"ഗ്വാങ്‌ഡോങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
കാലങ്ങളായി ഗ്വാങ്‌ഡോങ് പ്രവിശ്യാഭരണം ജനകീയ ചൈനക്ക് കീഴിലാണ്. എന്നാൽ ദക്ഷിണ ചൈനാക്കടലിലെ പ്രറ്റസ് ദ്വീപസമൂഹങ്ങൾ ചൈന റിപ്പബ്ലിക്കിന്റെ (തായ്‌വാൻ) കീഴിലാണ്. ഇതാ ചൈനീസ് ആഭ്യന്തരയുദ്ധം വരെ ഗ്വാങ്‌ഡോങ് പ്രവിശ്യക്ക് കീഴിലായിരുന്നു.
 
1989 മുതൽ തുടർച്ചയായി ഗ്വാങ്‌ഡോങ് പ്രവിശ്യകളുടെ ജി.ഡി.പി. പട്ടികയിൽ ഏറ്റവും മുന്നിലാണ്. ജിയാങ്‌സു, ഷാങ്‌ഡോങ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചൈനീസ് വൃത്തങ്ങൾക്കനുസരിച്ച് 2017-ൽ ഗ്വാങ്‌ഡോങ് ജി.ഡി.പി. 1.42 ലക്ഷം കോടി ഡോളർ (8.99 ലക്ഷം കോടി യെൻ) ആണ്. ഇത് ഏകദേശം മെക്സിക്കോയുടെ അത്ര വരും. ഗ്വാങ്‌ഡോങ് പ്രവിശ്യ ചൈനയുടെ ദേശീയ സാമ്പത്തിക ഉത്പാദനത്തിന്റെ ഏകദേശം 12% പ്രദാനം ചെയ്യുന്നു. ഒട്ടുമുക്കാലും ചൈനീസ് കമ്പനികളുടെയും വിദേശ കമ്പനികളുടെയും ഉത്പാദന സൗകര്യങ്ങളും കാര്യാലയങ്ങളും ഗ്വാങ്‌ഡോങിലാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ ചൈനയിലെ ഏറ്റവും വലിയ കയറ്റുമതി ഇറക്കുമതി വ്യാപാരമേളയായ കാന്റൺ ഫെയറിന് ആതിഥേയത്വം വഹിക്കുന്നതും ഗ്വാങ്‌ഡോങിലെ ഗ്വാങ്‌ഷോ നഗരമാണ്.
"https://ml.wikipedia.org/wiki/ഗ്വാങ്‌ഡോങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്