമായ പൂർവം, വിസ്‌തൃതമായ പശ്ചിമം എന്നാണർത്ഥം. ഇവയെ ഒന്നിച്ച് രണ്ട് വിസ്തൃതികൾ എന്ന് പറയുന്നു. സോങ് രാജവംശത്തിന്റെ കാലത്ത് രണ്ടു വിസ്‌തൃതികളെ വിഭജിച്ച് ഗ്വാങ്‌നൻ ഡോങ്ലു, ഗ്വാങ്‌നൻ ക്സിലു എന്നീ പ്രദേശങ്ങളാക്കി. ഈ പേരുകൾ ലോപിച്ചാണ് ഗ്വാങ്‌ഡോങ്, ഗ്വാങ്‌ക്സി എന്നീ പേരുകളുണ്ടായത്.
"https://ml.wikipedia.org/wiki/ഗ്വാങ്‌ഡോങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്